Wednesday, May 13, 2026
23.8 C
Kerala

നേരത്തെ എത്തിയ കാലവർഷം ബാധിച്ചത് എല്ലാതരം കച്ചവടക്കാരെയും!

ഇത്തവണ കേരളത്തിൽ മഴ തകർത്തു പെയ്യുകയാണ്. സാധാരണഗതിയിൽ ജൂൺ ആദ്യവാരമാണ് കാലവർഷം തുടങ്ങുന്നത് എങ്കിൽ ഇക്കുറി പത്ത് ദിവസങ്ങൾക്ക് മുമ്പേ കാലവർഷം എത്തി. കാലവർഷം എത്തുന്നതിന് ഒരാഴ്ച മുമ്പേ ന്യൂനമർദ്ദം കാരണം കേരളത്തിൽ അതിശക്തമായ മഴ തുടങ്ങിയതാണ്. കേരളത്തിലെ മിക്ക ജില്ലകളിലും മെയ് പകുതിയോടുകൂടി തുടങ്ങിയ മഴ ചോരാതെ ഇപ്പോൾ കാലവർഷത്തിലേക്ക് എത്തിനിൽക്കുന്ന അവസ്ഥയാണ്. അപ്രതീക്ഷിതമായി നേരത്തെ എത്തിയ മഴ സാധാരണക്കാരായ കച്ചവടക്കാർക്ക് ഉൾപ്പെടെ വലിയ കച്ചവടക്കാർക്ക് വരെ വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

 കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്നത്തെ സാഹചര്യത്തിൽ റെഡ് അലർട്ട് ആണ്. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ ആഴ്ച കേരളത്തിലെ മിക്ക മാളുകളിലും കാര്യമായ കച്ചവടം നടന്നിട്ടില്ല. ഇതിനുപുറമേ ചെറുകിടക്കടകളിലും വലിയ കച്ചവടം നടക്കേണ്ട സാഹചര്യമായിരുന്നിട്ട് പോലും കച്ചവടം നടക്കാത്തത് വലിയ തിരിച്ചടിയാണ് ബിസിനസുകാർക്ക് സമ്മാനിക്കുന്നത്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രമേ ബാക്കിയുള്ളൂ എന്ന സാഹചര്യമാണ് നിലവിൽ. സാധാരണഗതിയിൽ കടകളിൽ ഉൾപ്പെടെ വലിയ തിരക്ക് വരേണ്ട സാഹചര്യമാണ്. എന്നാൽ മഴ വില്ലൻ ആവുകയാണ്.

 ഞായറാഴ്ച കനത്ത മഴയായിരുന്നു കേരളത്തിൽ ഉടനീളം ചെയ്തത്. അതിൽ മലബാർ പ്രദേശത്തായിരുന്നു ഏറ്റവും കൂടുതൽ മഴ. മഴ കാരണം കടകളിലേക്ക് ജനത്തിരക്ക് കുറഞ്ഞത് സ്കൂൾ വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ നാലഞ്ചു ദിവസമായി ഹോട്ടൽ വിപണിയെയും ചെറുകിട പച്ചക്കറി വിപണിയെയും വലിയ മാളുകളെയും മഴ ബാധിച്ചിട്ടുണ്ട്. കേരളത്തിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും കഴിഞ്ഞ ഞായറാഴ്ച അടഞ്ഞുകിടന്ന സാഹചര്യമായിരുന്നു. അതുകൊണ്ടുതന്നെ ടൂറിസം ഡിപ്പാർട്ട്മെന്റിനെയും മഴ ബാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

 തീരദേശ പ്രദേശങ്ങളിൽ കാര്യമായ മുന്നറിയിപ്പ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് മഴ ഒരു കാരണമാണ് എങ്കിലും കഴിഞ്ഞദിവസം കപ്പൽ മുങ്ങിയതിനാൽ തന്നെ കപ്പലിലുള്ള മാരകമായ പദാർത്ഥം തീരദേശത്ത് വലിയ കുഴപ്പം സൃഷ്ടിച്ചേക്കാം എന്നുള്ള സാഹചര്യം ഉണ്ടായതിനാലും തീരദേശത്ത് ആളുകളുടെ ഒഴുക്ക് കുറക്കാനായി ആളുകൾ ജാഗരൂപരാകണമെന്ന് ദുരന്തനിവാരണ സേന പറഞ്ഞതും വലിയ രീതിയിൽ ടൂറിസത്തെ ബാധിക്കുന്നുണ്ട്. കപ്പൽ മുങ്ങിയതിനാൽ ഉണ്ടായ പ്രശ്നം ഒരു പരിധി കപൂർ മത്സ്യത്തൊഴിലാളികളെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. 

 മഴ കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്. കഷ്ടപ്പെട്ട് കടലിൽ പോയി കഴിഞ്ഞാൽ കപ്പൽ മുങ്ങിയത് മറ്റൊരു വെല്ലുവിളി സൃഷ്ടിക്കുന്നു. അഥവാ കടലിൽ പോയി ലഭിച്ച മത്സ്യം ആളുകൾ വാങ്ങുന്നുമില്ല എന്നതാണ് മറ്റൊരു ദുഷ്കരമായ സാഹചര്യം. ഇതിന് കാരണം കപ്പലിൽ വിഷാംശം ചേർന്ന പദാർത്ഥമുള്ള വസ്തു ലീക്കായി എന്നുള്ള വാർത്ത പരന്നതിനാൽ മത്സ്യത്തിനെയും അത് ബാധിക്കുമോ എന്നുള്ള പേടി കാരണം മിക്ക ആളുകളും മത്സ്യം ഒഴിവാക്കുന്നു. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് കേരളത്തിൽ ഉടനീളം ഇപ്പോൾ ഉണ്ടാകുന്നത്.

 മലയാള സിനിമ വ്യവസായത്തെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം തുടരും, ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി, ഷറഫുദ്ദീൻ ചിത്രം പടക്കളം എന്നിവ വലിയ വിജയമായ സാഹചര്യത്തിൽ മലയാള സിനിമ വ്യവസായം വലിയ രീതിയിൽ പ്രതീക്ഷയർപ്പിച്ച സമയമായിരുന്നു മെയ് അവസാനവാരങ്ങൾ. ഈ സമയത്തെ ലക്ഷ്യമാക്കി ടോവിനോ ചിത്രം നരിവേട്ടയും ധ്യാൻ ശ്രീനിവാസൻ ചിത്രം ഡിക്ടറ്റീവ് ഉജ്വലനും ഉൾപ്പെടെയുള്ള സിനിമകൾ തിയേറ്ററുകളിലേക്ക് എത്തുകയും മികച്ച അഭിപ്രായം നേടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് എങ്കിലും തിയേറ്ററിലേക്ക് ആളുകളുടെ തള്ളിക്കയറ്റം ഇല്ല. വലിയ രീതിയിലുള്ള മാർക്കറ്റ് ആണ് ഇതോടുകൂടി മലയാളസിനിമാ വ്യവസായത്തെ കയ്യൊഴിയുന്നത്.

 സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കുട്ടികളെ കൂട്ടി ഒരു സിനിമ കാണുക എന്നുള്ള ചിന്തയിൽ ജീവിക്കുന്ന മിക്ക മാതാപിതാക്കളും ഇപ്പോൾ ഉണ്ട്. അവർ മഴ കാരണം തിയേറ്ററിലേക്ക് എത്താത്തത് വലിയ രീതിയിൽ കഴിഞ്ഞ ഞായറാഴ്ച ഉൾപ്പെടെ മലയാള സിനിമ വ്യവസായത്തെ ബാധിച്ചു. ഞായറാഴ്ച പ്രിൻസ് ആൻഡ് ഫാമിലി,   തുടരും ഉൾപ്പെടെയുള്ള വിജയചിത്രങ്ങൾക്കും കലക്ഷൻ കുറവായിരുന്നു. എന്നാൽ ആ സിനിമകൾ വിജയമായതിനാൽ വലിയ രീതിയിൽ സിനിമയെ ബാധിക്കില്ല എങ്കിലും കഴിഞ്ഞ ഞായറാഴ്ചത്തെ മാർക്കറ്റിനെ ലക്ഷ്യമാക്കി ഇറക്കിയ നരി വേട്ട,  ഡിറ്റക്റ്റീവ് ഉജ്ജ്വലൻ തുടങ്ങിയ മികച്ച അഭിപ്രായം വന്ന സിനിമകളെ മഴ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

 കനത്ത മഴ കാരണം ഗതാഗതത്തിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള പ്രശ്നം സംഭവിച്ചു നിൽക്കുന്ന സാഹചര്യം നിലവിലുണ്ട്. കഴിഞ്ഞദിവസം കേരളത്തിലെ പല ഭാഗത്തും റെയിൽവേ ട്രാക്കുകളിൽ മരം വീണ് ഗതാഗതം നടത്തപ്പെട്ടു. റോഡ് മാർഗ്ഗം ഉപയോഗിക്കുന്ന ആളുകൾക്കും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് മഴ കാരണം അനുഭവപ്പെടുന്നു. ഗതാഗതക്കുരുക്കു കാരണം പുറത്തേക്കിറങ്ങാൻ മടിക്കുന്ന ആളുകൾ നിരവധിയാണ്. ഇടുക്കി വയനാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആളുകളുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഉടനീളം ഉണ്ടായ കച്ചവട മന്ദിപ്പിന് കാരണം നേരത്തെ എത്തിയ കാലവർഷം തന്നെയാണ്. പല സ്ഥലത്തും വൈദ്യുതി പോലുമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യങ്ങളൊക്കെ മറികടന്ന് കേരളത്തിലെ ചെറുകിട ബിസിനസ് ഉൾപ്പെടെയുള്ള എല്ലാ ബിസിനസും തിരികെ വരുമെന്ന് പ്രതീക്ഷിക്കാം.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img