Thursday, May 7, 2026
24.8 C
Kerala

ഉയരുന്ന സൈബർ തട്ടിപ്പുകൾ; കൃത്യമായ ശ്രദ്ധ വേണമെന്ന് പോലീസ് നിർദ്ദേശം!

ദിനംപ്രതി നമ്മുടെ നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ പെരുകി വരികയാണ്. ലക്ഷകണക്കിന് രൂപയാണ് കേരളത്തിൽ മാത്രം ദിനംപ്രതി ആളുകൾക്ക് നഷ്ടപ്പെടുന്നത്. ജോലി വാഗ്ദാനം ചെയ്തും, പോലീസ് അറസ്റ്റിൽ ആണെന്ന് പറഞ്ഞും, നിങ്ങളുടെ ഫോൺ നമ്പർ ആക്ടിവേറ്റ് ആകുകയാണെന്ന് പറഞ്ഞും ക്രെഡിറ്റ് കാർഡ് എടുക്കണമെന്ന് പറഞ്ഞും സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും ദിനംപ്രതി നടക്കുന്നത് 100 കണക്കിന് തട്ടിപ്പുകൾ ആണ് എന്നാണ് പറയപ്പെടുന്നത്.

 പ്രായമുള്ള ആളുകളെയാണ് തട്ടിപ്പുകാർ കൂടുതലായും ടാർഗറ്റ് ചെയ്യുന്നത് എങ്കിലും പലപ്പോഴും കെണിയിൽ യുവാക്കൾ ഉൾപ്പെടെ വീഴുന്നുണ്ട്. ഫോൺ മുഖേന സിബിഐ ഓഫീസർ ആണെന്നും പോലീസ് ഉദ്യോഗസ്ഥൻ ആണെന്നും പറഞ്ഞ് നടക്കും തട്ടിപ്പാണ് തട്ടിപ്പുകളിൽ ഏറ്റവും. നിങ്ങൾ ഇപ്പോൾ വെർച്ചൽ അറസ്റ്റിലാണ് എന്നും നിങ്ങളുടെ ഭാഗത്തുനിന്നും വലിയൊരു തട്ടിപ്പ് നടന്നിട്ടുണ്ട് എന്നുമൊക്കെ പറഞ്ഞു വലിയ രീതിയിലുള്ള പണമാണ് ഇത്തരക്കാർ നേടിയെടുക്കുന്നത്. മണിക്കൂറുകളോളം വെർച്വൽ അറസ്റ്റ് എന്ന് പറഞ്ഞാണ് ഇത്തരം തട്ടിപ്പുകൾ.

 വെർച്ചൽ അറസ്റ്റ് ഭയന്ന് ആളുകൾ ഇവർക്ക് പണം നൽകി തടിയൂരുന്നതാണ് പതിവ്. എന്നാൽ ഇന്ത്യയിലെ നിയമപ്രകാരം വെർച്ചൽ അറസ്റ്റ് എന്ന ഒരു സമ്പ്രദായമേ ഇല്ല എന്നാണ് സൈബർ പോലീസ് ഉൾപ്പെടെ വെളിപ്പെടുത്തുന്നത്. ഇത്തരക്കാർ നിങ്ങളെ സമീപിച്ചാൽ ഉറപ്പിച്ചോളൂ ഇത് തട്ടിപ്പാണെന്ന്. മറ്റൊരു വിധം തട്ടിപ്പ് നിങ്ങൾക്ക് വാട്സ്ആപ്പ് മുഖേന വരുന്ന മെസ്സേജുകൾ ആണ്. ഒരു പണിയുമില്ല മണിക്കൂറുകളിൽ നിങ്ങൾക്ക് ഒരു തുക സമ്പാദിക്കാം പാർട്ടിയും ജോലിയാണ് എന്നൊക്കെ പറഞ്ഞു മെസ്സേജുകൾ ഇന്ന് സുലഭമായി വരുന്നു. ഇതിന് റെസ്പോണ്ട് ചെയ്താൽ ഒരുതവണ പണം വരികയും ചെയ്യും.

 അങ്ങനെ ഒരുതവണ പണം വന്നു കഴിഞ്ഞാൽ പിന്നീട് നമ്മുടെ വിശ്വാസ്യത നേടിയെടുത്ത് പണം തട്ടുകയാണ് ഇവരുടെ രീതി. അവർ തരുന്ന ടാസ്ക് ആവട്ടെ ഗൂഗിളിൽ റേറ്റിംഗ് ഇടാനോ youtube വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനോ മറ്റോ ആയിരിക്കാം. പക്ഷേ പണി എളുപ്പമാണ് എന്ന് കരുതി നമ്മൾ എടുത്തുചാടിയാൽ പണം പോകും എന്നുള്ള കാര്യം തീർച്ചയാണ്. മറ്റൊരു വിധത്തിലുള്ള തട്ടിപ്പ് ജോലി വാഗ്ദാനം ചെയ്ത് ഇന്റർവ്യൂ ഉൾപ്പെടെ വെർച്വലി നടത്തിയ ശേഷം ജോലി ലഭിക്കാനായി അവസാനം നിങ്ങൾ ഒരു തുക അടക്കണം എന്നു പറഞ്ഞു കൊണ്ടാണ്. ഈ തട്ടിപ്പും ഇന്ന് സുലഭമായി വരികയാണ്.

 മറ്റൊരു വിധത്തിലുള്ള തട്ടിപ്പ് അടുത്തിടെ സിനിമാ നടിയായ ഷൈനി എന്ന സ്ത്രീ ഉൾപ്പെടെ വെളിപ്പെടുത്തിയതാണ്. നിങ്ങൾക്ക് ജയിലർ എന്ന സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നും നിങ്ങൾ ആർട്ടിസ്റ്റ് കാർഡ് എടുക്കണമെന്ന് ഇവരെ സമീപിച്ചത്. ഇത്തരത്തിൽ ബോളിവുഡിൽ സിനിമ അവസരം വാഗ്ദാനം ചെയ്തുകൊണ്ട് ആർട്ടിസ്റ്റ് കാർഡ് എടുക്കണമെന്ന് പറഞ്ഞുകൊണ്ട് തട്ടിപ്പ് നടക്കുന്നത് സുലഭമായി മാറിയിരിക്കുകയാണ്. സിനിമ മോഹം കാരണം ഇത്തരത്തിൽ ഒരു ചതിയിൽ പെട്ടാൽ പെട്ടതാണ് എന്ന് സൈബർ തന്നെ ഓർമ്മിപ്പിക്കുന്നു.

 മറ്റൊരു വിധത്തിലുള്ള തട്ടിപ്പ് നിങ്ങളുടെ ഫോൺ സിം ഡിആക്ടിവേറ്റ് ആകാൻ പോകുകയാണ് ഇതിൽ നിന്നും ഇല്ലീഗൽ ആക്ടിവിറ്റീസ് നടന്നിട്ടുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് നടക്കുന്നത്. ഉടൻതന്നെ നിങ്ങൾ അടുത്ത നടപടി എടുത്തില്ലെങ്കിൽ നിങ്ങളുടെ ആക്ടിവേറ്റ് ആകും എന്നു പറഞ്ഞുള്ള കോൾ ആദ്യം വരും. പേടിച്ച് നമ്മൾ അവരുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിലേക്ക് കോൾ റീഡയറക്റ്റ് ചെയ്യുന്ന ബട്ടൺ അമർത്തിയാൽ ഒന്നുകിൽ അവർ നമ്മളുടെ ഫോണിൽ നിന്നും ഇല്ലീഗൽ ആക്ടിവിറ്റീസ് നടന്നിട്ടുണ്ട് എന്ന് പറഞ്ഞു പണം വാങ്ങാൻ ശ്രമിക്കും അല്ലെങ്കിൽ മുൻപ് പറഞ്ഞതുപോലെ വെർച്വൽ അറസ്റ്റ് എന്ന് പറഞ്ഞുള്ള നാടകത്തിലേക്ക് കടക്കും.

 ദിനംപ്രതി പല രീതിയിലാണ് തട്ടിപ്പുകാർ സാധാരണക്കാരായ ജനങ്ങളെ സമീപിക്കുന്നത്. മറ്റൊരു സുലഭമായ പുതിയ തട്ടിപ്പ് രീതി നമ്മളുടെ പരിചയമുള്ള ആളുകളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നും ഒരു ഓ ടി പി നമ്പർ വരുന്ന രീതിയിലാണ്. ഒന്ന് ആ ഒടിപി നമ്പർ പറഞ്ഞുതരാമോ എന്ന് നമ്മൾക്ക് പരിചയമുള്ള ആളുകളുടെ നമ്പറിൽ നിന്ന് തന്നെ മെസ്സേജ് ചിലപ്പോൾ വന്നേക്കാം. നമുക്ക് പരിചയമുള്ള ആളാണ് അതുകൊണ്ടുതന്നെ ഒടിപി പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ് നമ്മൾ നമ്മളുടെ ഫോണിൽ വരുന്ന ഓ ടി പി അവർക്ക് പറഞ്ഞു കൊടുത്താൽ പണി പാളി. ചിലപ്പോൾ നമ്മളുടെ പരിചയക്കാരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു കൊണ്ടായിരിക്കാം ഇത്തരക്കാർ നമ്മൾക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കുന്നത് എന്നുള്ള കാര്യം ചിന്തിച്ചു വേണം ഓ ടി പി പറയാൻ.

 അതായത് പരിചയമുള്ള ആളുകൾ ഓടിപി ചോദിച്ചാൽ പോലും അവരെ പേഴ്സണലായി വിളിച്ച് നിങ്ങൾ ഇത്തരത്തിൽ ഒരു മെസ്സേജ് അയച്ചു എന്ന് കൺഫോം ആക്കിയ ശേഷം മാത്രം ഒടിപി പറഞ്ഞു നൽകുക. ഇനി അവർ അങ്ങനെ ഒരു മെസ്സേജ് അയച്ചില്ലെങ്കിൽ ഉടൻതന്നെ സൈബർ സെൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും കൃത്യമായ രീതിയിൽ ഉദ്യോഗസ്ഥർ പറയുന്നു. പരിചയമില്ലാത്ത ആളുകൾക്ക് ഒടിപി പറഞ്ഞു നൽകാതിരിക്കുക. മറ്റൊരു സുലഭമായ തട്ടിപ്പ് എന്താണെന്ന് നമ്മുടെ പരിചയക്കാരുടെ ഇൻസ്റ്റഗ്രാമോ ഫെയ്സ്ബുക്ക്  അവരുടെ അതേ പേരിൽ ഫോട്ടോകൾ ഉൾപ്പെടെ ഉപയോഗിച്ച് പുത്തൻ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു കൊണ്ടാണ്.

 ഇത്തരക്കാർ ഫേക്ക് അക്കൗണ്ട് നമ്മുടെ പരിചയക്കാരുടെ പേരിൽ ഉണ്ടാക്കിയ ശേഷം ആ ലിസ്റ്റിലുള്ള ആളുകളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുകയും ഫേസ്ബുക്കിൽ ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുകയും ചെയ്യും. അത് അസപ്റ്റ് ചെയ്തു കഴിഞ്ഞാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹായ് എന്നുള്ള മെസ്സേജ് വന്നശേഷം ഞാനൊരു എമർജൻസി സിറ്റുവേഷനിൽ ആണ് എനിക്കൊരു തുക വേണമെന്ന് ഉള്ള രീതിയിൽ മെസ്സേജും വരും. തുടർന്ന് അവർ ഒരു ഗൂഗിൾ പേ നമ്പർ പറഞ്ഞു അതിൽ പണം ഇടാൻ നിർദ്ദേശിക്കും. ചിന്തിക്കാൻ സമയം ലഭിക്കാത്തതിനാൽ പലയാളുകളും നമ്മുടെ വിശ്വസ്തരാണെന്ന് വിചാരിച്ച് ഇത്തരത്തിൽ പണം അയച്ചു കൊടുത്തേക്കാം. ഒരു കാരണവശാലും ഇത് ചെയ്യരുത് എന്നാണ് സൈബർ സെൽ ഉദ്യോഗസ്ഥർ പറയുന്നത്.

 ഈ രീതിയിൽ അല്ലാതെ മറ്റു പല രീതിയിലും പലതരത്തിലുള്ള സൈബർ തട്ടിപ്പുകളും ഇന്ന് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ എന്തെങ്കിലും ഒരു സംശയം തോന്നിയാൽ രണ്ടുവട്ടം ആലോചിക്കണം എന്ന് സൈബർ ഉദ്യോഗസ്ഥർ പറയുന്നു. കാരണം നമുക്ക് ചിന്തിക്കാൻ പറ്റാത്ത രീതിയിലാണ് ഇന്ന് സൈബർ തട്ടിപ്പിന്റെ കളം മാറുന്നത്. എത്രയൊക്കെ പറഞ്ഞാലും ദിനംപ്രതി വീണ്ടും ആളുകൾ തട്ടിപ്പിടി ഇരയാകുന്നതാണ് കേരളത്തിലും ഇന്ത്യയിലും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനായി മാത്രം നോർത്ത് ഇന്ത്യയിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ട്.

 നമ്മുടെ സംവിധാനം എത്രയൊക്കെ ഇവർക്കെതിരെ പ്രവർത്തിച്ചാലും വീണ്ടും ഒറ്റയായും കൂട്ടത്തോടെയും ഇത്തരക്കാർ സമൂഹത്തിൽ ആളുകളെ പറ്റിക്കാനായി ഇറങ്ങുന്നു എന്നതാണ് വലിയൊരു വെല്ലുവിളി. കൃത്യമായ രീതിയിൽ നിയമസംവിധാനം ഇവിടെയുണ്ട് എങ്കിലും ഇവരെ കണ്ടുപിടിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല കണ്ടുപിടിച്ചാൽ പോലും ഒരിക്കൽ നഷ്ടപ്പെട്ട തുക റിക്കവർ ചെയ്തെടുക്കുന്നത് വലിയ പാടുള്ള കാര്യമാണ്. ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കൃത്യമായ രീതിയിൽ നമ്മൾ ബാങ്കിൽ വിളിച്ച് അന്വേഷിക്കേണ്ടതാണ് എന്നും സൈബർ ഉദ്യോഗസ്ഥർ പറയുന്നുണ്ട്.

 നമ്മളുടെ ബാങ്ക് ബാലൻസ് കൃത്യമായ രീതിയിൽ ചെക്ക് ചെയ്യണമെന്നും ഇടയ്ക്കിടയ്ക്ക് നമ്മുടെ പാസ്സ്‌വേർഡ് ഓൺലൈൻ ആപ്ലിക്കേഷൻ മാറ്റി കൊടുക്കണം എന്നും ഇവർ പറയുന്നു. പറയാത്ത ഏതെങ്കിലും ഒരു ലിങ്ക് നമ്മുടെ ഫോണിൽ വരികയാണ് എങ്കിൽ ദയവുചെയ്ത് തുറക്കരുത് എന്നും സൈബർ ഉദ്യോഗസ്ഥരുടെ നിർദ്ദേശമുണ്ട്. ചിലപ്പോൾ ലിങ്ക് തുറന്നാൽ നമ്മുടെ ഗൂഗിൾ പേ അക്കൗണ്ടും ഓൺലൈൻ ബാങ്കിംഗ് അക്കൗണ്ടും ഉൾപ്പെടെ ആളുകൾ കരസ്ഥമാക്കിയേക്കാം. ഇത് കരസ്ഥമാക്കുന്നത് വഴി നമ്മുടെ ഫോണിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവർക്ക് മനസ്സിലാക്കാം. കൃത്യമായ രീതിയിൽ ശ്രദ്ധ പുലർത്തിയില്ല എങ്കിൽ വലിയ രീതിയിലുള്ള ചതിയായിരിക്കും സൈബർ തട്ടിപ്പിലൂടെ നമ്മൾ നേരിടുന്നത്. 

 എന്തെങ്കിലും ഇത്തരത്തിൽ സംശയമുണ്ടെങ്കിൽ കൃത്യമായ രീതിയിൽ ബാങ്കിലോ അല്ലെങ്കിൽ സൈബർ സെൽ ഉദ്യോഗസ്ഥനിയോ വിളിച്ച് വിവരം അറിയിക്കേണ്ടതാണ് എന്ന് സൈബർ വിഭാഗം പറയുന്നുണ്ട്. കൃത്യമായ രീതിയിൽ നമ്മുടെ സൈബർ സെൽ ഇപ്പോൾ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട് എന്നും എന്നാലും എന്തൊക്കെ ശ്രമിച്ചാലും തടയാൻ പറ്റാത്ത രീതിയിൽ പ്രവർത്തിക്കുന്ന ലോബി മറുവശമുണ്ട് എന്നും ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടുതന്നെ ബാങ്ക് പരമായും സാമ്പത്തികപരമായും ആരെങ്കിലും ചോദിച്ചാൽ ഇതിലും മറ്റൊരു വശം ഉണ്ടോ എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ജാഗരൂകരായി ഇരിക്കുക എന്നും ഉദ്യോഗസ്ഥർ പറയുന്നു.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img