Tuesday, May 12, 2026
25.8 C
Kerala

ലുലുവിന്റെ ഇരട്ട ഐ.ടി ടവറുകൾ ജൂൺ 28 ന് തുറക്കുന്നു; ഇത് ലുലുവിന്റെ മറ്റൊരു വിസ്മയം

കൊച്ചി സ്മാർട്ട് സിറ്റിയിൽ 152 മീറ്റർ ഉയരമുള്ള 30 നിലകളിലായി കേരളത്തിലെ ഏറ്റവും ഉയർന്ന ഐ.ടി കാമ്പസായ ലുലു ട്വിൻ ടവേഴ്സ് 28ന് ഉദ്ഘാടനം ചെയ്യും. ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനും ഇടയിൽ ഐടി പ്രൊഫഷണങ്ങൾക്ക് ജോലി ചെയ്യാൻ പറ്റുന്ന രീതിയിലാണ് ട്വിൻ ടവറിന്റെ രൂപകൽപ്പന. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് പേഴ്സണായി മാത്രം ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജ്യാന്തരമായി പ്രവർത്തിക്കുന്ന പല കമ്പനികളും ഇവിടെ ഇനി പ്രവർത്തിക്കും.

 ഇഎക്‌സ്എല്‍ (EXL), ഒപി.ഐ (OPI), സെല്ലീസ് (Zellis), ഗള്‍ഫ് ആസ്ഥാനമായ ഡൈനാമെഡ് (Dynamed) എന്നീ കമ്പനികൾ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരോടൊപ്പം തന്നെ മറ്റു പ്രമുഖ കമ്പനികളും ഇവിടെയെത്തും എന്നാണ് കരുതപ്പെടുന്നത്. ലുലു ഗ്രൂപ്പിന്റെ മുഴുവൻ സ്വാധീനങ്ങളും ഉപയോഗിച്ചുകൊണ്ട് ഒട്ടനവധി വലിയ കമ്പനികളെ കോർത്തിണക്കിക്കൊണ്ട് ഇന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ് ഫെയ്സ് ആക്കി മാറ്റാൻ ആയിരിക്കും ലുലു ഗ്രൂപ്പ് ടവറിനെ കൊണ്ട് ഉദ്ദേശിക്കുന്നത്.

 മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആയിരിക്കും ടവറിന്റെ ഉദ്ഘാടനം നടക്കുക. ആഡംബര ഹോട്ടലുകളെ വെല്ലുവിളിക്കുന്ന അത്യാധുനികമായ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടത്തിന്റെ നിർമ്മാണം. ഗ്രൗണ്ട് ഉൾപ്പെടെ നാലു ഫ്ലോറുകൾ അമിനിറ്റിക്കായി നീക്കി വെച്ചിരിക്കുന്ന ടവറിൽ 67 ഓളം അതിവേഗ ലിറ്റുകളും 12 ഓളം എസ്കലേറ്ററുകളും ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഇരട്ട ടവറുകളിലെ മുഴുവൻ സൗകര്യങ്ങളാണ്  ഇത്.

 30 ഫ്ലോറുകൾ ആണ് ഈ ടവറുകളിൽ ഉണ്ടാവുക. 200500 ഓളം പേർക്ക് ഒരു സമയത്ത് ഇരിക്കാൻ കഴിയുന്ന രീതിയിലുള്ള ബ്രഹ്മാണ്ഡമായ ഫുഡ് കോർട്ടും, കുട്ടികൾക്കായുള്ള ക്രഷ് സൗകര്യവും, ഡിസ്പ്ലേ, കിയോസ്ക്ക്, ജിം, റീറ്റെയിൽ സ്പേസ്, കഫെ, ഇലക്ട്രിക്കൽ ചാർജിങ് പോയിന്റുകളും, ബാങ്കുകളും, എടിഎം, മെഷീനുകളും ഉൾപ്പെടെ ഈ ടവറുകളിൽ ഉണ്ടാകും. ഇതോടൊപ്പം തന്നെ ബിസിനസ് കോൺഫറൻസുകൾ നടത്താൻ പറ്റുന്ന 600 ഓളം പേർക്ക് ഒരു സമയത്ത് ഇരിക്കാൻ പറ്റുന്ന കോൺഫ്രൻസ് ഹോളും ഓഡിറ്റോറിയവും സെൻട്രലൈസ്ഡ് എസിയും ഉണ്ടാകും.

 സാധാരണ ഇത്തരം വലിയ ബിസിനസ് സംരംഭങ്ങളിൽ മാലിന്യ പ്രശ്നം ഉണ്ടാകുന്നത് പതിവാണ്. ഇത് ഒഴിവാക്കാനായി കൃത്യമായി മാലിന്യ സംസ്കരണം ചെയ്യാൻ കഴിയുന്ന മാലിന്യ സംസ്കരണം പ്ലാന്റും ടവറിന്റെ കൂടെ ഉണ്ടാകും. ഒരേ പോലെയുള്ള രണ്ട് ടവറുകളാണ് ട്വിൻ ടവർ എന്ന പേരിൽ ലുലു നിർമിച്ചിരിക്കുന്നത്. മഴവെള്ളം ഉപയോഗിക്കാനായി കൃത്യമായി മഴവെള്ളം സംഭരിക്കാൻ കഴിയുന്ന മഴവെള്ള സംഭരണിയും ടവറിൽ ഉണ്ടാകും. ഇതോടൊപ്പം തന്നെ ജോലി സമയങ്ങളിൽ വൈദ്യുതി ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാനുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കും.

 ഒരേസമയം 4500 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന കൂറ്റൻ പാർക്കിംഗ് സ്പേസ് ആണ് ടവറിന്റെ മറ്റൊരു വലിയ ആകർഷണം. ഇതോടൊപ്പം റോബോട്ടിക് കാർ പാർക്കിംഗ് സംവിധാനവും ഇവിടെ അത്യാധുനിക ടെക്നോളജിയിൽ ഒരുക്കും. കേരളത്തിൽ തൊഴിൽ ഉറപ്പാക്കാരായി ലുലു ഐടി പാർക്സ് തുറക്കും എന്ന ആശയം യാഥാർത്ഥ്യം ആക്കുന്നതാണ് യൂസഫലിയുടെ ഈ സംരംഭം. മലയാളികൾക്ക് വലിയ രീതിയിലുള്ള തൊഴിൽ ഈ പദ്ധതിയിലൂടെ ലഭിക്കും എന്നാണ് സാധാരണക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ കരുതുന്നത്.

 ഇരുപത്തിയെട്ടാം തീയതി ടവർ തുറക്കും എങ്കിലും പൂർണ്ണ തോതിൽ പ്രവർത്തനമാരംഭിക്കാൻ വീണ്ടും കുറച്ച് സമയം വേണ്ടിവരും. പക്ഷേ 28ആം തീയതി മുതൽ തന്നെ കേരളത്തിന് അനന്തമായ തൊഴിൽ സാധ്യതയുടെയും വളർച്ചയുടെയും പ്രതീകമായി അവർ മാറും എന്നാണ് കരുതുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വികസനം ഉണ്ടാകുന്ന സിറ്റി എന്നുള്ള നിലയിലാണ് പദ്ധതിക്കായി ലുലു ഗ്രൂപ്പ് കൊച്ചിയെ തിരഞ്ഞെടുത്തു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അരലക്ഷത്തോളം ഐടി പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാവുന്ന ലെവലിലേക്ക് ലുലു ഐടി പാർക്കിനെ ഉയർത്തുകയാണ് ഗ്രൂപ്പിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്ന്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img