Tuesday, May 12, 2026
25.8 C
Kerala

ട്രെൻഡിങ് ആയി കൂന്തൽ നിറച്ചത്; സംരംഭവുമായി ഒട്ടനവധി യുവാക്കൾ

കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറിയ വിഭവമാണ് കൂന്തൽ നിറച്ചത്. കോഴിക്കോട് ബീച്ചിലും കണ്ണൂരുള്ള മുഴപ്പിലങ്ങാട് ബീച്ചിലും ഉൾപ്പെടെ ഇപ്പോൾ കൂന്തൽ നിറച്ചത് ട്രെൻഡിങ് ആണ്. സാധനം കോഴിക്കോടുള്ള ബീച്ച് സൈഡിലെ തട്ടുകടകളിൽ എത്തുന്നതിനുമുമ്പേ തീരുന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാര്യങ്ങൾ. അത്രയധികം ഡിമാൻഡ് ആണ് ഇപ്പോൾ കൂന്തൽ നിറച്ചതിന്. സാധനം വന്ന് 10-20 മിനിറ്റിനുള്ളിൽ കാലിയാകുന്നതാണ് കാഴ്ച.

നിരവധി യുവാക്കളാണ് കൂന്തൽ നിറച്ചത് ഇപ്പോൾ ബിസിനസ് സാധ്യതയായി കണ്ട് രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് ബീച്ചിലും കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലും പയ്യാമ്പലം ബീച്ചിലും ഉൾപ്പെടെ ഇപ്പോൾ കൂന്തൽ നിറച്ചത് താരമായി. കൃത്യമായ രീതിയിലുള്ള ബിസിനസ് ഓപ്പർച്യൂരിറ്റി തിരഞ്ഞെടുത്തു നിരവധി ആളുകൾ ഇപ്പോൾ കൂടുതൽ നിറച്ചത് വിപണിയിൽ എത്തിക്കുന്നു. ഇൻസ്റ്റാഗ്രാം റെയിൽസിൽ ഉൾപ്പെടെ ഫേമസ് ആയതിനാൽ തന്നെ എല്ലാ സ്ഥലത്തും വലിയ ഡിമാൻഡ് ആണ്.

വൈകുന്നേരം നാലുമണി മുതൽ 10 മണി വരെ മാത്രമാണ് മിക്ക ആളുകളും കച്ചവടം ചെയ്യുന്നത് എങ്കിലും നല്ല ടേൺ ഓവർ ഈ ബിസിനസ് നൽകുന്നുണ്ട്. ഒരുപക്ഷേ വളരെ പെട്ടെന്ന് വലിയൊരു ബിസിനസ് ഓപ്പർച്യൂരിറ്റിയായി മാറിയിരിക്കുകയാണ് കൂന്തൽ നിറച്ചത് വിൽക്കുന്ന കടകൾക്ക്. അത് കൃത്യമായി മനസ്സിലാക്കി നിരവധി ആളുകൾ രംഗത്ത് എത്തി. സംഭവം ട്രെൻഡ് ആയതോടെ മിക്ക പ്രധാന കടകളും കൂന്തൽ നിറച്ചത് രംഗത്തിറക്കിയിട്ടുണ്ട്. പാരഗൺ ഗ്രൂപ്പിന്റെ കീഴിൽ വരുന്ന സൽക്കാരിയും ലുലു ഹൈപ്പർമാർക്കറ്റിലെ ഫുഡ് സെക്ഷനിൽ ഉൾപ്പെടെ ഇപ്പോൾ കൂന്തൽ നിറച്ച എത്തി.

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്നതും എന്നാൽ മികച്ച നേട്ടം കൈവരിക്കാൻ കഴിയുന്നതും ആണ് ഈ ബിസിനസ്. വലിയ കൂന്തലിന് 130 രൂപ വരെയാണ് മിക്ക കടകളും വാങ്ങുന്നത്. കൂന്തലിന്റെ വലിപ്പം കുറയുന്നത് അനുസരിച്ച് 30 40 ഉം 50ഉം 60ഉം 100ഉം രൂപയ്ക്കും നൽകുന്നുണ്ട്. ഒരു കിലോ കൂന്തലിന് നിലവിൽ മാർക്കറ്റിലെ വില 200 മുതൽ 300 രൂപ വരെ മാത്രമാണ്. 130 രൂപയ്ക്ക് വിൽക്കുന്ന കൂന്തൽ നിറച്ചതിന് ഉപയോഗിക്കുന്ന വലിയ കൂന്തലാണ് വാങ്ങുന്നതെങ്കിൽ പോലും കിലോയ്ക്ക് കുറഞ്ഞത് പത്ത് കൂന്തൽ എങ്കിലും തൂങ്ങും. അതായത് ഗ്യാസ് ഉൾപ്പെടെ കൂടി വന്നാൽ ഒരു കിലോ കൂന്തൽ നിറച്ചത് ഉണ്ടാക്കാനുള്ള ചിലവ് കൂടി പോയാൽ 450 രൂപ മാത്രം.

എന്നാൽ 450 രൂപ ചിലവാക്കി നിർമ്മിക്കുന്ന കൂന്തൽ നിറച്ച് ഉണ്ടാക്കിയാൽ ഏകദേശം 1300 രൂപയോളം ലഭിക്കും. ചിലവിനേക്കാൾ രണ്ടിരട്ടിയാണ് നേട്ടം. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കൂന്തൽ നിറച്ചത് ട്രെൻഡ് ആയത്. ഒരുപക്ഷേ ഫുൾ ജാർ സോടയും,ബക്കറ്റ് ചിക്കനും പോലെ പെട്ടെന്ന് അവസാനിക്കുന്ന ഒരു ട്രെൻഡ് ആയി കൂന്തൽ നിറച്ചത് മാറിയേക്കാം. കാരണം മിക്ക സ്ഥലങ്ങളിലും ഇപ്പോൾ കൂന്തൽ നിറച്ചത് അവൈലബിൾ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു തവണ കഴിച്ചാൽ മിക്ക ആളുകളും രണ്ടാമത്തെ തവണ കഴിക്കുമോ എന്നുള്ള കാര്യം ഒരു ചോദ്യമാണ്.

അത്യാവശ്യം എല്ലാ സ്ഥലങ്ങളിലും നല്ല കച്ചവടവും ഉണ്ട്. പക്ഷേ കൃത്യമായി ഇൻസ്റ്റാഗ്രാം ഉൾപ്പെടെ ഉപയോഗിച്ച് മാർക്കറ്റ് ചെയ്ത യുവാക്കളും കച്ചവടക്കാരും ഇതിൽ വലിയ സക്സസ്ഫുൾ ആയി. അവരുടെ പ്രൊഡക്ട് മികച്ചതാണ് എന്നുള്ള തോന്നൽ ജനിപ്പിക്കാൻ സാധിച്ചത് അവർക്ക് ഡിമാൻഡ് കൂട്ടി. ഇത്തരത്തിലുള്ള നിരവധി അവസരങ്ങൾ മാർക്കറ്റിൽ ഉണ്ട്. പുതിയ പരീക്ഷണം എന്നും കേരളത്തിൽ കൃത്യമായി മാർക്കറ്റ് ചെയ്യപ്പെട്ടാൽ വിജയിക്കും വന്നതിന്റെ തെളിവാവുകയാണ് കൂന്തൽ നിറച്ചത്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img