Wednesday, May 6, 2026
32.8 C
Kerala

വിപ്ലവകരമായ മാറ്റം: റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഇനി എഐ-യിലേക്ക് (AI); പുത്തൻ തുടക്കത്തിലേക്ക് ‘AiPropMatch.com’

കൊച്ചി: റിയൽ എസ്റ്റേറ്റ് രംഗത്ത് നിർണായക മാറ്റത്തിന് തുടക്കമിട്ടുകൊണ്ട് പ്രീമിയം പ്രോപ്പർട്ടി ഇടപാടുകൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (AI) യുഗത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു. ‘AiPropMatch’ ആണ് ഈ നിർണായക മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. വസ്തുവകകളും ഭൂമിയും വിൽക്കാൻ ആഗ്രഹിക്കുന്നവരെയും അത് വാങ്ങാൻ താല്പര്യമുള്ളവരെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു പുതിയ എഐ (AI) പ്ലാറ്റ്‌ഫോമാണ് AiPropMatch. ചുരുക്കിപ്പറഞ്ഞാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ തികച്ചും പുത്തൻ സാങ്കേതികവിദ്യയുടെ കൊടുങ്കാറ്റ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന സാങ്കേതികവിദ്യ. 

  പരമ്പരാഗത രീതിയിലുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തടസ്സങ്ങളും കാര്യക്ഷമതയില്ലായ്മയും ഇല്ലാതാക്കാൻ AiPropMatch വഴി സാധിക്കും എന്നതാണ് ഈ എ.ഐ പ്ലാറ്റ്ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത. പല പ്രഖ്യാപനങ്ങളും വാഗ്ദാനത്തിൽ മാത്രം ഒതുങ്ങുന്ന ഈ കാലഘട്ടത്തിൽ വെറും വാഗ്ദാനത്തിൽ മാത്രം ഒതുങ്ങാതെ കൃത്യമായ ഫലം കാണിച്ചുകൊണ്ടാണ് ഈ പ്ലാറ്റ്ഫോം വിപണിയിലേക്ക് എൻട്രിയാക്കൂന്നത്. 

കേരളത്തിൻ്റെ ഹാപ്പനിങ് ജില്ല ആയ എറണാകുളത്ത് പ്ലാറ്റ്‌ഫോമിൻ്റെ ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ ഒരു പ്രീമിയം ഡീൽ വിജയകരമായി പൂർത്തിയാക്കാൻ ‘AiPropMatch’-ന് സാധിച്ചു. വളരെ പെട്ടെന്നും സുരക്ഷിതവുമായ ഈ സക്സസ്ഫുൾ ട്രയൽ ആവശ്യക്കാരേറെയുള്ള മേഖലകളിലെ വലിയ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ പ്ലാറ്റ്‌ഫോമിൻ്റെ കാര്യക്ഷമത തെളിയിക്കുന്നതാണ്.

” ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ ഇത്തരമൊരു വാണിജ്യ ഇടപാട് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലേക്കുള്ള ആദ്യപടിയാണ് എന്നും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിശ്വാസ്യതയും വേഗതയും ബുദ്ധിപരമായ മാച്ചിംഗും (intelligent matching) കൊണ്ടുവരാനുള്ള ശ്രമത്തിന്റെ വിജയമാണ് AiPropMatch എന്നും പറഞ്ഞു. “ഞങ്ങളുടെ എഐ (AI) വെറുതെ പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്യുകയല്ല ചെയ്യുന്നത്; അത് ആവശ്യങ്ങൾ വിശകലനം ചെയ്യുകയും, വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുകയും, ഏറ്റവും അനുയോജ്യമായവരെ കണ്ടെത്തുകയും ചെയ്യുന്നു. അതുവഴി ഉടമകൾക്കും വാങ്ങുന്നവർക്കും കൃത്യമായ കാര്യങ്ങൾ സംസാരിക്കാനും സാധിക്കുന്നു.”

വിശ്വാസ്യതയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോമിൻ്റെ അൽഗോരിതം നിർമ്മിച്ചിരിക്കുന്നത്. ഇടപാടിൽ ഏർപ്പെടുന്ന രണ്ട് പാർട്ടികളുടെയും പ്രോപ്പർട്ടി രേഖകളുടെയും കൃത്യമായ വെരിഫിക്കേഷൻ പ്രക്രിയ ഇതിൽ ഉൾപ്പെടുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ കാലങ്ങളായി നിലനിൽക്കുന്ന ചില അനിശ്ചിതത്വങ്ങൾ ഇതിലൂടെ വലിയ രീതിയിൽ കുറക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. “സംസ്ഥാനത്തുടനീളമുള്ള പ്രധാനപ്പെട്ട ഭൂമികൾക്കും വാണിജ്യ സ്വത്തുക്കൾക്കുമായി മറ്റ് നിരവധി സുപ്രധാന ചർച്ചകൾ ഇതിനകം ഈ പ്ലാറ്റ്‌ഫോമിലൂടെ നടന്നുകൊണ്ടിരിക്കുന്നു എന്നും പ്ലാറ്റ്ഫോമിന്റെ വക്താവ് കൂട്ടിച്ചേർത്തു. 

വിപണിയിലെ പ്രമുഖർ ഈ പ്ലാറ്റ്‌ഫോമിനെ തുടക്കത്തിൽ തന്നെ അംഗീകരിക്കുന്നു എന്നതിൻ്റെ സൂചനയാണ് വിപണിയിൽ നിന്നും ഉയർന്നുവരുന്ന ആദ്യ പ്രതികരണങ്ങൾ.

വ്യവസായ നിരീക്ഷകർ ഇതിനെ ഒരു നിർണ്ണായക നിമിഷമായാണ് കാണുന്നത്. പ്രോപ്പർട്ടി സംബന്ധമായ പരിശോധനകൾ (due diligence), അനുയോജ്യമായവരെ കണ്ടെത്തൽ, പ്രാരംഭ ചർച്ചകൾ എന്നിവ എഐ (AI) കൈകാര്യം ചെയ്യുന്ന ഒരു ഭാവിയെയാണ് AiPropMatch-ൻ്റെ മാതൃക സൂചിപ്പിക്കുന്നത്. ഇതോടെ, മനുഷ്യരായ വിദഗ്ദ്ധർക്ക് സങ്കീർണ്ണമായ ഉപദേശങ്ങൾ നൽകുന്നതിലും നിയമപരമായ കാര്യങ്ങൾ പൂർത്തിയാക്കുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഇത് ഇടപാടുകൾക്ക് വേണ്ട സമയം ഗണ്യമായി കുറയ്ക്കാനും സുതാര്യത വർദ്ധിപ്പിക്കാനും സഹായിക്കും.

AiPropMatch-നെക്കുറിച്ച്: വെരിഫൈ ചെയ്ത വിൽപ്പനക്കാരെ യഥാർത്ഥ വാങ്ങലുകാരുമായി ബുദ്ധിപരമായി ബന്ധിപ്പിക്കുന്ന ഒരു എഐ (AI) അധിഷ്ഠിത റിയൽ എസ്റ്റേറ്റ് ഇടപാട് പ്ലാറ്റ്‌ഫോമാണ് AiPropMatch. നൂതന അൽഗോരിതങ്ങളും സുരക്ഷിതമായ വെരിഫിക്കേഷൻ സംവിധാനവും കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തി, പ്രോപ്പർട്ടി ഡീലുകൾ എളുപ്പമാക്കാനും ഇതുവഴി വിശ്വാസം ഉറപ്പാക്കാനും, ഡിജിറ്റൽ യുഗത്തിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഒരു പുതിയ മാതൃകയാകാനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു.

ഈ പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്കായി (early registrants) വിൽക്കുവാനോ വാങ്ങുവാനോ ഇൻവെസ്റ്റ് ചെയ്യാനോ ഇപ്പോൾ പ്രീ-ലോഞ്ച് ആക്‌സസ് ലഭ്യമാണ്.

ഇതിനോടകം തന്നെ ദുബായ് ആസ്ഥാനമായുള്ള ഇ ബിസ് ടെക്നോളോജിസുമായി ജി സി സി യിലും അമേരിക്കയിലെ ഒരു കമ്പനിയുമായും പ്രവർത്തനം വ്യാപിപ്പിക്കാൻ പ്ലാറ്റ്ഫോം കൈ കോർത്തിട്ടുണ്ട്. ഇത് വഴി വിദേശത്തുള്ള മലയാളികൾക്ക് വളരെ സുതാര്യമായി പ്രോപ്പർട്ടി ഇടപാടുകൾ നടത്താൻ സൗകര്യം ഒരുക്കുക എന്നുള്ളതാണ് ലക്‌ഷ്യം. സൈബ്പ്രസ്സ് ഇന്നൊവേറ്റീവ് സൊല്യൂഷൻസിന്റെയും ഡോൾഫിൻ ലാൻഡ്സിന്റെയും സംയുക്ത സംരംഭമാണ് AiPropMatch.

Contact: hello@aipropmatch.com | Website: www.aipropmatch.com

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img