Tuesday, May 12, 2026
25.8 C
Kerala

80 രൂപയുടെ മൂലധനത്തിൽ തുടക്കം; ഇന്ന് 1600 കോടിയുടെ ബിസിനസ്! സ്ത്രീശക്തിയുടെ യഥാർത്ഥ പേരായി മാറിയ ലിജ്ജത് പപ്പഡ്

 വളരെ സാധാരണക്കാരായ സ്ത്രീകളിൽ നിന്ന് കോടികൾ ആസ്തിയുള്ള ബിസിനസിലേക്കുള്ള ദൂരമാണ് ലിജ്ജദ് പപ്പഡിന്റെത്. സംരംഭം തുടങ്ങണമെന്ന് ആഗ്രഹവുമായി കുറച്ചു വീട്ടമ്മമാർ തുടങ്ങിയ സാധാരണ സംരംഭം.1959-ൽ മുംബൈയിലെ ഏഴ് ഗുജറാത്തി വീട്ടമ്മമാർ ചേർന്ന് 80 രൂപയുടെ മൂലധനത്തോടെ ആരംഭിച്ച ലിജ്ജത് പപ്പഡ് പിന്നീട് വലിയ സംഭവമാണ്. ഈ വുമൺസ് ഇവരുടെ കഥയെക്കാൾ വലിയ കഥ എന്താണ്.  സ്ത്രീ ശാക്തീകരണത്തിന്റെ അതുല്യ ഉദാഹരണമാണ് ഇവർ.

ഇന്ന് 1,600 കോടി രൂപയുടെ ബിസിനസായി മാറിയിരിക്കുകയാണ് ലിജ്ജദ് പപ്പഡ്.ജസ്വന്തിബെൻ ജംനാദാസ്, പാർവതിബെൻ രാംദാസ് തോഡാനി, ഉജംബെൻ നരൻദാസ് കുണ്ഡലിയ, ഭാനുബെൻ എൻ. തന്ന, ലഗുബെൻ അമൃത്ലാൽ ഗോകാനി, ജയബെൻ വി. വിത്തലാനി, ദിവാലിബെൻ ലുക്ക എന്നിവർ ചേർന്നാണ് ഈ സംരംഭം ആരംഭിച്ചത്. ആദ്യമായി നാല് പാക്കറ്റ് പപ്പടങ്ങൾ നിർമ്മിച്ച് അവർ മാർക്കറ്റിൽ ഇറക്കി. തുടക്കകാലത്ത് പപ്പടം മാർക്കറ്റിലേക്ക് എത്തിച്ചാൽ പോലും ആർക്കും വേണ്ട എന്ന് അവസ്ഥ. കാരണം സ്ത്രീകൾ തുടങ്ങിയ സംരംഭമായതിനാൽ തന്നെ വലിയ പ്രോത്സാഹനം ഒന്നും അവർക്ക് ആ കാലഘട്ടത്തിൽ ലഭിച്ചിരുന്നില്ല.

 പക്ഷേ ആദ്യവർഷം തന്നെ അത്യാവശ്യം നന്നായി ബിസിനസ് വളർന്നു. അന്നത്തെ കാലത്ത് ആയിരം രൂപ പോലും വലിയ തുകയാണ്. ആദ്യ വർഷം 6,196 രൂപയുടെ വിറ്റുവരവാണ് അവർ നേടിയത്. ഓരോ വർഷം കഴിയുന്നതിനനുസരിച്ച് വിറ്റ് വരവ് കൂടിക്കൂടി വന്നു. കൃത്യമായ രീതിയിൽ പഠിച്ച് എവിടെയാണ് പ്രശ്നം പറ്റുന്നത് എന്ന് മനസ്സിലാക്കി പപ്പടം മാർക്കറ്റിൽ എത്തിച്ചു. കൃത്യമായി ഉപഭോക്താക്കളെ മനസ്സിലാക്കി അവരുടെ പ്രശ്നം കേട്ട് പ്രശ്നപരിഹാരവും നൽകി. മെല്ലെ മെല്ലെ മാർക്കറ്റിൽ പപ്പടത്തിന്റെ ബ്രാൻഡ് ചോദിച്ച് ആളുകൾ എത്തുന്ന സ്ഥിതിയിലേക്ക് ആദ്യം അഞ്ചുവർഷത്തിനുള്ളിൽ തന്നെ ഇവർ എത്തി. ബ്രാൻഡ് വളർന്നു.

 ഇന്ന് ലിജ്ജത് പപ്പാഡിന്റെ വാർഷിക വരുമാനം 1,600 കോടി രൂപയാണ്. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ 82 ശാഖകളുള്ള ലിജ്ജത്, 45,000 സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. ലിജ്ജത് പപ്പാഡിന്റെ വിജയം ഗുണനിലവാര പ്രതിബദ്ധതയും സഹകരണ മാതൃകയും സ്ത്രീശാക്തീകരണവും അടങ്ങിയതാണ്. ഏഴ് സ്ത്രീകളുടെ ഈ സംരംഭം ഇന്ന് ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആത്മവിശ്വാസവും സാമ്പത്തിക സ്വാതന്ത്ര്യവും നൽകുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഒന്നുമാകാൻ സ്ത്രീകളെ കൊണ്ട് കഴിയില്ല എന്ന കാലത്ത് നിന്നാണ് ഏഴ് സ്ത്രീകൾ തലയുയർത്തി ഇത്തരത്തിൽ ഒരു ബിസിനസ് ആരംഭിച്ചത്. ആരംഭിച്ചു എന്ന് മാത്രമല്ല പരിഹസിച്ചവരുടെ മുന്നിൽ വിജയിച്ചു കാണിച്ചത്.

ലിജ്ജത് പപ്പഡിന്റെ കഥ ഒരു ബിസിനസ് വിജയത്തിന്റെ മാത്രമല്ല, സ്ത്രീകളുടെ ആത്മവിശ്വാസവും സമർപ്പണവും കൊണ്ട് എന്തും നേടാമെന്ന് തെളിയിക്കുന്ന ഉദാഹരണമാണ്. ഇന്ത്യൻ ബിസിനസ് രംഗത്ത് അവർ സൃഷ്ടിച്ച ഈ പാത പുതിയ തലമുറകൾക്ക് പ്രചോദനമാണ്. പുരുഷന്മാരെക്കാളും പിന്നിൽ അല്ല സ്ത്രീകൾ ഒന്നിച്ചു നടക്കേണ്ടവരോ ഒരടി മുന്നിൽ നടക്കേണ്ടവരോ ആണ് എന്ന് തെളിയിക്കുന്ന കഥയാണ് ഈ ബ്രാൻഡിന്റെത്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img