Saturday, April 25, 2026
32.8 C
Kerala

ജെറ്റ് എയർവെയ്സ് പൂർണമായും പ്രവർത്തനം നിർത്തി.

ഒരു സമയത്ത് എല്ലാവർക്കും എയർ സർവീസ് ആയിരുന്നു ജെറ്റ് എയർവെയ്സ്.കടക്കെണിയിലായി സർവീസ് പൂർണമായും നിർത്തിവച്ച ജെറ്റ് എയർവേയ്സ് ഇനി ഒരിക്കലും പറക്കില്ല. പുനരുജ്ജീവന ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാൻ (ലിക്വിഡേഷൻ) സുപ്രീം കോടതി ഉത്തരവിട്ടു.

 ഇതുനുസരിച്ച് കമ്പനിയുടെ ബാക്കിയുള്ള ആസ്തികൾ പണമാക്കി മാറ്റി വായ്പ നൽകിയ ബാങ്കുകൾക്കടക്കം നൽകും. ജെറ്റ് എയർവേയ്സ് എന്ന ബ്രാൻഡ് ഇതോടെ പൂർണമായും ചരിത്രമാകും 2019ൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിനെ യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപ്പിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. ഈ ഏറ്റെടുക്കൽ ശ്രമം ഇതോടെ അവസാനിച്ചു.

 ഒരു സമയത്ത് വലിയ സംഭവമായിരുന്ന എയർ സർവീസ് തുടങ്ങിയത് കഴിഞ്ഞ കുറച്ചു വർഷങ്ങളിലാണ്. ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം ജലാൻ കാൽറോക്ക് കൺസോർഷ്യത്തിന് (ജെകെസി) കൈമാറാൻ ദേശീയ കമ്പനി നിയമ അപ്‌ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ഉത്തരവിട്ടത് മാർച്ചിലാണ്. ഇതിനെതിരെയാണ് ജെറ്റ് എയർവേയ്സ് കുടിശിക വരുത്തിയിട്ടുള്ള ബാങ്കുകളുടെ (എസ്ബിഐ അടക്കം) കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ ജെറ്റ് എയർവെയ്സ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങി.

ഏറ്റെടുക്കൽ അനുവദിക്കരുതെന്നും ലിക്വിഡേഷൻ നടപടി വേണമെന്നുമായിരുന്നു ആവശ്യം. ജെറ്റ് എയർവേയ്സിനെ ബിസിനസിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ആത്മാർഥമായ സമീപനം കൺസോർഷ്യത്തിന് തുടക്കം മുതലേ ഉണ്ടായിരുന്നില്ലെന്നതാണ് ബാങ്കുകളുടെ വിമർശനം.വർഷങ്ങൾ കഴിഞ്ഞിട്ടും തങ്ങൾക്ക് പണം നൽകുന്ന കാര്യത്തിൽ കൺസോർഷ്യം വീഴ്ച വരുത്തി. ആദ്യ ഗഡുവായി നൽകേണ്ട 350 കോടി രൂപയിൽ 200 കോടി രൂപ മാത്രമാണ് നൽകിയത്.

 പക്ഷേ മുഴുവൻ ബാധ്യത തിരിച്ചുവരാമെന്ന് ജെറ്റ് എയർവെയ്സ് കരുതിയെങ്കിലും ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത പ്രശ്നത്തിലേക്ക് മെല്ലെ മെല്ലെ വഴുതി വീഴുകയായിരുന്നു.കൺസോർഷ്യം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് തേടിയിട്ടില്ലെന്നും ബാങ്കുകൾ കോടതിയിൽ ഉന്നയിച്ചിരുന്നു.5 വർഷമായിട്ടും പുനരുജ്ജീവന ശ്രമം പൂർണ അർഥത്തിൽ നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി, ഭരണഘടനയിലെ 142–ാം വകുപ്പിലെ അധികാരം ഉപയോഗിച്ചാണ് ലിക്വിഡേഷൻ ഉത്തരവിട്ടത്. ഇതോടെ ഇനിയൊരു തിരിച്ചുവരുമില്ലാത്ത രീതിയിലേക്ക് കമ്പനി പൂർണ്ണമായും ഇല്ലാതെയായി.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img