Saturday, January 17, 2026
21.8 C
Kerala

ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻവളർച്ച; കൂടുതൽ നിക്ഷേപം ക്ഷണിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ വ്യോമയാന മേഖലയിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, അന്താരാഷ്ട്ര വിമാനക്കമ്പനികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ക്ഷണിച്ചു. കഴിഞ്ഞ കുറച്ച് അധികം കാലമായി വൻവളർച്ചയാണ് ഇന്ത്യയുടെ വ്യോമയാന മേഖലയിൽ ഉണ്ടായിരിക്കുന്നത്. ഈ വളർച്ച കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും കൊണ്ടുവരാൻ വേണ്ടിയിട്ടാണ് കൂടുതൽ നിക്ഷേപത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻവെസ്റ്റേഴ്സിനെ ക്ഷണിച്ചത്. വിമാന നിർമ്മാണം മാത്രമല്ല, ഡിസൈൻ, ഗവേഷണം, പരിശീലനം എന്നിവയിലും ഇന്ത്യയിൽ നിക്ഷേപം നടത്താൻ അദ്ദേഹം മറ്റുള്ള ഇൻവെസ്റ്റേഴ്സിനെ ക്ഷണിച്ചു. 

ഇന്ത്യയുടെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും, വേഗത്തിൽ വളരുന്ന വ്യോമയാന മേഖലയും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ എല്ലാംകൊണ്ടും വളരുകയാണ്. ഈ വളർച്ചയിൽ പ്രത്യേകം വളർച്ച കൈവരിച്ച മേഖലയാണ് ഇന്ന് വ്യോമയാന മേഖല. ഇന്ത്യയിലെ മിക്ക എയർലൈൻസ് കമ്പനികളും ഇന്ന് വൻ ലാഭത്തിലാണ്. ഈ വളർച്ചയ്ക്ക് കൂടുതൽ സഹായം നൽകാൻ ഇൻവെസ്റ്റേഴ്സിനെ കൊണ്ട് സാധിക്കുമെന്നാണ് ഇന്ത്യ ആകെ മൊത്തത്തിൽ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ വ്യോമയാന മേഖല ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നായി മാറിയിട്ടുണ്ട്. 2014-ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം 2024-ൽ 157 ആയി ഇരട്ടിയായി. 2047-ഓടെ ഈ എണ്ണം 350-400 ആയി ഉയർത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ആഭ്യന്തര യാത്രയ്ക്ക് ഉൾപ്പെടെ ഇന്ന് മിക്ക ഇന്ത്യക്കാരും വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് ഇൻഡിഗോ പോലുള്ള താരതമ്യേന കുറഞ്ഞ തുക കൊടുത്തു യാത്ര ചെയ്യാൻ കഴിയുന്ന വിമാനങ്ങൾ വലിയ രീതിയിലുള്ള സപ്പോർട്ട് ആണ് നൽകുന്നത്.

വ്യോമയാന മേഖലയിലെ വളർച്ചയെ പിന്തുണയ്ക്കാൻ, സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. UDAN പദ്ധതിയിലൂടെ ചെറു നഗരങ്ങളെയും ഗ്രാമങ്ങളെയും വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇതിനൊപ്പം, 30,000 പൈലറ്റുമാരെയും സമാനമായ സംഖ്യയിലുള്ള ടെക്നീഷ്യന്മാരെയും പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നു. ഇത് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും, വ്യോമയാന മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും. ഇന്ത്യയുടെ സ്വന്തം എയർലൈൻസ് ആയ എയർ ഇന്ത്യ ആളുകൾ നിന്ന് പല കാര്യങ്ങളിലും വിമർശനം നേരിടുന്നുണ്ട് എങ്കിലും എയർ ഇന്ത്യയിലും വലിയ രീതിയിലുള്ള വളർച്ച ഉണ്ടാക്കുന്നുണ്ട്. കൂടുതൽ ഇൻവെസ്റ്റേഴ്സ് വരുന്നത് എല്ലാംകൊണ്ടും മേഖലയുടെ വളർച്ച വേഗത്തിലാക്കും.

Hot this week

Edtech and Adtech Call for Clear AI Support in Budget 2026

As India prepares for the Union Budget 2026, leaders...

Blinkit Drops 10-Minute Delivery Promise Amid Gig Worker Safety Concerns

Blinkit has quietly removed its long-promoted “10-minute delivery” claim...

Maruti Suzuki Announces ₹4,960 Crore Investment for Second Gujarat Plant

Maruti Suzuki India Ltd has approved an investment of...

Meta ties up with US nuclear firms to power AI data centres

Meta Platforms has announced major partnerships with three US...

Adani, Embraer Partner to Manufacture Regional Jets in India

The Adani Group has partnered with Brazilian aerospace major...

Topics

Shah Rukh Khan Set to Take Near-Total Control of KKR in Rs 4,000 Crore Deal

Bollywood superstar Shah Rukh Khan is set to significantly...

Amitabh Bachchan Becomes Face of Reliance’s Campa Sure Packaged Water

Reliance Consumer Products Limited has roped in veteran actor...

Zepto Introduces In-App UPI Payments for Seamless Checkout

Quick-commerce unicorn Zepto has quietly launched an in-app UPI...
spot_img

Related Articles

Popular Categories

spot_imgspot_img