Sunday, May 10, 2026
27.8 C
Kerala

കാശ്മീരിൽ പുത്തൻ വന്ദേ ഭാരത് ഈയാഴ്ച എത്തും; വിനോദ് സഞ്ചാരത്തിൽ ഉണ്ടായിരിക്കുന്നത് വലിയ കുറവ്

തീവ്രവാദി ആക്രമത്തിനുശേഷം കാശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ ഓരോ ആഴ്ചയും ശ്രീനഗറിലും കാശ്മീരിലും എത്തിയ സ്ഥലങ്ങൾ കാണുന്നതായിരുന്നു. എന്നാൽ പഹൽകാം തീവ്രവാദി അക്രമത്തിനുശേഷം ആളുകൾ പൊതുവേ കാശ്മീരിൽ എത്താൻ വിമുഖത കാണിക്കുന്നു എന്നാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ പണ്ടത്തെപ്പോലെ വിനോദസഞ്ചാരികളെ കാശ്മീരിൽ എത്തിക്കാനായി കേന്ദ്രസർക്കാർ തന്നെ വലിയ രീതിയിലുള്ള മുൻഗണന നൽകുകയാണ്.

 ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജമ്മുവും കാശ്മീരും. ഇതിൽ ശ്രീനഗറിലെ തടാകവും, ഇതിനോട് ചേർന്ന് മലനിരകളും ഒക്കെ വിനോദസഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഭൂപ്രകൃതി ഉള്ള സ്ഥലങ്ങളാണ്. എന്നാൽ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ കാരണം വലിയ രീതിയിലുള്ള കുറവ് ഇവിടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുകയാണ്. ടൂറിസ്റ്റുകൾ ഉൾപ്പെടെ എത്തുന്നുണ്ടെങ്കിലും മുൻപുള്ളതുപോലെ ടൂറിസ്റ്റുകളുടെ ഒഴുക്ക് ഇന്നില്ല. ഇവിടെ ടൂറിസം ആശ്രയിച്ച് ജീവിക്കുന്ന ഒത്തിരി ആളുകൾ ഉണ്ട്.

 ഹൗസ് ബോട്ട്, ഹോംസ്റ്റേയും, ടാക്സി സർവീസും ഉൾപ്പെടെ നടത്തി ജീവിക്കുന്ന അനവധി ആളുകളുടെ ജീവിതത്തെ തന്നെ ടൂറിസത്തിൽ ഉണ്ടായിരിക്കുന്ന കുറവ് ബാധിച്ചിരിക്കുകയാണ്. ഈ ടൂറിസ്റ്റ് തിരിച്ചു കൊണ്ടുവരാനായി വലിയ രീതിയിലുള്ള ക്യാമ്പയിനുകൾ ഉൾപ്പെടെ സർക്കാർ നടത്തും. മുഖ്യമന്ത്രിയായ ഒമർ അബ്ദുള്ള ഈ അടുത്തിടെ മലയാളം ചാനൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇവിടെ എല്ലാം സേഫ് ആണ് നിങ്ങൾക്ക് വീണ്ടും പണ്ടത്തെപ്പോലെ കാശ്മീർ ആഘോഷിക്കാം എന്നാണ്. വലിയ ഇടിവിനു ശേഷം മെല്ലെ മെല്ലെ ആളുകൾ വീണ്ടും വിനോദസഞ്ചാരത്തിനായി എത്താനായി തുടങ്ങുന്നുണ്ട്. എന്നാൽ വലിയ ഒഴുക്കില്ല എന്നതാണ് പ്രശ്നം.

 ഇവിടെയുള്ള ടൂറിസത്തെ സപ്പോർട്ട് ചെയ്യാനായി കേന്ദ്രസർക്കാർ പുത്തൻ വന്ദേമാതരം ഉൾപ്പെടെ ഇറക്കുകയാണ്. കാശ്മീരിലെ ആദ്യത്തെ വന്ദേമാതരം ട്രെയിൻ ആകും ഇത്. ഏപ്രിൽ 19ന് തന്നെ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു എങ്കിലും മറ്റ് സാഹചര്യങ്ങൾ കൊണ്ട് ഉദ്ഘാടനം നീണ്ടു പോവുകയായിരുന്നു. കത്ര മുതൽ ശ്രീനഗർ വരെയുള്ള വന്ദേമാതരം സർവീസ് ഉദ്ഘാടനം ചെയ്യുമ്പോൾ പ്രാദേശിക കണക്ട് വ്യക്തിക്കും ടൂറിസത്തിനും വൻതോതിൽ ഉത്തേജകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പുത്തൻ സർവീസ് യാത്രക്കാർക്കും തീർത്ഥാടകർക്കും വിനോദ് സഞ്ചാരികൾക്കും ഒരേപോലെ പ്രയോജനമാകും.

 വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് നിരവധിയാളുകൾ എത്താറുണ്ട്. അതുകൊണ്ടുതന്നെ വന്ദേമാര സർവീസ് ഇവിടേക്ക് എത്തുന്ന തീർത്ഥാടകർക്കും ഗുണകരമാകും. വന്ദേ ഭാരത് വരുന്നതോടുകൂടി മൂന്നു മണിക്കൂറോളം കത്രയിൽ നിന്നും ശ്രീനഗറിലേക്കുള്ള യാത്ര സമയം കുറക്കാൻ സാധിക്കും. സാധാരണ വന്ദേഭാരതിനപ്പുറം പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മൈനസ് 20 ഡിഗ്രി വരെ സെൽഷ്യസിൽ ഓടാൻ പറ്റുന്ന രീതിയിലാണ് പുത്തൻ വന്ദേ ഭാരത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് കാശ്മീർ പ്രദേശത്തെ കാലാവസ്ഥ കണക്കിലെടുത്തുകൊണ്ടാണ്. ഹീറ്റർ സംവിധാനം ഉൾപ്പെടെ എൻജിനീയർ ഘടിപ്പിച്ചുകൊണ്ടാണ് പുത്തൻ വന്ദേ ഭാരത് എത്തുക.

 ഉടൻ തന്നെ ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുത്തൻ വന്ദേ ഭാരതത്തിന്റെ വരവ് വീണ്ടും ടൂറിസ്റ്റുകളെ പണ്ടത്തെ അതേ തോതിൽ കാശ്മീർ പ്രദേശത്തേക്ക് എത്തിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെയും ആഭ്യന്തര ഭരണകൂടത്തിന്റെയും പ്രതീക്ഷ. പുത്തൻ വന്ദേ ഭാരത് വരുന്നത് പ്രദേശത്തെ റോഡിലെ കൂടി യാത്ര ചെയ്യുന്ന റിസ്ക്കുകളെയും ഒഴിവാക്കും. വീണ്ടും കാശ്മീർ പഴയതുപോലെ ഉണരും എന്നുള്ള പ്രതീക്ഷയാണ് എല്ലാവർക്കും ഉള്ളത്. കാരണം ഈ ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി പേർ പ്രദേശത്തുണ്ട്. അവരുടെ ജീവിതം സാമ്പത്തികപരമായി പഴയതുപോലെ ആകണമെങ്കിൽ ടൂറിസ്റ്റുകൾ എത്തിയേ തീരും  ഇതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് സർക്കാർ. 

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img