Friday, May 22, 2026
29.8 C
Kerala

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇന്ത്യൻ മൊബൈൽ ഫോൺ വിപണിക്ക് വൻ ഉണർവ് 

കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇന്ത്യയിൽ മൊബൈൽ ഫോൺ വിപണി സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിദഗ്ധർ ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത് ഓൺലൈൻ വിപണി സജീവമായതാണ്. ജിഎസ്ടിയിൽ ഇളവുകൾ വന്നതിനാൽ കാറുകൾക്ക് വില്പന കൂടിയെങ്കിലും മൊബൈൽ ഫോണിൽ ജിഎസ്ടി ഇളവുകൾ പ്രാബല്യത്തിൽ വന്നിരുന്നില്ല. എന്തിരുന്നാലും മൊബൈൽഫോണിന്റെ വിപണിയിൽ വലിയ ഉണർവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മൊബൈൽ കമ്പനി ഇപ്പോൾ വിവോ ആണ്.

 കഴിഞ്ഞ ആഘോഷ ദിവസങ്ങളായ ദീപാവലി പൂജാ സമയങ്ങളിൽ ഫോണുകൾക്ക് വലിയ രീതിയിലുള്ള ഓഫർ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ ഉണ്ടായിരുന്നു. ഈ സമയങ്ങളിൽ വലിയ രീതിയിൽ ഫോൺ ഇന്ത്യയിൽ ഉടനീളം ആളുകൾ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓക്കേ ഓക്കേ മറ്റു സാധനങ്ങൾക്കും ഈ സെയിൽ സമയങ്ങളിൽ വലിയ ഓഫർ ഉണ്ടായിരുന്നു എങ്കിലും ഏറ്റവും കൂടുതൽ വിട്ടു പോയിരിക്കുന്നത് മൊബൈൽ ഫോണുകളാണ്.

 ഒരു സമയം മൈക്രോമാക്സ് ഉൾപ്പെടെയുള്ള കമ്പനികൾ വിപണി വാണിരുന്ന സ്ഥലത്തേക്കാണ് ഇപ്പോൾ വിവോ എത്തിയിരിക്കുന്നത്. മികച്ച ക്യാമറ ക്വാളിറ്റിയും ബാറ്ററി ബാക്കപ്പും ആണ് ആളുകൾ വിവോ ഫോൺ തെരഞ്ഞെടുക്കാൻ കാരണമായിരിക്കുന്നത്. വിവോ വൈ 9 5ജി ആണ് നടപ്പ് വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മൊബൈൽ ഫോൺ മോഡൽ. വിവോ f200 മോഡലുകൾക്കും വിപണിയിൽ ഇപ്പോൾ വലിയ ഡിമാൻഡ് ആണ്. മൊബൈൽ ഫോണിന്റെ ക്യാമറ ക്വാളിറ്റി ആണ് വില്പന അധികമാക്കാൻ ഈ മോഡലുകൾക്കും പ്രധാനകാരണം ആയത്. 

 ഐഫോണിനെ ഉൾപ്പെടെ വെല്ലുന്ന രീതിയിലുള്ള ക്യാമറയാണ് താരതമ്യേന ഐഫോണിനെക്കാളും കുറഞ്ഞ തുകയ്ക്ക് വിവോ 200 പ്രൊയിൽ ലഭിക്കുന്നത്. അധികം വൈകാതെ തന്നെ വിവോ 300 പ്രോ വിപണിയിൽ എത്തും. ചൈനീസ് മാർക്കറ്റിൽ ഇതിനോടകം തന്നെ ഈ മോഡൽ വിപണി കീഴടക്കി കഴിഞ്ഞു. ഐഫോണിന്റെ 17 സീരീസ്സുകളും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ലോഞ്ച് ചെയ്യപ്പെട്ടത്. മുൻപുള്ള ഐഫോൺ സീരീസുകളുടെ അഭിപ്രായം ഇത്തവണത്തെ ഐഫോണുകൾക്ക് ഇല്ലായെങ്കിലും വിപണിയിൽ വില്പനയെ കാര്യമായി ബാധിച്ചിട്ടില്ല.

Xioami ഫോണുകൾ ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും മുന്നിൽ. എന്നാൽ ഇത്തവണ ഇവർ ഇറക്കിയ മോഡലുകൾക്ക് മുൻപുണ്ടായിരുന്ന മോഡലുകളുടെ ജനപ്രീതി നേടിയില്ല എങ്കിലും തൊട്ടുപിന്നാലെ തന്നെ ബ്രാൻഡ് ഉണ്ട്. സാംസങ് ഫോണുകൾക്കും മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ സാംസങ് ഫോണിന്റെ വിപണിയിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. വലിയ തുക കൊടുത്തു വാങ്ങുന്ന സാംസങ്ങിന്റെ ഫോണിൽ ഉൾപ്പെടെ ഒരു കാലം കഴിഞ്ഞാൽ ഗ്രീൻ ലൈൻ ഇഷ്യൂ വരുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഇത് മാറ്റാൻ വലിയ തുകയാണ് സർവീസ് സെന്ററിൽ നിന്നു തന്നെ ഈടാക്കുന്നത്.

 ഇതിന് പിന്നിലായി ഇന്ത്യൻ വിപണിയിൽ ഐഫോണും ഓപ്പോയും മോട്ടോയും ഉണ്ട്. ഇതിൽ മോട്ടോയുടെ ഫോണുകൾക്ക് മുൻപുള്ള അതിനേക്കാൾ ജനപ്രീതി ഇന്ത്യയിൽ ലഭിച്ചുവരുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മറ്റു ബ്രാൻഡുകൾ നൽകുന്ന അതേ ക്വാളിറ്റി ഫോൺ താരതമ്യേന കുറഞ്ഞ തുകയ്ക്ക് നൽകുന്നു എന്നതാണ് മോട്ടോയുടെ ഏറ്റവും വലിയ പോസിറ്റീവായി ആളുകൾ പറയുന്നത്. വൺപ്ലസും ഇന്ത്യൻ മാർക്കറ്റിൽ കളം പിടിച്ചു മുന്നേറുകയാണ്. ബ്രാൻഡ് ചൈനയിൽ നിന്നുള്ളതാണ് എങ്കിലും ഈ കമ്പനിക്കും ജനപ്രീതി ഇന്ത്യയിൽ ഏറെയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 വൺപ്ലസ് സാംസങ് അഭിമുഖീകരിച്ചത് പോലെ തന്നെ ഗ്രീൻലൈൻ ഇഷ്യൂ അഭിമുഖീകരിക്കുന്നുണ്ട് എങ്കിലും ഫ്രീയായി സ്ക്രീനിന് ലൈഫ് ടൈം ഗ്യാരണ്ടിയാണ് ഇവർ കൊടുക്കുന്നത്. ഫോണിന്റെ സ്ക്രീനിൽ ലൈന് വന്നാൽ ഇവർ തന്നെ റീപ്ലേസ് ചെയ്തു തരും. സാംസങ് വാങ്ങുന്നതുപോലെ ആയിരങ്ങൾ ജനങ്ങളുടെ അടുത്തുനിന്നും വാങ്ങുന്നുമില്ല. ഈ കാരണങ്ങൾ കൊണ്ട് തന്നെ ബ്രാൻഡിന് കഴിഞ്ഞ ഒരു വർഷം ജനപ്രീതി കൂടിയിട്ടുണ്ട് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാംസങ് എസ് 25 അൾട്രാ യുടെ ടോപ് മോഡൽ ഫോണ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഫോണായി മാറുകയാണ് എന്നതും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

 ഇന്ത്യൻ ബ്രാൻഡുകൾക്ക് കാര്യമായി ഇതിൽ റോൾ ഇല്ല എങ്കിലും ലാവയും ഇൻഫിനിക് വളർച്ചയുടെ പാതയിലാണ്. lava ഫോണിന്റെ സർവീസ് വീട്ടിൽ വന്നു തന്നെ ഇന്ത്യയിൽ എവിടെയും അവർ ചെയ്തു നൽകുന്നു എന്നത് വലിയ പോസിറ്റീവായി മാറുന്നതാണ് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന സൂചന. ഭാരതമേ കുറഞ്ഞ തുകയ്ക്ക് ഫോണുകൾ ലഭിക്കുന്നുണ്ട് എങ്കിലും മറ്റുള്ള ബ്രാൻഡുകളുടെ ജനപ്രീതി ഈ ഫോണുകൾക്കില്ല. പക്ഷേ മികച്ച ക്വാളിറ്റിയിലുള്ള ഫോണുകൾ ഈ ബ്രാൻഡുകൾ ഇറക്കാൻ തുടങ്ങി എന്നതാണ് മൊബൈൽ ഫോൺ റിവ്യൂ ചെയ്യുന്ന ആളുകൾ പറയുന്നത്. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ഈ ബ്രാൻഡുകൾ വളരും എന്നതാണ് പ്രതീക്ഷ.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img