Friday, May 8, 2026
24.8 C
Kerala

ഓണത്തിന് ഇനി രണ്ടുമാസം മാത്രം; മഴയിൽ കുറവില്ലാത്തത് കച്ചവടക്കാർക്ക് ആശങ്ക 

കേരളത്തിൽ കഴിഞ്ഞ രണ്ടുമാസമായി സാധാരണ പെയ്യുന്നതിലും ഇരട്ടിമഴയാണ് പെയ്തു കൊണ്ട് നിൽക്കുന്നത്. മഴ എന്നത് പലയാളുകൾക്കും പല വികാരമാണ്. പാവപ്പെട്ടവന് മഴ എന്നും ഒരു പേടി സ്വപ്നമാണ്. ഓണം എത്താൻ നിസ്സാര ദിവസം മാത്രമേ ഇനി ബാക്കിയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഇന്ന് കഴിഞ്ഞ് അൻപതാം ദിവസം കേരളത്തിൽ തിരുവോണം ആഘോഷിക്കും. സാധാരണ ഗതിയിൽ മഴ കുറയേണ്ട സമയം കഴിഞ്ഞു എങ്കിലും ഇത്തവണ മഴ യാതൊരു കൂസലും ഇല്ലാതെ പെയ്തുകൊണ്ടു നിൽക്കുന്നത് ഓണ വിപണിയെ വലിയൊരു തുലാസിൽ ആണ് കൊണ്ടെത്തിക്കുന്നത്.

 സാധാരണ ചെണ്ടുമല്ലി കൃഷി കേരളത്തിൽ ആരംഭിക്കേണ്ട സമയം കഴിഞ്ഞു. ഇത്തവണയും പല സ്ഥലങ്ങളിലും ചെണ്ടുമല്ലി കൃഷി ആരംഭിച്ചിട്ടുണ്ട്. ഈ കൃഷിക്ക് വലിയ ചോദ്യചിഹ്നമായി ഇപ്പോൾ മാറുന്നത് കേരളത്തിൽ അപ്രതീക്ഷിതമായി പെയ്തുകൊണ്ടിരിക്കുന്ന അധിക മഴയാണ്. മഴയുടെ തോത് കുറയുന്ന സമയത്താണ് സാധാരണ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. ആ കണക്കുകൂട്ടലിലാണ് പല ഗ്രാമപഞ്ചായത്തും കമ്മിറ്റികളും ആളുകളും കുടുംബശ്രീ യൂണിറ്റുകളും പല സ്ഥലങ്ങളിലായി ചെണ്ടുമല്ലി കൃഷി ഇത്തവണ ആരംഭിച്ചത്. കഴിഞ്ഞതവണ വലിയ ലാഭമാണ് ചെണ്ടുമല്ലി കൃഷിയിലൂടെ കേരളത്തിലെ പല ആളുകളും കൊയ്തത്. ഇതും അവരുടെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം.

 എന്നാൽ കാലം തെറ്റി അധികമായി പെയ്യുന്ന മഴ ഇത്തരത്തിൽ ഓണവിപണിയെ വലിയ രീതിയിൽ മാറ്റിമറിക്കുമ്പോൾ എന്നുള്ള ചോദ്യം ആണ് പല ആളുകൾക്കും. മഴ ഇങ്ങനെ തകൃതിയായി പെയ്താൽ ചെണ്ടുമല്ലി പൂക്കുമോ എന്നുള്ള ചോദ്യമാണ് കർഷകർക്കുള്ളത്. സാധാരണഗതിയിൽ വലിയ തോതിലാണ് കുടകിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പൂക്കൾ എത്താറ്. കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിൽ ചെണ്ടുമല്ലി കൃഷി എന്ന പദ്ധതി തുടങ്ങിയതിനാൽ ഇറക്കുമതി താരതമ്യേന കുറവാണ്. ഇക്കുറി എന്നാൽ അന്യ നാട്ടുകാരെ തന്നെ ആശ്രയിക്കേണ്ടിവരും എന്നതാണ് ഇപ്പോഴുള്ള അധികമഴ കാരണം ഉണ്ടാകുന്ന കണക്കുകൂട്ടൽ.

 ഇതിനുപുറമേ ഓണം മാർക്കറ്റ് മുന്നിൽകണ്ട് വാഴകൃഷി മുതൽ നിരവധി പച്ചക്കറി കൃഷിയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം വിത്തിറക്കിയിരിക്കുന്നത്. മഴ അധികമായി പെയ്യുന്നതാണ് ഇവർക്ക് ആശങ്കയായി തുടരുന്ന കാര്യം. വാഴ കൃഷിയിലൂടെ വലിയ ലാഭം ഈ ഓണസമയത്ത് കർഷകർക്ക് കൊയ്യാൻ സാധിക്കും. പഴം ഉപയോഗിച്ച് ഉപ്പേരി ഉണ്ടാക്കുന്നതു മുതൽ വാഴയുടെ എല്ലാ ഭാഗങ്ങളും സദ്യയിൽ ഉപയോഗിക്കാം. എന്തിന് വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. അതുകൊണ്ട് വലിയ ലാഭം കൊയ്യാൻ പറ്റുന്ന സമയമാണ് ഇപ്പോൾ വലിയ ചോദ്യചിഹ്നത്തിലേക്ക് മാറുന്നത്. മഴ മാറി കർഷകരുടെ മുഖത്ത് വെയിൽ വരുമോ എന്നത് കണ്ടു തന്നെ അറിയണം.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img