Monday, May 11, 2026
26.8 C
Kerala

കേരളത്തിന് കേന്ദ്ര ബജറ്റിൽ പ്രത്യേക പാക്കേജ് ആവശ്യം

കേന്ദ്ര ബജറ്റ് 2025-26 അവതരിപ്പിക്കാനിരിക്കെ, കേരളം പ്രത്യേക സാമ്പത്തിക പാക്കേജിനായി കേന്ദ്ര സർക്കാരിനോട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. സംസ്ഥാനത്തെ വിവിധ മേഖലകൾക്ക് സാമ്പത്തിക പിന്തുണ നൽകുക എന്നതാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിനായി അധിക ട്രെയിൻ അനുവദിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. കോഴിക്കോട് നിന്നും കണ്ണൂരിലേക്കും കാസർകോട്ടേക്കും വൈകുന്നേരം ആയി കഴിഞ്ഞാൽ ട്രെയിനിൽ കയറാൻ പോലും പറ്റാത്ത അവസ്ഥയാണ് നിലവിൽ. ഇതിന് കൃത്യമായ ഒരു പരിഹാരം വേണം. ഈ ബഡ്ജറ്റിൽ അതിനുള്ള പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്ണൂർ വിമാനത്താവളം മുന്നേറ്റം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രഖ്യാപനം ഉണ്ടാകും എന്നും വിദഗ്ധർ സൂചിപ്പിക്കുന്നുണ്ട്.

വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് ഉണ്ടായ അതിതീവ്ര ദുരന്തം സംസ്ഥാനത്തെ ഗൗരവമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ഈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സഹായം അനിവാര്യമാണ്. കേരളത്തിന്റെ പുതിയ ടൗൺഷിപ്പ് പദ്ധതി നിലവിലുണ്ട് എങ്കിലും കേന്ദ്രസഹായം വയനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അത്യാവശ്യമാണ്. തിരിച്ച് ജീവിതത്തിലേക്ക് കരകയറാനായി സാമ്പത്തിക പാക്കേജ് കൂടിയേതീരൂ എന്ന അവസ്ഥയാണ് ഈ നാട്ടിലെ ജനങ്ങൾക്ക് ഉള്ളത്.

കൂടാതെ, സംസ്ഥാനത്തിന്റെ വികസന പദ്ധതികളിൽ പ്രധാനമായ സിൽവർലൈൻ പദ്ധതിക്കും കേന്ദ്ര ബജറ്റിൽ പ്രത്യേക വകയിരുത്തൽ കേരളം പ്രതീക്ഷിക്കുന്നു. എന്നാൽ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ച്, സിൽവർലൈൻ പദ്ധതിക്കുള്ള പ്രത്യേക പാക്കേജിന്റെ സാധ്യത കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സിൽവർ ലൈൻ പദ്ധതിയിൽ വീടുവിട്ടു കൊടുക്കലുമായി ബന്ധപ്പെട്ട തർക്കം ഇപ്പോഴും നിലവിൽ നിൽക്കുകയാണ്. കൂടാതെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പദ്ധതിക്ക് എതിരുമാണ്. ഇതുകൊണ്ടുതന്നെ പദ്ധതിക്കായി തുക വകയിരുത്തൽ സാധ്യത കുറവാണ്.

കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യം എയിംസ് സ്ഥാപിക്കലാണ്. ഈ ആവശ്യവും ഇത്തവണത്തെ ബജറ്റിൽ ഉയരുന്നുണ്ടെങ്കിലും, ഇതു സംബന്ധിച്ച പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിലെ കർഷകർക്കായി സഹായം പ്രതീക്ഷിക്കുന്നുണ്ട്. വയനാട്ടിലെ നിരവധി കർഷകർക്ക് സഹായം അത്യാവശ്യമായ സന്ദർഭമാണ് നിലവിൽ. ഇതോടൊപ്പം തന്നെ കേരളം വികസന പദ്ധതികൾ ഓരോന്നായി മുന്നോട്ടേക്ക് വെക്കുന്ന സാഹചര്യം കൂടിയുള്ളതിനാൽ തന്നെ നിരവധി പദ്ധതികൾക്കായി കേന്ദ്രസഹായം അത്യാവശ്യമായ ഘട്ടമാണ് ഇപ്പോൾ. ഇതിൽ ചിലതിൽ ഒക്കെ തീരുമാനം ഉണ്ടാകും എന്നാണ് പുറത്തേക്ക് വരുന്ന വാർത്ത

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img