Tuesday, May 12, 2026
25.8 C
Kerala

എസി ഇനി പഴയ എസി അല്ല; പുത്തൻ മാറ്റത്തിന് ഒരുങ്ങി കമ്പനികൾ

വലിയ രീതിയിലുള്ള മാറ്റം ഇനി ഇന്ത്യയിൽ എസിയുടെ കാര്യത്തിൽ ഉണ്ടാകാൻ പോകുന്നു. വൈദ്യുതി ലാഭിക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി പുത്തനീതമായി സർക്കാർ മുന്നോട്ടേക്ക് പോകുന്നതിന്റെ ഭാഗമായി എസിയിൽ വലിയൊരു മാറ്റമുണ്ടാകാൻ പോകുന്നു. എസിയുടെ ടെമ്പറേച്ചർ അഡ്ജസ്റ്റ്മെന്റിന്റെ കാര്യത്തിൽ ഒരു പൊളിച്ചു പണിക്ക് ഒരുങ്ങുകയാണ് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട നടപടികൾ ഉൾപ്പെടെ കേന്ദ്രം പൂർത്തിയാക്കി മുന്നോട്ടേക്ക് പോവുകയാണ്. എസി കമ്പനികളുമായി സംയുക്തമായി ചർച്ച ചെയ്ത ശേഷമാണ് മാറ്റം ഉണ്ടാവുക.

 നിലവിൽ 16 മുതൽ 31 വരെയാണ് ഇന്ത്യയിൽ സാധാരണ എസിയുടെ ടെമ്പറേച്ചർ. ഇതിൽ 24 ആണ് സാധാരണഗതിയിൽ സെറ്റ് ചെയ്യപ്പെടേണ്ട ടെമ്പറേച്ചറായി അധികൃതർ ഉൾപ്പെടെ പറയുന്നത് എങ്കിലും വേനൽക്കാലത്ത് ചൂടിന്റെ കാഠിന്യം കൊണ്ടുതന്നെ മിക്ക ആളുകളും 16 ഉം 18ഉം ഒക്കെയിട്ടാണ് എസി ഉപയോഗിക്കാറ്. എസി ഇത്തരത്തിൽ ടെമ്പറേച്ചർ കുറച്ച് ഇട്ട് തണുപ്പുകൂട്ടി ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള ഇലക്ട്രിസിറ്റി ബിൽ വരുന്നതിനും വൈദ്യുതി ഉപയോഗത്തിനും കാരണമാകുന്നു. ഇത് കേരളത്തിലെ പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്നു എന്നതാണ് പുറത്തേക്ക് വരുന്ന വാർത്തകൾ.

 നിലവിലുള്ള എസിയുടെ ടെമ്പറേച്ചർ റേഞ്ചുകൾ മാറി ഇനി 20 മുതൽ 28 വരെ എന്നുള്ള റേഞ്ചിലേക്ക് പുനസ്ഥാപിക്കപ്പെടുന്നു എന്നതാണ് കേന്ദ്രം മുന്നോട്ടേക്ക് പുതിയ ആവശ്യം. ഇതുമായി വേണ്ട മിക്ക നടപടികളും കേന്ദ്രം പൂർത്തിയാക്കി എസി കമ്പനികളുമായി സംസാരിച്ചു കഴിഞ്ഞു. 20 മുതൽ 28 വരെ ടെമ്പറേച്ചർ സെറ്റ് ചെയ്യുന്നത് വഴി വൈദ്യുതി ഉപഭോഗം കുറക്കാൻ കഴിയും എന്നാണ് കേന്ദ്രം കരുതുന്നത്. ഇതുവഴി വേനൽക്കാലത്ത് ഉണ്ടാവുന്ന വൈദ്യുതി അമിതമായി ഉപയോഗിക്കുന്നതിൽ വലിയൊരു കുറവ് വരുത്താൻ കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

 ഇതുവരെ ഉണ്ടാക്കിയ എസികളിൽ ഇത്തരത്തിൽ ഒരു മാറ്റം ഉണ്ടാക്കുക എന്നത് സ്വാഭാവികമായ നടപ്പിലാക്കാൻ പറ്റുന്ന ഒരു കാര്യമല്ല. അതുകൊണ്ടുതന്നെ പുതുതായി നിർമ്മിക്കുന്ന ഏസികളിലായിരിക്കും കേന്ദ്രത്തിന്റെ പുതിയ മാറ്റം കൊണ്ടുവരിക. നിലവിലുള്ള എസികളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല എങ്കിലും ഇനി നിർമ്മിക്കുന്ന പുത്തൻ മോഡലുകളിൽ 20 മുതൽ 28 വരെ ആയിരിക്കും ടെമ്പറേച്ചർ റെയിഞ്ച്. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശം ഉൾപ്പെടെ കേന്ദ്രം പുറത്തിറക്കും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ എസി കളുടെ നിർമ്മാണത്തിൽ  പുത്തൻ മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടിവരും.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img