Saturday, May 9, 2026
26.8 C
Kerala

MRF: ലോകത്തെ മൂന്നാമത്തെ ശക്തനായ ടയർ ബ്രാൻഡ്

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ ടയർ ബ്രാൻഡ് ആയി മാറുകയാണ് എംആർഎഫ്. 83.5 എന്ന ബ്രാൻഡ് സ്ട്രെങ്ത് ഇൻഡക്സ് (ബിഎസ്ഐ) സ്കോർ എംആർഎഫ് സ്വന്തമാക്കി. മദ്രാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംആർഎഫ് ഇന്ത്യക്കാർക്ക് സുപരിചിതമാക്കിയ വ്യക്തി സച്ചിൻ ടെണ്ടുൽക്കർ ആണ്. പണ്ടുള്ള കാലത്ത് എംആർഎഫ് ബാറ്റുമായി കളിക്കാൻ വരുന്ന സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു വികാരമായിരുന്നു. സച്ചിന് ശേഷം എംആർഎഫ് ബാറ്റുമായി എത്തി വിരാട് കോലിയും ഇന്ത്യക്കാർക്ക് പ്രിയങ്കരനായി.

 പല ആളുകളും എംആർഎഫ് എന്നത് ഒരു ബാറ്റ് കമ്പനിയായി മാത്രം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കമ്പനിയെ കുറിച്ച് വന്ന നിരവധി ആർട്ടിക്കിൾകളും വാർത്തകളും എംആർഎഫ് എന്നത് ഒരു ടയർ ബ്രാൻഡ് ആണ് എന്നുള്ള കാര്യം ആളുകളെ മനസ്സിലാക്കി കൊടുത്തു.റബർ പ്ലാന്റേഷൻ പദ്ധതിയായ ഇൻറോഡിന്റെ ഭാഗമായി രാജ്യത്തെ 4 ടയർ നിർമാണ കമ്പനികളായ എംആർഎഫ്, അപ്പോളോ, സിയറ്റ്, ജെകെ എന്നിവർ ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളുടെ ലിസ്റ്റിൽ ആദ്യ 15ലും ഇടം നേടിയിട്ടുണ്ട്.

 ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാല് ടയർ നിർമ്മാണ കമ്പനികൾ ആദ്യ 15 എത്തുന്നത് വലിയ ബിസിനസ് നേട്ടം തന്നെയാണ്. ബ്രാൻഡ് ഫിനാൻസ് എന്ന പേരിൽ അറിയപ്പെടുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് മൂല്യനിർണയ കമ്പനിയുടെ റിപ്പോർട്ടിലാണ് എംആർഎഫ് മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. മദ്രാസ് റബ്ബർ ഫാക്ടറി എന്നതാണ് എം ആർ എഫ് ന്റെ മുഴുവൻ നാമധേയം. 1946-ൽ ചെങ്കോട്ടയിൽ (ചെന്നൈ) ചെറിയ ഒരു ബലൂൺ നിർമ്മാണ സ്ഥാപനമായിട്ടാണ് എംആർഎഫിന്റെ തുടക്കം.

 ഇന്ന് എംആർഎഫ് എന്നത് ലോകത്തെ തന്നെ ഏറ്റവും വിശ്വാസമുള്ള ഒരു ടയർ ബ്രാൻഡ് ആയി മാറി. മിക്ക വാഹനങ്ങൾക്കും ഇന്ന് ഉപയോഗിക്കുന്നത് എംആർഎഫിന്റെ ടയറുകളാണ്. കെഎം മാമൻ മാപ്പിള തുടങ്ങിവച്ച സ്ഥാപനം മെല്ലെ മെല്ലെയാണ് വളർച്ച കൈവരിച്ചത്. 1990 നു ശേഷം കമ്പനിയുടെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു  കമ്പനിയുടെ ജനപ്രിയതക്ക് കാരണമായ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റങ്ങളിൽ ഒന്ന് സച്ചിൻ ടെണ്ടുൽക്കറുടെ ബാക്ക് സ്പോൺസർ ചെയ്യാൻ എടുത്ത കമ്പനിയുടെ തീരുമാനം ആയിരുന്നു. അതോടൊപ്പം തന്നെ കമ്പനി പ്രോഡക്ടുകളിൽ മികച്ച ക്വാളിറ്റിയും കൊണ്ടുവന്നതും കൂടി ബ്രാൻഡ് വിജയമായി.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img