Friday, May 8, 2026
24.8 C
Kerala

വീണ്ടും ഇന്ത്യ പാകിസ്ഥാൻ മത്സരം; ഇക്കുറി വിമാന ചാർജ് ഇരട്ടിയാകും. കച്ചവടക്കാർക്കും ചാകര!

വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് ക്രിക്കറ്റ് പ്രേമികൾ ഒരുങ്ങുകയാണ്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് പാക്കിസ്ഥാനിൽ ഈ മാസം 19നാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ആരംഭിക്കുക. പക്ഷേ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ഐസിസി ദുബായിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ ദുബായിൽ ആയിരിക്കും അരങ്ങേറുക. ഫെബ്രുവരി 20നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

 ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഫെബ്രുവരി 23ന് ദുബായിൽ അരങ്ങേറും. ഈ മത്സരത്തിലെ വിമാന ചാർജ് 50% ത്തോളം വർദ്ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇപ്പോഴേ ബുക്ക് ചെയ്യാൻ കഴിയുമെങ്കിലും മത്സരത്തോടെ എടുക്കുന്ന സമയങ്ങളിൽ ഫ്ലൈറ്റ് ചാർജ് ഇരട്ടിയാകും എന്നു പറയപ്പെടുന്നു. 50% മുതൽ 100% വരെ വർദ്ധനവ് ഫ്ലൈറ്റ് ടിക്കറ്റ് ഈ ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ ഇന്ത്യയിൽ നിന്നും ദുബായിലേക്ക് പാകിസ്ഥാനിൽ നിന്ന് ദുബായിലേക്കും തിരിച്ചും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 ഇന്ത്യ പാകിസ്ഥാൻ ഇപ്പോൾ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് തമ്മിൽ മത്സരിക്കാറ്. അതിൽ പ്രധാനപ്പെട്ട കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ചുറ്റുപാട് ഇന്ന് വളരെ മോശമായി തുടരുന്നതാണ്. അതുകൊണ്ടുതന്നെ വളരെ അപൂർവമായി മാത്രം ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കുന്നതിനാൽ തന്നെ വളരെ വലിയൊരു സെലിബ്രിറ്റി സ്റ്റാറ്റസ് ഈ മത്സരങ്ങൾക്ക് വന്നുചേരുന്നു. അത് മത്സരങ്ങളുടെ വ്യൂവർഷിപ്പും ഇരട്ടിയാക്കും. അതുകൊണ്ടുതന്നെ ഈ മത്സരങ്ങൾ കാണാൻ നിരവധി ആളുകൾ നേരിട്ടും ടിവിയിലും ആഗ്രഹിക്കുന്നു.

 ഇന്ത്യക്കാർക്ക് താരതമ്യേന എത്താൻ എളുപ്പമായ ദുബായിലാണ് ഇക്കുറി ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കുന്നത് എന്നതിനാൽ തന്നെ നിരവധി ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്തു മത്സരം കാണുവാൻ താല്പര്യപ്പെടുമെന്നുള്ള കാര്യം തീർച്ചയാണ്. കഴിഞ്ഞതവണ ഇന്ത്യ പാകിസ്ഥാൻ ഒരു ക്രിക്കറ്റ് മത്സരത്തിൽ ഏറ്റുമുട്ടിയത് ടി 20 വേൾഡ് കപ്പിലാണ്. ഇന്ത്യ ആ മത്സരം വളരെ എളുപ്പത്തിൽ വിജയിച്ചിരുന്നു. പക്ഷേ മത്സരം നടന്നത് ന്യൂയോർക്കിൽ ആയതിനാൽ തന്നെ അവിടെയുള്ള മലയാളികൾക്ക് അപ്പുറം ഇവിടെ നിന്നും നിരവധി ആളുകൾ അവിടേക്ക് ചെന്നില്ല. 

 ഇക്കുറി മത്സരം ദുബായിലാണ് എന്നതിനാൽ തന്നെ വലിയ രീതിയിലുള്ള കാണികൾ മത്സരം കാണുവാനായി എത്തും എന്ന് തന്നെയാണ് ഐസിസിയും ബിസിയും പിസിബിയും പ്രതീക്ഷിക്കുന്നത്. നിരവധി പാക്കിസ്ഥാനികളും ഉള്ള ദുബായ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനും ദുബായിൽ മികച്ച കാണികളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരങ്ങളുടെ അടുക്കുന്ന ദിവസങ്ങളിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഹോട്ടൽ ബുക്കിംഗ് ചാർജുകളിലും ഉണ്ടാകും എന്ന് വിലയിരുത്തൽ ഉണ്ട്. നിറഞ്ഞ സദസ്സാണ് മത്സരങ്ങൾക്ക് പ്രതീക്ഷിക്കുന്നത്. 

 ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും നിരവധി ആളുകൾ ദുബായിൽ എത്തുന്നതിനാൽ തന്നെ രാജ്യത്ത് അത്യാവശ്യം നല്ല  ബിസിനസ് നടക്കും എന്നുള്ള കാര്യവും തീർച്ചയാണ്.  സ്റ്റേഡിയത്തിനടുത്തും ഹോട്ടലുകളുടെ അടുത്തുമായുള്ള കുപ്പിവെള്ളങ്ങളുടെ ബിസിനസും ചെറു പലഹാരങ്ങളുടെ ബിസിനസും ജേഴ്സികൾ വിൽക്കുന്ന കടകളുടെ ബിസിനസും വലിയ രീതിയിൽ വർദ്ധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല ഇന്ത്യക്കാർ പൊതുവേ ദുബായിൽ എത്തിക്കഴിഞ്ഞാൽ നാട്ടിലേക്ക് സ്വീറ്റ്സും  മിഠായികളും ഭാമുകളും  വാങ്ങുക പതിവാണ് ഇത്തരത്തിലുള്ള ആളുകൾക്കും ഈ ദിവസങ്ങളിൽ സെയിൽസ് കൂടും. 

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img