Monday, May 11, 2026
32.8 C
Kerala

അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് വൻ അപകടം; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്.242 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലില്‍ ഇടിഞ്ഞായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം.എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തില്‍ പെട്ടത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.

വലിയ രീതിയിലുള്ള നാശനഷ്ടം ഉൾപ്പെടെയാണ് അപകടത്തിൽ കണക്കാക്കപ്പെടുന്നത്. പറന്നുയർന്ന ഉടൻതന്നെ വിമാനത്തിന് തീ പിടിച്ചതിനാൽ മുഴുവൻ ഇന്ധനവും വിമാനത്തിൽ ഉണ്ടായിരുന്നു. ഇത് വിമാന അപകടത്തിന്റെ ആക്കം കൂട്ടും എന്നാണ് വിദഗ്ധർ പറയുന്നത്. വലിയ രീതിയിലുള്ള പുകപടലങ്ങളാണ് ഇപ്പോൾ പ്രദേശത്ത് ഉയരുന്നത്. അപകടത്തിന്റെ വ്യാപ്തിയും നഷ്ടത്തിന്റെ വ്യാപ്തിയും ഇനി കണക്കാക്കേണ്ടത് ഉണ്ട്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നാകും ഇത് എന്നാണ് പറയപ്പെടുന്നത്. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img