Wednesday, March 4, 2026
32.4 C
Kerala

കോടികളുടെ കളക്ഷൻ നേടി ഒടുവിൽ തുടരും ഒ. ടി. ടി യിൽ എത്തി…

അടുത്തിടെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ. പടം റിലീസ് ആയി ഒരു മാസം കഴിയുമ്പോഴേക്കും ജിയോ ഹോട്ട് സ്റ്റാറിൽ സിനിമ സ്ട്രീമിംഗ് ആരംഭിച്ചു. വേൾഡ് വൈഡ് കളക്ഷനായി സിനിമ 200 കോടിക്ക് മുകളിൽ നേടിയെന്നാണ് അവകാശവാദം. കരിയറിൽ ഏറ്റവും മോശം സമയത്ത് കൂടി കടന്നുപോകുന്ന മോഹൻലാലിനെ സംബന്ധിച്ചിടത്തോളം വലിയ ഉണർവ് സമ്മാനിക്കുന്ന വിജയമാണ് തുടരും.

 20 കോടിക്കു മുകളിൽ രൂപയ്ക്കാണ് സിനിമ ഓ ടി ടി യിൽ ഹോട്ട്സ്റ്റാർ വാങ്ങിയത് എന്നാണ് പറയപ്പെടുന്നത്. വളരെ ചെറിയ ബഡ്ജറ്റിൽ എടുത്ത മോഹൻലാലിന്റെ താരതമ്യേന ചെറിയ സിനിമകളിൽ ഒന്നാണ് തുടരും. കഥയുടെ കാമ്പ് കൊണ്ടും കൃത്യമായ രീതിയിലുള്ള മാർക്കറ്റിംഗ് കൊണ്ടും മികച്ച മേക്കിങ് കൊണ്ടുമാണ് സിനിമ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടത്. എമ്പുരാൻ എന്ന വലിയ സിനിമ ഭൂരിഭാഗം ആരാധകർക്കും പൂർണ്ണ തൃപ്തി നൽകാത്ത സമയത്താണ് താരതമ്യേന പുതുമുഖ സംവിധായകനായ തരുൺമൂർത്തി മോഹൻലാലിനെ വെച്ച് തുടരും എന്ന സിനിമ എടുത്ത് വിജയം ആക്കിയത്.

എമ്പുരാൻ സാമ്പത്തികപരമായി വലിയ വിജയം ആയിരുന്നു എങ്കിലും തുടരും എന്ന സിനിമ പോലെ കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെട്ട ഒന്നായി വ്യാഖ്യാനിക്കപ്പെടുന്നില്ല എന്നതാണ് സത്യം. മലയാള സിനിമയുടെ കെട്ട് കാലമാണ് കഴിഞ്ഞ ആറുമാസം മുന്നേ ഉണ്ടായിരുന്നത് എന്നത് യാഥാർത്ഥ്യമാണ്. രേഖാചിത്രം മാർക്കോ തുടങ്ങിയ വളരെ കുറച്ച് സിനിമകൾ മാത്രമാണ് 2024 നവംബറിന് ശേഷം വലിയ വിജയമായിരുന്നു. ഈ സമയം വലിയൊരു ആശ്വാസമായാണ് മോഹൻലാൽ എത്തിയത്. തുടരെ രണ്ട് സിനിമകളാണ് മോഹൻലാൽ 200 കോടിക്ക് മുകളിൽ തിയേറ്ററിൽ നിന്ന് കളക്ട് ചെയ്തത്. അതിൽ ഒന്ന് എമ്പുരാനും മറ്റൊന്ന് തുടരും ആണ്.. 

 ഈ രണ്ട് ഹിറ്റ് സിനിമകളുടെ ശേഷം മോഹൻലാൽ തിരിച്ചുവന്നതുപോലെ മലയാള സിനിമ സാക്ഷ്യം വഹിച്ചത് ദിലീപ് എന്ന നടന്റെ തിരിച്ചുവരവാണ്. തുടരും പോലെ കോടിക്കണക്കിന് രൂപയൊന്നും വാരി കൂട്ടിയില്ല എങ്കിലും 20 കോടിക്ക് മുകളിലാണ് പ്രിൻസ് ആൻഡ് ഫാമിലി എന്ന ദിലീപ് ചിത്രം കളക്ട് ചെയ്തത്. വീണ്ടും കുടുംബപ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നു എന്നുള്ള സൂചന കൂടിയായിരുന്നു തുടരും എന്ന സിനിമയുടെ വിജയം. ആ വിജയമാണ് യഥാർത്ഥത്തിൽ കുടുംബ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് എത്തിക്കാൻ പ്രോത്സാഹിപ്പിച്ചതും അതിനുശേഷം വന്ന പ്രിൻസ് ആൻഡ് ഫാമിലി വിജയമാകാൻ കാരണമായത്.

 ഓ ടി ടി യിൽ തുടരും എത്തുമ്പോൾ മലയാള സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക് പോകുമോ എന്നുള്ള ചോദ്യമാണ് വരുന്നത്. ഇപ്പോഴും വലിയ കലക്ഷൻ മുന്നേറുന്ന സമയത്താണ് തുടരും ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ എത്തുന്നത്. മുടക്കിയതിന് എത്രയോ മടങ്ങുന്ന ബിസിനസ് നേടിയ ശേഷമാണ് സിനിമ ജനങ്ങളുടെ വീടുകളിലേക്ക് എത്തുന്നത്. മഴക്കാലം എത്തിയതിനാൽ തിയേറ്ററിലേക്ക് വീണ്ടും ആളുകളെത്താൻ വിമുഖത കാണിക്കുന്ന ഒരു സമയത്തെ കൂടിയാണ് നമ്മൾ വീണ്ടും പോകുന്നത്. ഒരുപക്ഷേ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് തുടരും തന്നെയാണ് എന്ന് പറയേണ്ട സാഹചര്യത്തിലാണ് സിനിമ ജനങ്ങളുടെ വീടുകളിലേക്ക് എത്തുന്നത്.

Hot this week

Jio and Airtel Join Early Global 6G Development Drive with Qualcomm

Jio and Airtel have begun participating in early discussions...

US Stocks Tumble, Join Global Sell-Off As Iran War Shakes Up US Markets

US stocks fell sharply, joining a broad global sell-off...

Indian Refiners Consider Russian Crude as Iran Crisis Disrupts Supply

Indian state-run refiners are weighing a renewed shift toward...

Semicon Mission Gains Pace as Four Chip Plants Set for Launch in 2026

Union Minister for Electronics and IT Ashwini Vaishnaw on...

Kay Beauty Reports 50% Revenue Growth in FY25; Profit Stays Stable

Katrina Kaif’s beauty brand Kay Beauty reported a 50...

Topics

Jio and Airtel Join Early Global 6G Development Drive with Qualcomm

Jio and Airtel have begun participating in early discussions...

US Stocks Tumble, Join Global Sell-Off As Iran War Shakes Up US Markets

US stocks fell sharply, joining a broad global sell-off...

Indian Refiners Consider Russian Crude as Iran Crisis Disrupts Supply

Indian state-run refiners are weighing a renewed shift toward...

Semicon Mission Gains Pace as Four Chip Plants Set for Launch in 2026

Union Minister for Electronics and IT Ashwini Vaishnaw on...

Kay Beauty Reports 50% Revenue Growth in FY25; Profit Stays Stable

Katrina Kaif’s beauty brand Kay Beauty reported a 50...

Gulf Stocks Slide, Kuwait Suspends Trading as Iran Responds to US–Israeli Attacks

Gulf region stock markets experienced sharp declines on Sunday...

India Introduces 48-Hour Free Cancellation Window for Air Tickets

New Delhi: Air passengers in India will now be...
spot_img

Related Articles

Popular Categories

spot_imgspot_img