Friday, May 8, 2026
34.8 C
Kerala

ട്രോളിങ്; പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും പണിയില്ല

വലിയ രീതിയിലുള്ള പ്രശ്നത്തിലേക്കാണ് ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തൊഴിലാളികൾ നടന്നു നീങ്ങുന്നത്. സാമ്പത്തിക ബാധ്യത ഉള്ള ആളുകൾക്ക് തിരിച്ചടി ആവുകയാണ് ട്രോളിംഗ് നിരോധനം. വലിയ രീതിയിൽ പല കാരണങ്ങളും കൊണ്ട് മീൻ ലഭിക്കാതിരുന്ന സാഹചര്യത്തിന് പിന്നാലെയാണ് ട്രോളിംഗ് നിരോധനം ഉൾപ്പെടെ ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് എന്നതാണ് ഇവരെ വലിയ ബാധ്യതയിലാക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്ക് ട്രോളിങ് ബാധകമല്ലെങ്കിലും മീനിന്റെ ലഭ്യതയിൽ വൻ കുറവ്, വൻ ഫിഷിങ് ബോട്ടുകൾ അടിത്തട്ടിലെ മീൻ അരിച്ച് പിടിക്കുമ്പോൾ ചെറു വള്ളങ്ങളുമായി മീൻ പിടിക്കാൻ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മതിയായ മീൻ ലഭിക്കുന്നില്ല.

യന്ത്രവത്കൃത ഫൈബർ ബോട്ടുകളിൽ ഇരുപത് മുതൽ മുപ്പതു വരെ മത്സ്യത്തൊഴിലാളികളുണ്ടാകും. അവരോടൊപ്പം രണ്ടു ചെറിയ തോണികളും കൊണ്ടുപോകും കടലിൽനിന്ന് പിടിക്കുന്ന മീനുകൾ അപ്പോൾതന്നെ ഒപ്പം കൊണ്ടുവരുന്ന തോണിയിലേക്ക് മാറ്റും.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനം, ഭക്ഷണച്ചെലവ് അടക്കം ദിവസം 20,000 രൂപയോളം ചെലവ് വരും. 50,000 രൂപയുടെ മത്സ്യം കിട്ടിയിരുന്ന അവസ്ഥയിൽ ഇപ്പോൾ മത്സ്യം ലഭിക്കാത്തതിനാലാണ് ഇവർ കടലിൽ പോകാത്തത്. ഇതേത്തുടർന്ന് കടം വാങ്ങുന്ന പണം തിരിച്ചുകൊടുക്കലും ലോണെടുക്കുന്ന സംഖ്യയുടെയും തിരിച്ചടവും മുടങ്ങും. ഇതോടെ ജീവിതമാർഗം തേടാൻ മറ്റു വഴികൾ കണ്ടെത്തണം.

ഇത്തരം നഷ്ടങ്ങൾ പരിഹരിക്കാൻ ബദൽ സംവിധാനങ്ങളൊന്നും ഇപ്പോൾ ഇല്ല. ഇത്തരം സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണം. കടൽമാക്രി ശല്യവും രൂക്ഷമാണ്. ഇവ വല മുറിച്ചുകളയുന്നതുവഴി മത്സ്യം നഷ്ടമാവുകയും വല നശിച്ചുപോവുകയും ചെയ്യുന്ന സാഹചര്യവും ഉണ്ട്. മത്സ്യത്തൊഴിൽ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി ആളുകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ളത്. രണ്ടുതവണ കപ്പൽ അപകടം സംഭവിച്ചത് ഇവർക്ക് വലിയ തിരിച്ചടിയായിരുന്നു കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ സമ്മാനിച്ചത്. ആളുകൾ മീൻ വാങ്ങാതിരുന്ന സാഹചര്യമായിരുന്നു നിലവിൽ.

 ഈ സാഹചര്യത്തിൽ പിന്നാലെയാണ് ട്രോളിംഗ് നിരോധനം കൂടി ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് എന്നതാണ് മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി മാറുന്നത്. കടലിലെ മത്സ്യ സമ്പത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കപ്പൽ മുങ്ങുന്നതിനു മുമ്പും കാര്യമായ കച്ചവടം ഇവർക്ക് ലഭിച്ചിരുന്നില്ല. കൂടുതൽ കുഴപ്പത്തിലാക്കുന്നതായിരുന്നു പ്രതികൂല കാലാവസ്ഥ. അപ്രതീക്ഷിതം മഴ പലപ്പോഴും പെയ്തതും ഇവർക്ക് മത്സ്യബന്ധനത്തിന് തിരിച്ചടിയായി. ഇതിന് പുറമെയാണ് ഇപ്പോൾ ട്രോളിംഗ് നിരോധനം കൂടി എത്തിയിരിക്കുന്നത് എന്നതാണ് മത്സ്യത്തൊഴിലാളികൾക്ക് വലിയ തലവേദന ആകുന്നത്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img