Tuesday, May 12, 2026
25.8 C
Kerala

സ്വർണ്ണവില പവന് 66000 രൂപ ; വിവാഹാഘോഷങ്ങൾക്ക് സ്വർണ്ണം കൈ പൊള്ളും!

സ്വർണ്ണവില ഉയർന്നു തന്നെ തുടരുകയാണ്. പവന് ഇന്നത്തെ വില 66000 രൂപ. കഴിഞ്ഞദിവസം ഉള്ളതിനേക്കാൾ 320 രൂപയാണ് ഇന്ന് പവന്റെ മുകളിൽ കൂടിയത്. സ്വർണ്ണവിലയിലെ വർദ്ധനവ് മലയാളികൾക്കാണ് വലിയ ആശങ്ക സൃഷ്ടിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സ്വർണ്ണവില അടുത്തകാലത്തൊന്നും കുറയാൻ സാധ്യതയില്ല. അതായത് 500-600 രൂപ കൂടിയശേഷം ചെറുതായി കുറയും എന്നല്ലാതെ വലിയ രീതിയിലുള്ള വിലക്കുറവ് ഇനി സ്വർണത്തിന് ഉണ്ടാവില്ല എന്ന് അർത്ഥം.

 സ്വർണ്ണത്തിന്റെ വില വർദ്ധനവ് കല്യാണത്തിന് സ്വർണ്ണം ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗവാക്ക് ആയിരിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. 66000 രൂപ എന്നതിൽ നിന്നും ഒരു പവൻ സ്വർണാഭരണമായി വാങ്ങുമ്പോൾ പണിക്കൂലി ഉൾപ്പെടെ അധികമായി നൽകേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ ഒരു പവന്റെ ഒരു മാല വാങ്ങാൻ ഇന്ന് മാർക്കറ്റിൽ 75,000 രൂപയ്ക്ക് മുകളിൽ കൊടുക്കണമെന്ന് അർത്ഥം. ടാക്സും മറ്റുകാര്യങ്ങളും ഒക്കെ വരുമ്പോൾ സ്വർണ്ണം വാങ്ങുക എന്ന സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ് സമ്മാനിക്കുന്നത്.

 പതിനാറായിരത്തിനു മുകളിൽ രൂപയാണ് ഈ വർഷം മാത്രം സ്വർണത്തിന് കൂടിയിരിക്കുന്നത്. എന്നാൽ സ്വർണം കൈവശമുള്ള ആളുകൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് സ്വർണത്തിന്റെ വില വർദ്ധനവ്. വലിയൊരു അസറ്റായി സ്വർണത്തിന് കാണുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. വിവാഹ വേളകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത അംഗമായ സ്വർണം തൊട്ടാൽ കൈ പൊള്ളും എങ്കിലും കൈവശമുള്ള ആളുകൾക്ക് സ്വർണം വിറ്റാലും കാര്യങ്ങൾ നടന്നുപോകും എന്നുള്ള രീതിയിലേക്കായി ഇപ്പോൾ സ്വർണ്ണവിലയുടെ വർദ്ധനവ്. 

ഈ വർഷം അവസാനിക്കുന്നതിനുള്ളിൽ 80,000 രൂപയോളം പവന് നൽകേണ്ട രീതിയിലേക്ക് കാര്യങ്ങൾ മാറും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പവന് 80,000 രൂപയാണ് എങ്കിൽ പണിക്കൂലിയും ടാക്സും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ 2026 ലേക്ക് കടക്കുമ്പോൾ നൽകേണ്ടി വരുമെന്ന് അർത്ഥം. ഒരുപക്ഷേ മലയാളികളുടെ അമിത സ്വർണ്ണമോഹത്തിന് മെല്ലെ അവസാനം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. കാരണം ഒരു പവന്റെ സ്വർണ്ണമാലയ മോതിരമോ വാങ്ങാൻ ഒരു ലക്ഷത്തോളം രൂപ നൽകണമെങ്കിൽ പത്ത് പവൻ നൽകണമെങ്കിൽ 10 ലക്ഷത്തോളം രൂപ സാധാരണക്കാരൻ കാണേണ്ടിവരും. അതുമാത്രം മതിയാകും അവനെ പിച്ചക്കാരൻ ആക്കാൻ. മലയാളികൾ സ്വർണമോഹം ഇനിയെങ്കിലും കുറച്ചില്ലെങ്കിൽ പണി ആകുക അവന് തന്നെയാകും എന്നാണ് സ്വർണ്ണവിലവർദ്ധനവ് സൂചിപ്പിക്കുന്നത്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img