Saturday, March 28, 2026
32.8 C
Kerala

വിഷു വിപണി ഉണർന്നു; കണിക്കൊന്നകൾ പൂത്തു തുടങ്ങി… എന്നാൽ തിരിച്ചടിയായി വിലക്കയറ്റം!

മറ്റൊരു വിഷുക്കാലം കൂടി പടിവാതിലിൽ എത്തി നിൽക്കുകയാണ്. ഏപ്രിൽ 14ന് ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും വിഷു ആഘോഷിക്കും. എല്ലാം റെഡിമെയ്ഡ് ആയി മാറുന്ന കാലത്താണ് നമ്മൾ നിൽക്കുന്നത് എങ്കിലും കൃത്യമായി രീതിയിൽ കണികണ്ട് ഉച്ചയ്ക്ക് സദ്യ ഉണ്ടില്ലെങ്കിൽ മലയാളികൾക്ക് തൃപ്തി വരില്ല എന്നതാണ് വസ്തുത. എന്നാൽ കഴിഞ്ഞതവണത്തെ പോലെ തന്നെ ഇത്തവണയും പ്ലാസ്റ്റിക് കണിക്കൊന്നകൾ മാർക്കറ്റിൽ എത്തിയിട്ടുണ്ട്. കാണാൻ യഥാർത്ഥ കണിക്കൊന്ന പോലെയുള്ള കണിക്കൊന്നയാണ് മാർക്കറ്റിൽ ഉള്ളത്. 

 വേനൽ മഴ ചില സ്ഥലത്തു ലഭിച്ചതിനാൽ തന്നെ മിക്ക സ്ഥലങ്ങളിലും കണിക്കൊന്ന വീണു നശിച്ചിരിക്കുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മലയാളികൾക്ക് വേണമെങ്കിൽ ഒന്ന് പരീക്ഷിക്കാവുന്നതാണ് പ്ലാസ്റ്റിക് കണിക്കൊന്നകളെ. ഒരുതവണ വാങ്ങിച്ചാൽ അടുത്ത വർഷവും സൂക്ഷിച്ചുവച്ചാൽ ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇത്തരം കണിക്കൊന്ന കളുടെ പ്രധാനപ്പെട്ട ഗുണം എങ്കിലും മലയാളികൾക്ക് സഹകരണ കളിക്കുന്ന വിട്ട് പ്ലാസ്റ്റിക് എത്താൻ ഇനിയും വർഷങ്ങൾ എടുക്കേണ്ടിവരും. ഇതോടൊപ്പം തന്നെ മാർക്കറ്റിൽ പലവിധത്തിലുള്ള പടക്കങ്ങളും എത്തിക്കഴിഞ്ഞു.

 വിഷു ആയാൽ പടക്കം ഇല്ലാതെ ആഘോഷം ഇല്ലാത്തവരാണ് ഭൂരിഭാഗം മലയാളികളും. വിഷു ദിവസത്തിന്റെ തലേ ദിവസവും വിഷു ആയ പുലർച്ചയ്ക്ക് കണി കണ്ട ശേഷവും മലയാളികൾ പടക്കം പൊട്ടിക്കുന്നു. ഈ വിപണി മനസ്സിലാക്കി ലോഡു കണക്കിനാണ് ശിവകാശിയിൽ നിന്നും പടക്കങ്ങൾ കേരളത്തിലെ പല കടകളിലും എത്തിയിരിക്കുന്നത്. വിഷു സമയത്ത് മാത്രം ഇത്തരത്തിൽ പടക്കകട നടത്തി ലാഭം കൊയ്യുന്ന നിരവധി ആളുകൾ കേരളത്തിൽ ഉണ്ട്. ഇത്തവണയും ആ വിപണിക്ക് യാതൊരു കോട്ടവും വരില്ല എന്നതാണ് പടക്കകടകളിലെ തിരക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ പടക്കങ്ങൾക്ക് വില കുറവാണ്. 

 ശിവകാശിയിൽ നിന്ന് എത്തിച്ച പടക്കങ്ങൾ ലഭിക്കുന്നതിനായി നിരവധി സഹകരണ കടകൾ തുറന്നിട്ടുണ്ട്. സാധാരണ കടകളെ അപേക്ഷിച്ച് ഇത്തരം കടകളിൽ ചെറിയ വിലയ്ക്ക് പടക്കം ലഭിക്കും. പച്ചക്കറി വില ഉയർന്നു തന്നെ തുടരുകയാണ്. വിഷു ദിവസം ഉച്ചയ്ക്ക് സദ്യ കഴിച്ചാൽ മാത്രമേ മലയാളികൾക്ക് വയറു നിറയുകയുള്ളൂ. മലബാർ പ്രദേശത്ത് പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളിലും സദ്യയോ, ബിരിയാണിയോ, അല്ലെങ്കിൽ സദ്യക്കൊപ്പം ഒരു മീൻ വറുത്തതോ, ചിക്കൻ വറുത്തതോ വേണം. അല്ലെങ്കിൽ കുറഞ്ഞത് നെയ്ച്ചോറും ഇറച്ചിക്കറി എങ്കിലും വേണം. സദ്യ ഉണ്ടാക്കുന്നതിലും എളുപ്പമുണ്ടാക്കാൻ നെയ്ച്ചോറും ബിരിയാണിയും ആണ് എന്നതിനാൽ മിക്ക കണ്ണൂരുകാരും ഇപ്പോൾ അത് കൂടുതലായി കഴിക്കുന്നു.

 രാവിലെ എഴുന്നേറ്റ് സദ്യ മുഴുവൻ വെക്കണം എന്നതിനാൽ പല ആളുകളും ഹോട്ടലിൽ നിന്ന് റെഡിമെയ്ഡ് സദ്യ വാങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ആദ്യമേ ഓർഡർ ചെയ്തുവെച്ച് വിലയ്ക്ക് 300 മുതൽ 500 രൂപ കൊടുത്താണ് സാധാരണ ഹോട്ടലുകളിൽ നിന്ന് സദ്യ വാങ്ങുന്നത്. പണം കൊടുത്താൽ വലിയ പണിയില്ലാതെ സദ്യ വീട്ടിലേക്ക് എത്തും എന്നതിനാൽ തന്നെ മലയാളികൾ ഇപ്പോൾ കൂടുതലായി അത്തരത്തിൽ ഭക്ഷണം കഴിക്കുന്നു. എന്നാൽ സദ്യയോ ബിരിയാണിയോ അല്ലെങ്കിൽ ഭക്ഷണം വീട്ടിൽനിന്ന് ആക്കണം എന്ന് വിചാരിച്ചാൽ പച്ചക്കറി വില ഉയർന്നു തന്നെയാണ്.

 ആഘോഷ സമയം മുന്നിൽ കണ്ടുകൊണ്ടാണ് പച്ചക്കറിക്ക് കുത്തനെ വില കൂട്ടിയിരിക്കുന്നത്. ഇടനിലക്കാർ ഇതിനിടയിൽ നിന്ന് കളിക്കുന്നുണ്ട് എന്നും ആളുകൾ പറയുന്നുണ്ട്. ചെറിയ പെരുന്നാൾ സമയത്ത് മത്സ്യ മാംസാദികളുടെ വില ഇപ്പോഴും കുറഞ്ഞിട്ടില്ല. വിഷു കഴിഞ്ഞ് ഈസ്റ്റർ കൂടി വരുന്നതിനാൽ അതിനുശേഷം മാത്രമേ ചിക്കന്റെയും ബീഫിന്റെയും വില കുറയുകയുള്ളൂ എന്നാണ് ആളുകൾ പറയുന്നത്. പല സ്ഥലത്തും ചിക്കന് പല വിലയാണ് എങ്കിലും 140 മുതൽ 180 രൂപ വരെയാണ് സാധാരണ ഒരു ബ്രോയിലർ കോഴിക്ക് കിലോയ്ക്ക് നൽകേണ്ടത്. ഇറച്ചി മാത്രമാണ് എങ്കിൽ 200 മുതൽ 250 രൂപ വരെ കിലോയ്ക്ക് നൽകണം.

 പണ്ടുള്ളതിനെ അപേക്ഷിച്ച് മത്സ്യം ഇപ്പോൾ മാർക്കറ്റിൽ വളരെ കുറവാണ്. മലബാർ ഭാഗത്ത് കല്ലുമ്മക്കായ സുലഭമായി ലഭിക്കുന്നുണ്ട് എങ്കിലും 200 മുതൽ മുകളിലേക്കാണ് ഇവയുടെ വില. വേനൽ ചൂട് കടുത്തതിനാൽ തന്നെ കടലിൽ പോലും മീൻ ലഭിക്കാത്ത അവസ്ഥയാണ്. ഇത് മത്സ്യ തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. കൂടാതെ വളർത്തു മീനുകൾക്കപ്പുറം സാധാരണയായി ലഭിക്കുന്ന മത്തിയും അയലയും പോലും ഇപ്പോൾ മാർക്കറ്റിൽ പൊന്നും വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. മത്സ്യവിപണി കഴിഞ്ഞ ആറുമാസമായി വലിയ തകർച്ചയിലാണ്. ചൂട് കൂടി നിൽക്കുന്നതിനാൽ തന്നെ ഇത് തുടരും എന്നാണ് വിലയിരുത്തൽ.

 എല്ലാംകൊണ്ടും വിഷു വിപണി മലയാളികൾക്ക് കൈ പൊള്ളും എന്നുള്ള കാര്യം തീർച്ചയാണ് എങ്കിലും ആഘോഷങ്ങൾ കയ്യിൽ നിന്ന് പണം നൽകി ആഘോഷിക്കുന്നതാണ് മലയാളികളുടെ പതിവ്. ഇത്തവണയും അതിനു കുറവുണ്ടാവില്ല എന്നത് തീർച്ചയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പടക്കത്തിന് വിലകുറവായത് ഒരു തരത്തിൽ മലയാളികൾക്ക് ആശ്വാസമാണ്. ഇതോടൊപ്പം തന്നെ സദ്യ ഒരുക്കാൻ ബുദ്ധിമുട്ടായ ആളുകൾക്ക് റെഡിമെയ്ഡ് സദ്യ ഉൾപ്പെടെ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നതും മടിയന്മാർക്ക് ആശ്വാസമാണ്. തുണിത്തരങ്ങൾക്കും വില ഉയർന്നു തന്നെയാണ് എങ്കിലും വിഷു കോടിയും കൈനീട്ടുമൊക്കെ ഉൾപ്പെടുന്ന മനോഹരമായ ഒരു വിഷു തന്നെയാണ് എല്ലാ മലയാളികളും സ്വപ്നം കാണുന്നത്.

Hot this week

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Dream Sports Enters Stock Broking with Dream Street Amid Revenue Pressure

Dream Sports, the parent of Dream11, is set to...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Topics

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...
spot_img

Related Articles

Popular Categories

spot_imgspot_img