Wednesday, May 13, 2026
23.8 C
Kerala

യുനാൻ വാങ് എന്ന പുത്തൻ ആശയത്തെ കൂട്ടുപിടിച്ച ആൾ 

യുനാൻ വാങ് എന്ന പേര് മലയാളികളെ സംബന്ധിച്ചിടത്തോളം ഇതുവരെ കേൾക്കാത്ത ഒരു പേരായിരിക്കും. ലോകം മുഴുവൻ സെലിബ്രേറ്റ് ചെയ്യുന്നത് അദ്ദേഹം കണ്ടുപിടിച്ച ഒരു പുത്തൻ ആശയമാണ്. ബബിൾ ടി. ബബിൾ ടി ഇന്ന് കേരളത്തിലെ മിക്ക സ്ഥലങ്ങളിലും സുലഭം ആയിരിക്കുകയാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ബബിൾ ടീക്ക് ഇന്ന് കടകളിൽ വാങ്ങുന്നത് 100 മുതൽ 200 –  300 രൂപ വരെയാണ്. എന്നാൽ ഈ ആശയം ആദ്യമായി കൊണ്ടുവന്നത്  ചൈനയിൽ സ്ഥിരതാമസമാക്കിയ യുനാൻ വാങ് എന്ന യുവാവാണ്.

 ഇന്ന് ഇദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 10,430 കോടിക്കു മുകളിൽ രൂപയാണ്. ഗുമിംഗ് ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനാണ് 38 വയസുകാരനായ യുനാന്‍ വാങ്. ഹോങ്കോങ് ഓഹരി വിപണിയിലെ ഏറ്റാവും മികച്ച ഐപിഒ ആയി ഇതു മാറികഴിഞ്ഞു. ഇന്ന് ചൈനയിലെ ഏറ്റവും പുതിയ ശതകോടീശ്വരനാണ് ഈ ചെറുപ്പക്കാരന്‍. ‘ഗുഡ് മി’ ബ്രാന്‍ഡിന് കീഴില്‍ ചായ വില്‍ക്കുന്ന ഗുമിംഗ് ചൈനീസ് വിപണിയുടെ 9.1 ശതമാനമാണ് അതിവേഗം നേടിയത്. വ്യത്യസ്തമായ ആവശ്യത്തിന് കൂട്ടുപിടിച്ചു കഴിഞ്ഞാൽ ഏതു ബിസിനസിലും എളുപ്പത്തിൽ വിജയം നേടാൻ കഴിയുമെന്നതിന് ഉദാഹരണം ആകുകയാണ് ഈ യുവാവ്.

 കേരളത്തിൽ ബബിൾട്ടി വന്നിട്ട് ഏകദേശം രണ്ടോ മൂന്നോ വർഷം മാത്രമേ ആയിട്ടുള്ളൂ. മിക്ക പ്രമുഖ ബ്രാൻഡുകളുടെ കീഴിലും ഇന്ന് ഈ പാനീയം സുലഭമായി ലഭിക്കുന്നു. എന്നാൽ ഇതിനു പിന്നിൽ ഒരു ചൈനീസ് സ്വദേശിയുടെ തലയാണ്. കപ്പയിൽ നിന്നും വളരെ വ്യത്യസ്തകരമായ രീതിയിൽ വേർതിരിച്ചെടുക്കുന്ന ഒരു പദാർത്ഥം ഉപയോഗിച്ചാണ് ബബിൾ ടീക്ക് ആവശ്യമായ ബബിൾ സൃഷ്ടിക്കുന്നത്. ആവശ്യാനുസരണം ആ ബബിളിനുള്ളിൽ വ്യത്യസ്തകരമായ ഫ്ലേവറും ഇന്ന് ആഡ് ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. 

2010 -ല്‍ ചൈനയിലെ ചെറിയ പട്ടണമായ ഡാക്‌സിയില്‍ ഒരു പെട്ടിക്കടയില്‍ നിന്നാണ് വാങ് തന്റെ ബബിള്‍ ടീ ബിസിനസ് ആരംഭിച്ചത്. ആദ്യമൊക്കെ ആളുകൾ ഈ പുത്തൻ കണ്ടുപിടുത്തത്തിന് ഒരു മുഖം തിരിച്ചു നടന്നുവെങ്കിലും മെല്ലെ മെല്ലെ ആളുകൾ ഇതിനെ ഏറ്റെടുത്തു. പിന്നീട് അമേരിക്കയിലേക്കും ഹോങ്കോങ്ങിലേക്കും കാനഡയിലേക്കും ദുബായിലേക്കും ബബിൾട്ടി എന്ന ആശയം പടർന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിലും ബബിൾട്ടി സക്സസ് ആയി. കൃത്യമായ രീതിയിൽ ഒരു ആശയം എങ്ങനെ വിജയം കൈവരിക്കാം എന്ന് ഉദാഹരണമാവുകയാണ് ഈ 38 കാരൻ.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img