Saturday, March 28, 2026
32.8 C
Kerala

ശബരി റെയിൽപാത യാഥാർഥ്യമാകുമ്പോഴും എല്ലാവരും മറക്കുന്ന തലശ്ശേരി – മൈസൂർ റെയിൽപാത!

കണ്ണൂർ : ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്ന ശബരി റെയിൽ പാതയ്ക്ക് ഒടുവിൽ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കുമ്പോഴും തുലാസിൽ ആകുന്ന ഒന്നാണ് തലശ്ശേരി മൈസൂർ റെയിൽപാത.ന്യൂഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്ത്വം നൽകിയ പ്രതിനിധി സംഘം, കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ശബരി പദ്ധതി നടപ്പാക്കാൻ തീരുമാനമായത്. എന്നാൽ കാലങ്ങളായി ആളുകളുടെ ആവശ്യമാണ് തലശ്ശേരി മൈസൂർ റെയിൽ പാത എന്നത്.

തലശ്ശേരി – മൈസൂർ റെയിൽപ്പാതയ്ക്കായുള്ള ആവശ്യം പല സംഘടനകളും യാത്രക്കാരും ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇതുവരെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആയിരുന്നില്ല. എന്നാൽ ഈ റെയിൽപാത യാഥാർത്ഥ്യമായാൽ കണ്ണൂർ,വയനാട്,

 കാസർകോട് കോഴിക്കോട് ജില്ലകളിലെയാത്രക്കാർക്ക്മൈസൂർ, ബാംഗ്ലൂർ , ചെന്നൈ, എന്നിവിടങ്ങളിലേക്ക് പ്രതിദിനം പോയി വരാൻ സാധിക്കും. യാത്രക്കാരെ സമ്മതിച്ചിടത്തോളം ഇത്തരത്തിൽ ഒരു സൗകര്യം ലഭിക്കുക ഏറെ പ്രയോജനകരമാകും. 

മൈസൂരിൽ നിന്ന് ബാംഗ്ലൂർ വഴി ചെന്നൈയി ലേക്ക് 435കി.മീറ്റർ ദൂരം കേവലം ഒന്നര മണിക്കൂർ കൊണ്ട് എത്താവുന്ന അതിവേഗ റെയിൽകോറിഡോർ പദ്ധതി മൈസൂരിൽ നിലവിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ് . ഇത് എത്രയും പെട്ടെന്ന് പൂർത്തിയാവുകയും ചെയ്യും. എന്നാൽ മലബാർ നിവാസികളുടെ സ്വപ്ന പദ്ധതിയായ ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള ആവശ്യമായ,നിർദ്ദിഷ്ഠ തലശ്ശേരി – മൈസൂർ റയിൽപ്പാതയുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം തലശ്ശേരി മൈസൂർ റെയിൽ പാത ആയാൽ തലശ്ശേരിയിൽ നിന്ന് ചെന്നൈയിലേക്ക് ഈ പാത വഴി കേവലം നാലര മണിക്കൂർ കൊണ്ട് എത്തിച്ചേരുവാൻ സാധിക്കും.

 പദ്ധതി യാഥാർത്ഥ്യമായാൽ വലിയ രീതിയിലുള്ള സഹായമാണ് ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കും ചെന്നൈ യാത്രക്കാർക്കും ഉണ്ടാകാൻ പോകുന്നത് എങ്കിലും പദ്ധതിക്ക് നേരെ അധികൃതർ മുഖം തിരിച്ചിരിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമായാൽ മലബാറിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായി തലശ്ശേരി റെയിൽവേ സ്റ്റേഷൻ മാറും. ജംഗ്ഷൻ എന്നുള്ള രീതിയിലേക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷൻ മാറുന്നത് കണ്ണൂർ ജില്ലയുടെ വികസനത്തെ സംബന്ധിച്ചിടത്തോളം വലിയ മുതൽക്കൂട്ടാകും. 

തലശ്ശേരിയിൽ നിന്ന് നിലവിൽ പതിനാല്  മണിക്കൂറാണ് ട്രെയിനിൽ ചെന്നൈയിലേക്ക് വേണ്ടത്. റെയിൽ പാത യാഥാർഥ്യമായാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തലശ്ശേരിയിൽ നിന്നും ചെന്നൈയിലേക്ക് എത്താൻ കഴിയും. ഇപ്പോൾ പണി പണി നടന്നുകൊണ്ടിരിക്കുന്ന കോറിഡോർ അതിവേഗ റെയിൽപാത യാഥാർത്ഥ്യമായാൽ മൈസൂർ – ബാംഗ്ലൂർ ചെന്നൈ – കോറിഡോർ

 മൈസൂരിൽ നിന്ന് 148 കി.മീറ്റർ ദൈർഘ്യം വരുന്ന ബാംഗ്ലൂരിലേക്ക് കേവലം അര മണിക്കൂർ കൊണ്ടും,അവിടെ നിന്ന് 287 കി.മീറ്റർ ദൂരമുള്ള ചെന്നൈയിലേക്ക്കേവലം ഒരു മണിക്കൂർ കൊണ്ടും എത്തിപ്പെടാൻ സാധിക്കും എന്നാണ് കണക്കുകൂട്ടൽ. ഈ കണക്ക് ശരിയാണ് എങ്കിൽ തലശ്ശേരിയിൽ നിന്ന് തലശ്ശേരി – മൈസൂർ റെയിൽപ്പാത വഴിപരമാവധി മൂന്ന് മണിക്കൂർകൊണ്ട് മൈസൂരിലെത്തിയാൽ അവിടെ നിന്ന് ഈ അതിവേഗ ട്രെയിനിലൂടെ കേവലം അര മണിക്കൂർ കൊണ്ട് ബാംഗ്ലൂരിൽ എത്തിച്ചേരാൻ സാധിക്കും

നിലവിൽ കണ്ണൂർ നിവാസികൾക്ക് മൈസൂരിലേക്ക് യാത്ര ചെയ്യാൻ ട്രെയിൻ സൗകര്യം ഒന്നുമില്ല. കേരളത്തിൽ നിന്നുപോലും മൈസൂരിലേക്ക് പോകുന്നത് ഒരേയൊരു ട്രെയിൻ മാത്രമാണ് അത് തിരുവനന്തപുരത്തു നിന്നും ട്രെയിനാണ്. കണ്ണൂരിൽ ഉള്ള ആളുകൾക്ക് മൈസൂരിൽ എത്താൻ ഇപ്പോഴുള്ള ഏറ്റവും നല്ല മാർഗ്ഗം ബസ്സുകളാണ്. എന്നാൽ ബസ്സിലുള്ള മൈസൂർ യാത്രയ്ക്ക് ഏകദേശം അഞ്ചുമണിക്കൂറിന് മുകളിൽ സമയം എടുക്കും. പദ്ധതി യാഥാർത്ഥ്യമായാൽ ടൂറിസം രംഗത്തും മലബാറിന് വലിയ രീതിയിലുള്ള കുതിച്ചുചാട്ടം ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പാണ്. കണ്ണൂരിനൊപ്പം തന്നെ സമീപ ജില്ലകളായ കോഴിക്കോടിനും, വയനാടിനും, കാസർഗോഡിനും ഗുണങ്ങളേറെയുണ്ടാവും. 

 ശബരി റെയിൽപാതയ്ക്ക് പച്ചക്കൊടി വീഴുമ്പോഴും ഇപ്പോഴും മലബാർ നിവാസികളുടെ സ്വപ്നമായ തലശ്ശേരി മൈസൂർ റെയിൽ പാത യാഥാർത്ഥ്യമാകാതെ നിൽക്കുകയാണ്. പ്രകൃതിക്കും വന്യജീവികൾക്കും റെയിൽപാത ദോഷം ഉണ്ടാകും എന്നുള്ള പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റയിൽപാത യാഥാർഥ്യമാകുന്നത് വൈകുന്നത്. പദ്ധതിയിൽ കർണാടക വലിയ താല്പര്യം കാണിക്കുന്നില്ല എന്നതും കേരളത്തിലെ താൽപര്യങ്ങൾക്ക് തിരിച്ചടിയാണ്. പക്ഷേ പദ്ധതി യാഥാർത്ഥ്യമായാൽ കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് വലിയ ഉപകാരം ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്.

“തലശ്ശേരി – മൈസൂർ റെയിൽ പാതയ്ക്കായി 1907- ൽ ബ്രിട്ടീഷുകാർ കൈവശം വെച്ച 50 ഏക്കറോളം സ്ഥലം തലശ്ശേരി റെയിൽവേ സ്റ്റേഷനുന്റെ പക്കൽ ഇപ്പോഴുമുണ്ട് കേരളത്തിൽ ഷൊറണൂർ (56ഏക്കർ) കഴിഞ്ഞാൽ റെയിൽവേയ്ക്ക് ഏറ്റവും

കൂടുതൽ സ്ഥലമുള്ളത്.തലശ്ശേരിക്കാണ് എന്നാണ് ലഭ്യമാകുന്ന വിവരം, കൂടാതെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഡ്രൈ ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്റർ അപ്പുറത്താണ്, കൂടാതെ നമ്മുടെ രാജ്യത്തിന് ആകെ അഭിമാനമായി വളർന്നുവരുന്ന മലബാർ കാൻസർ സെന്റർ ഉൾപ്പെടെയുള്ള ആശുപത്രികൾ തലശ്ശേരിക്ക് അടുത്ത് ആയതിനാലും കലാ കായിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റം റെയിൽവേ സ്റ്റേഷൻ വരുന്ന വഴി തുറക്കപ്പെടും” –

(ഗോകുൽ ദാസ്, പ്രസിഡന്റ് തലശ്ശേരി വികസന വേദി )

Hot this week

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Dream Sports Enters Stock Broking with Dream Street Amid Revenue Pressure

Dream Sports, the parent of Dream11, is set to...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Topics

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...
spot_img

Related Articles

Popular Categories

spot_imgspot_img