അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ നിയമന പ്രക്രിയ ആരംഭിച്ചു. ടെസ്ല എന്നത് അമേരിക്ക പോലുള്ള രാജ്യങ്ങളിൽ വളരെ സുലഭമായിരുന്നു എങ്കിലും ഇതുവരെ ഇന്ത്യൻ മാർക്കറ്റിലേക്ക് കടന്നിരുന്നില്ല. എന്നാൽ ഇന്ത്യൻ മാർക്കറ്റിലേക്ക് ടെസ്റ്റില് കടക്കാൻ ഒരുങ്ങുന്നു എന്നുള്ളതിനുള്ള സൂചനയാണ് ഇത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ നടപടിയോടെ രാജ്യത്തെ ഇ-വാഹന മേഖലയിലും തൊഴിൽ രംഗത്തും മികച്ച സാധ്യതകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പ്രാരംഭ ഘട്ടത്തിൽ, ടെസ്ല വിവിധ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മാർക്കറ്റ് അനാലിസിസ്, ചർച്ചകൾ, വിതരണ ശൃംഖല എന്നിവയ്ക്കായി സമർപ്പിതമായ ഒരു ടീം രൂപീകരിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നാണ് പുറത്തേക്ക് വരുന്ന ഏറ്റവും പുതിയ വിവരം. ഇതിനുവേണ്ടിയുള്ള എല്ലാ നടപടികളും തുടങ്ങിക്കഴിഞ്ഞു എന്നുള്ള വാർത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും പുറത്തേക്ക് വരുന്നത്. ട്രംപ് – മോഡി കൂടിക്കാഴ്ച ടെസ്റ്റിലേക്ക് പുതിയ ഉണർവ് നൽകി എന്നാണ് വിലയിരുത്തൽ. കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യ യുഎസ് എ ബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നു എന്നുള്ള നിലയിരുത്തൽ ലോൺ മസ്കിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ ഉള്ളിലുള്ള വിദഗ്ധരിൽ നിന്നും ഉണ്ടായി എന്നും ഇതാണ് ഇന്ത്യൻ മാർക്കറ്റിലേക്ക് കടക്കാൻ പ്രേരിതമായത് എന്നും വാർത്തകൾ വരുന്നുണ്ട്.
കേന്ദ്ര സർക്കാരുമായുള്ള സജീവ ചർച്ചകൾക്കൊടുവിൽ കമ്പനി വിപണി സജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ടെസ്ലയുടെ ഇന്ത്യൻ പ്രവേശനം ഇലക്‌ട്രിക് വാഹന വിപണിക്ക് പുത്തൻ ഉണർവ് നൽകുമെന്നതിൽ സംശയമില്ല. ഔദ്യോഗികമായി ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ പ്രാദേശികമായി ഒരു അടിത്തറ കെട്ടിപ്പടുക്കാനാണ് സാധ്യത. ഇതുകൂടാതെ കമ്പനി ഇന്ത്യയിലേക്ക് വരുന്നതിനു മുന്നോടിയായി നിക്ഷേപ സാധ്യതകളും അടിസ്ഥാന സൗകര്യ വികസനവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മാസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.