Tuesday, May 12, 2026
25.8 C
Kerala

മൂന്നാറിലെ തേയില വിറ്റു നടന്ന പയ്യൻ ഇന്ന് 600 കോടി രൂപ വിറ്റു വിരവുള്ള ബിസിനസ് ശൃംഖലയുടെ ഉടമ!

 മൂന്നാറിലെ തേയില വിറ്റു നടന്ന കൊച്ചു പയ്യൻ ഇന്ന് 600 കോടി രൂപ വിറ്റു വരവുള്ള ബിസിനസ് ശൃംഖലയുടെ ഉടമയായി എന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കും. വിശ്വസിച്ചേ പറ്റൂ. കഠിനാധ്വാനത്തിന്റെ ഉദാഹരണമായി മാറുകയാണ് വിജയ് സുബ്രഹ്മണ്യം എന്ന തമിഴ്നാട്ടുകാരൻ. ഒരു സമയം വിജയിക്ക് ഒരുനേരത്തെ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ നടന്നിട്ടുണ്ട്. ആ സമയത്ത് ഒത്തിരി പേരിൽ നിന്ന് വലിയ അപമാനവും അദ്ദേഹം നേരിട്ടു. തമിഴ്നാട്ടിലെ രംഗനാഥപുരം ഗ്രാമത്തിൽ ജനിച്ച വിജയ് സുബ്രഹ്മണ്യം ചേർന്നത് മൂന്നാറിലെ ഒരു സ്കൂളിലായിരുന്നു.

 സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഏഴാം വയസ്സിലാണ് വിജയ് സ്കൂളിൽ പോകാൻ തുടങ്ങിയത്. അച്ഛനും അമ്മയ്ക്കും ചെറിയ തൊഴിൽ ഉണ്ടായിരുന്നു എങ്കിലും സാമ്പത്തികപരമായി വളരെ വലിയ ബുദ്ധിമുട്ടായിരുന്നു. സ്കൂൾ വിദ്യാഭ്യാസ ശേഷം അദ്ദേഹം പാലക്കാടുള്ള ചിറ്റൂരിലെ കോളേജിൽ പിന്നീട് പഠിച്ചു. കോളേജ് പഠനകാലത്ത് അദ്ദേഹം പണത്തിനായി ഒത്തിരി ബുദ്ധിമുട്ടി. മുറി വാടകയായ 5000 രൂപ അമ്മ നൽകുമായിരുന്നു എങ്കിലും മൂന്നാറിൽ ചെന്ന് തേയില വാങ്ങി ആ തേയില ഇദ്ദേഹം കോളേജിലും പരിസരത്തും വില്പന നടത്തി.

 അതിൽ നിന്നുണ്ടാക്കുന്ന വരുമാനം കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. തയ് ഒരു സൈക്കിൾ ഉള്ള വിജയ് സൈക്കിളിൽ ചെന്നായിരുന്നു പാലക്കാട് തേയില വിതരണം ചെയ്തത്. ഇതുകൊണ്ടുതന്നെ ആഴ്ചയിൽ മൂന്നോ നാലോ ദിവസം മാത്രമേ അദ്ദേഹത്തിന് കോളേജിൽ പോകാൻ കഴിഞ്ഞിരുന്നു. ബിരുദ വിദ്യാഭ്യാസത്തിനു ശേഷം വിജയുടെ അങ്കിൾ ഓഫർ ചെയ്ത ജോലി ലഭിക്കാനായി സ്കൂട്ടറും വിറ്റ് അമ്മയുടെ കയ്യിൽ നിന്ന് കുറച്ചധികം പണം വാങ്ങി ചെന്നൈയിൽ എത്തി. വിദേശത്തേക്ക് പോകാൻ സാധിക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും അത് സാധിച്ചില്ല.

 സാമ്പത്തികമായി വീണ്ടും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു, അതിനാൽ തന്നെ ചെന്നൈയിൽ മറ്റൊരു തൊഴിൽ കണ്ടെത്തി ഉപജീവനമാർഗ്ഗം ആക്കി മുന്നോട്ടേക്ക് പോകാൻ തുടങ്ങി. 1995 -96  കാലഘട്ടത്തിൽ ജോലിയിൽ നിന്ന് ലഭിച്ചിരുന്നത് പ്രതിമാസം വെറും ആയിരം രൂപ മാത്രം. ജീവിതത്തിൽ വഴിത്തിരിവായി മാറിയത് കോയമ്പത്തൂരിലെ ഒരു എക്സിബിഷൻ ആയിരുന്നു. അവിടെ ഒരു സ്റ്റാൾ ഒഴിഞ്ഞു കിടക്കുന്നതായി അറിഞ്ഞ വിജയ് അവിടെ സുഹൃത്തുക്കളോടൊപ്പം ചെന്ന് സ്റ്റാളിൽ ചെറുകിട കച്ചവടം ചെയ്തു.

 28,000 രൂപ മുടക്കിയായിരുന്നു അന്ന് കച്ചവടം ചെയ്തത്. ആ കച്ചവടം ചെറിയ ലാഭത്തിൽ ആയത് കൂടുതൽ ബിസിനസിലെക്കിറങ്ങാനും അടുക്കളയിലെ ആവശ്യത്തിനുള്ള ഉപകരണങ്ങൾ തുണിത്തരങ്ങൾ ടിവി സ്റ്റാൻഡുകൾ തുടങ്ങിയവ വിവിധ നാടുകളിൽ നടക്കുന്ന എക്സിബിഷനുകളിൽ കച്ചവടം ചെയ്യുവാനുമുള്ള പ്രചോദനമായി. അങ്ങനെ 1999 ബാംഗ്ലൂരിലെ ഒരു സ്റ്റാളിൽ ചെന്നപ്പോൾ ഫർണിച്ചർ വ്യാപാരത്തിലെ സാധ്യതകളെക്കുറിച്ച് വിജയ് തിരിച്ചറിഞ്ഞു. അന്ന് ഫർണിച്ചറിനായി കൂടുതൽ കമ്പനികൾ രംഗത്തേക്ക് ഇറങ്ങുന്നതിനു മുമ്പേയാണ് വിജയ് ഈ കാര്യങ്ങൾ മനസ്സിലാക്കുന്നത്.

 അന്നത്തെ കാലത്ത് സാധാരണക്കാരായ ആളുകൾക്ക് താങ്ങാവുന്നതിനപ്പുറം ആയിരുന്നു ഫർണിച്ചർ വില. ഇത് വിജയിയെ കൂടുതൽ ചിന്തിപ്പിച്ച് പുതിയ കാര്യം ചെയ്യാൻ പ്രേരിപ്പിച്ചു. ഇതോടെ ഒരു 200 സ്ക്വയർ ഫീറ്റ് മുറിയിൽ ടിവി സെറ്റുകൾ മാത്രമായി വില്പന നടത്താൻ തുടങ്ങി. 2003ൽ ബിഗ്ബസാറിൽ ഒരു ഫർണിച്ചർ കൗണ്ടർ ആരംഭിച്ചു. 2007ൽ ചൈനയിൽ നിന്ന് ഫർണിച്ചറുകൾ ഇറക്കുമതി നടത്തി. പിന്നീട് അതിനെ ബ്രാൻഡ് ചെയ്ത് റോയൽ ഓക്ക് എന്ന പേര് നൽകി. 2015 ആവുമ്പോഴേക്കും കൂടുതൽ സ്റ്റോറുകൾ ഓപ്പൺ ആക്കി ബിസിനസ് കൂടുതൽ വളർന്നു. ബാംഗ്ലൂരിൽ മാത്രമായിരുന്നു സ്റ്റോർ മറ്റുള്ള സ്ഥലങ്ങളിലേക്കും പടർന്നു പന്തലിച്ചു.

 കോവിഡ്കാലം നിരവധി ആളുകൾ പ്രതിസന്ധി നേരിട്ടുവെങ്കിൽ റോയൽ ഓക്ക് ആ പ്രതിസന്ധി മറികടക്കാനായി ഓൺലൈനിലൂടെ വ്യാപാരം നടത്തി. ആ പരിപാടിയും വിജയമായി. ഇപ്പോൾ 150 ഓളം റീറ്റെയിൽ സ്റ്റോറുകളിലേക്ക് കമ്പനി വളർന്നു. രണ്ടായിരത്തിനു മുകളിൽ ആളുകൾ കമ്പനിയുമായി ബന്ധപ്പെട്ട് ജോലിയും ചെയ്യുന്നു. 6000 കോടി കടുത്താണ് ഇന്ന് കമ്പനിയുടെ വിറ്റു വരവ്. ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടിയെടുക്കുകയാണ് വിജയ് സുബ്രഹ്മണ്യം.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img