Wednesday, May 6, 2026
25.8 C
Kerala

ദേ പുട്ട് ‘ എന്ന വിജയ ഫോർമുല! ‘ ദേ’ എന്താണെന്നറിയാമോ?

 ദേ പുട്ട് എന്നത് മലയാളികൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രിയങ്കരമായ ഒരു ഹോട്ടൽ മാറി. ഇന്ന് ലോകത്ത് എമ്പാടും നിരവധി ഹോട്ടലുകളാണ് ദേ പുട്ട് പേരിൽ തുടങ്ങിയിരിക്കുന്നത്. ദേ പുട്ട് എന്ന ബ്രാൻഡ് തുടങ്ങിയതിനു പിന്നിൽ ദിലീപ് നാദിർഷ കൂട്ടുകെട്ടാണ്. സിനിമയിൽ വിജയംകുറിച്ച ഇവർ രണ്ടുപേരും ഒന്നിച്ചു തുടങ്ങിയ ബിസിനസ് സംരംഭമാണ് ദേ പുട്ട്. ഭക്ഷണത്തിന്റെ ടേസ്റ്റിന്റെ കാര്യത്തിൽ ചില ആളുകൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടാകാം എന്നാലും ഭൂരിപക്ഷം ആളുകൾക്കും ഇഷ്ടപ്പെടുന്ന കടയാണ് ഇത്.

 ദേ പുട്ട് തുടങ്ങിയതിനു പിന്നിൽ ദിലീപിന്റെ തലയിൽ തോന്നിയ ഒരു ആശയമാണ്. കലർപ്പില്ലാത്ത ഭക്ഷണം ജനങ്ങൾക്ക് കൊടുക്കണം എന്നുള്ള ചിന്തയിലാണ് പുട്ട് എന്ന ആശയത്തിലേക്ക് എത്തിയത്. പുട്ട് ആവിയിൽ വേവിക്കുന്നത് കൊണ്ടുതന്നെ അധികം കെമിക്കൽ മറ്റുകാര്യങ്ങളോ ഒന്നും തന്നെ അത് ചേരുന്നില്ല. മാത്രമല്ല ഏതുസമയത്തും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണം കൂടിയാണ് ഇത് എന്നതാണ് പുട്ടുകട തുടങ്ങാനുള്ള പ്രധാനപ്പെട്ട കാരണമായി മാറിയത്. ഇതോടൊപ്പം മിമിക്രി ചെയുന്ന സമയങ്ങളിലെ രാത്രികാലങ്ങളിൽ ദിലീപ് കഴിക്കാൻ ആഗ്രഹിച്ചിരുന്നതും പൊട്ടു തന്നെ.

 ഒരു പുട്ടുകട തുടങ്ങുമ്പോൾ എന്ത് പേരിടും എന്നുള്ള ചിന്തയും ഇവർക്ക് ഉണ്ടായിരുന്നു. കുറച്ചധികം ആലോചിച്ചുവെങ്കിലും കൃത്യമായ ഒരു പേര് ഇതിന് ലഭിച്ചിരുന്നില്ല. ആ സമയമാണ് പുട്ട് എന്ന പേരിനൊപ്പം ഇവരുടെ തന്നെ മുൻകാലത്തെ പ്രധാനപ്പെട്ട വിജയ പരിപാടിയായ ‘ദേ മാവേലി കൊമ്പത്ത് ‘ എന്ന പരിപാടിയുടെ :ദേ’ ചേർക്കാം എന്ന് കരുതിയത്. അങ്ങനെ പുട്ടിന്റെ പുട്ടും ‘ദേ മാവേലി കൊമ്പത്ത്’ എന്ന പരിപാടിയുടെ തുടക്കമുള്ള ‘ദേ ‘ യുമെടുത്ത് ദേ പുട്ട് എന്ന കട തുടങ്ങി.

 നടന്റെ ഹോട്ടൽ ആയതിനാൽ തന്നെ തുടക്കം മുതലേ ഹോട്ടലിൽ വലിയ രീതിയിലുള്ള ജന പിന്തുണ ലഭിച്ചിരുന്നു. ‘ദേ’ എന്ന ടൈറ്റിൽ ഒപ്പമുള്ള വാക്യം ആർക്കും ഇനി ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ അതിനെ കോപ്പിറൈറ്റ് കൊണ്ട് ഇപ്പോൾ സംരക്ഷിച്ചിട്ടുണ്ട് ഇവർ. മിക്ക ആളുകൾക്കും അറിയാത്ത മറ്റൊരു കാര്യം എന്ന വാക്ക് ഇംഗ്ലീഷിൽ  ‘DHE’ എന്ന മൂന്നക്ഷരങ്ങൾ ആക്കിയാണ് ഇവർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിന്റെ മുഴുവൻ നാമധേയം “ദിലീപ്സ് ഹോസ്പിറ്റലിൽ ആൻഡ് എന്റർടൈൻമെന്റ്” എന്നതാണ്.

 ആദ്യം എറണാകുളം തുടങ്ങിയ കട ഇന്ന് ലോകത്ത് പല സ്ഥലങ്ങളിലും എത്തി. എറണാകുളത്തിന് പുറമേ ദുബായിലും, ഖത്തറിലും, കോഴിക്കോടും, ഷാർജയിലും ഒമാനിലും ഒക്കെ ഇന്ന് കടയ്ക്ക് ബ്രാഞ്ചുകൾ ഉണ്ട്. ദിലീപുമായി ബന്ധപ്പെട്ട കേസ് വന്ന സമയത്ത് കൊച്ചിയിൽ ഉള്ള ദേ പുട്ട് ചിലയാളുകൾ അടിച്ചുതകർത്തിരുന്നു എങ്കിലും ഇപ്പോൾ കാര്യങ്ങൾ സുഗമമായി നടക്കുന്നുണ്ട്.  ദിനംപ്രതി നിരവധി ആളുകളാണ് ഇവിടെ ഭക്ഷണം കഴിക്കാനായി എത്തുന്നത്.

 നടന്റെ കടയാണ് എന്നതിനാൽ തന്നെ അതിനോട് ജനങ്ങൾക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ട് എന്ന് പറയാൻ സാധിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്താണെന്ന് ദിലീപിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങളിൽ ഒന്ന് പുട്ടും പഴുത്ത മാമ്പഴവും കൂട്ടി കഴിക്കുന്നതാണ്. കമൽ എന്ന സംവിധായകന്റെ വീട്ടിൽ ചെന്ന സമയത്ത് കമലിന്റെ ഭാര്യ ഇത് ദിലീപിന് വെച്ച് നൽകിയിട്ടുമുണ്ട്. പുട്ടുകട തുടങ്ങുന്നതിനു പിന്നിൽ ഈയൊരു കാരണം കൂടി ചെറിയ രീതിയിൽ ദിലീപിന് പ്രചോദനം നൽകിയിട്ടുണ്ട് എന്ന് ചുരുക്കം.

 ഇന്ന് ദേ പുട്ട് എന്ന് കട വലിയ രീതിയിലുള്ള സാമ്പത്തിക ലാഭമാണ് നേടിക്കൊണ്ടിരിക്കുന്നത്. പല രീതിയിലുള്ള വെറൈറ്റികളിലുള്ള പുട്ടാണ് ഇവിടത്തെ സ്പെഷ്യാലിറ്റി. ഇതോടൊപ്പം തന്നെ ഇപ്പോൾ ഉച്ചസമയങ്ങളിൽ ബിരിയാണിയും, ചോറും ഉൾപ്പെടെ ലഭിക്കുന്നുണ്ട്. ബീഫും ചിക്കനും മത്സ്യവും, കടലയും ഒക്കെ കൂട്ടിയുള്ള നിരവധി സ്റ്റൈൽ പുട്ട് ഇവിടെ ലഭിക്കും. ഈ പുട്ടിനൊക്കെ ദിലീപ്, നാദിർഷ സിനിമകളുടെ പേരും അവർ നൽകിയിട്ടുണ്ട്. അതായത് റൺവേ പുട്ട്, മീശ മാധവൻ പുട്ട്, സൗണ്ട് തോമ പുട്ട്, അമർ അക്ബർ അന്തോണി പുട്ട്, തുടങ്ങിയ നിരവധി പേരുള്ള പുട്ട് ലഭിക്കുന്നു.

 ദിലീപിന്റെ പുത്തൻ സിനിമ റിലീസ് ചെയ്താൽ ആ പേരിലുള്ള പുട്ട് ഷെഫ് അണിയറിയിൽ ഒരുക്കി ജനങ്ങൾക്കായി വെച്ചു നൽകുന്നു. ഈ പുത്തൻ ആശയം കൂടി വിജയം കൊയ്യുകയാണ്. കോടികൾ ചിലവാക്കിയുള്ള പ്രമോഷൻ ഒന്നും ഇവർ ചെയ്യാറില്ല. ദിലീപ് എന്ന സൂപ്പർതാരം അവൈലബിൾ ആവുന്ന സമയത്ത് ദിലീപിനെ വെച്ച് ഒന്നിച്ച് അഞ്ചോ ആറോ പരസ്യം ഷൂട്ട് ചെയ്യും. എന്നിട്ട് ഇത് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇടും. പണം ചെലവാക്കി താരത്തിനെ ബ്രാൻഡ് അംബാസിഡർ ആക്കണ്ട എന്ന് തന്നെയാണ് ഇവരുടെ മറ്റൊരു പ്രധാനപ്പെട്ട വിജയ രഹസ്യം.

 ഒരു പരസ്യം ചെയ്യാൻ ദിലീപിന് സാധാരണഗതിയിൽ കോടികൾ നൽകണമെങ്കിൽ ഇവിടെ ദിലീപിന്റെ കട തന്നെയായതിനാൽ ഫ്രീയായി പരസ്യ വിഭാഗം പ്രവർത്തിക്കും. ദിലീപിന് ഒപ്പം തന്നെയുള്ള പാർട്ണർ നാദിർഷ ആയതിനാലും നാദിർഷ പണ്ടുള്ള കാലത്ത് സിനിമകളിൽ അഭിനയിച്ചു എന്നതിനാലും ദിലീപ് അവൈലബിൾ അല്ലെങ്കിൽ  നദിർഷാ യെ വെച്ചും ഇവർ പരസ്യം ഷൂട്ട് ചെയ്യും. പല സമയത്തും പല നെഗറ്റിവിറ്റിയും ഈ കടയ്ക്കെതിരെ വന്നിട്ടുണ്ട് എങ്കിലും വലിയ രീതിയിലുള്ള വിജയം ആവുകയാണ്  ദേ പുട്ട് എന്ന ബ്രാൻഡും ദിലീപ് എന്ന സംരംഭകനും. 

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img