Sunday, June 8, 2025
24.4 C
Kerala

ചൂടിൽ നിന്നും ആശ്വാസം നൽകാൻ കെഎസ്ആർടിസി; സ്വിഫ്റ്റ് ബസുകൾ എസി ആക്കുന്ന നടപടി ആരംഭിച്ചു 

 സംസ്ഥാനത്ത് വേനൽ ചൂട് കൊടുമ്പിരി കൊണ്ടു നിൽക്കുന്ന സമയമാണിത്. ഈ സമയത്ത് ബസ്സിലെ യാത്ര ആലോചിക്കാൻ കൂടി മിക്ക ആളുകൾക്കും പറ്റില്ല. പകൽ സമയങ്ങളിൽ വെയിലിന്റെ ചൂട് കാരണം ആളുകൾ സ്വന്തം വാഹനത്തിൽ എസി ഉപയോഗിച്ചാണ് യാത്ര ചെയ്യാൻ താല്പര്യപ്പെടുന്നു. എന്നാൽ ഈ ചൂട് സമയത്ത് മലയാളികൾക്ക് ആശ്വാസം നൽകുന്ന ഒരു വാർത്ത പുറത്തുവരികയാണ്. കെഎസ്ആർടിസി ബസുകൾ എസി ആകാൻ പോകുന്നു.

 ദീർഘദൂര സർവീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ ആയിരിക്കും പദ്ധതിയിൽ എസി ആക്കുക. ഈ പദ്ധതിയുടെ ഭാഗമായി ആദ്യ ബസ് അടുത്താഴ്ച. പദ്ധതി വിജയമാണ് എങ്കിൽ കൂടുതൽ ബസുകൾ എസി ആക്കി നിരത്തിലിറക്കാൻ ആണ് കെഎസ്ആർടിസി ആലോചിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസ്സുകൾ ഏസിയായി സർവീസ് നടത്തുന്നുണ്ട്. പക്ഷേ പദ്ധതിയുടെ ഭാഗമായി ദീർഘദൂര സർവീസ് നടത്തുന്ന ബസ്സുകൾ എസി ആക്കാൻ ആണ് കെഎസ്ആർടിസി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

നേരിട്ട് എൻജിനുമായി ബന്ധമില്ലാതെ, ഓൾട്ടർനേറ്ററുമായി ഘടിപ്പിച്ച 4 ബാറ്ററി ഉപയോഗിച്ചുപ്രവർത്തിക്കുന്ന ഹൈബ്രിഡ് എസി സംവിധാനമാണ് ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എന്ന കമ്പനിയിൽ ഒരുക്കുന്നത്. അതായത് ഈ ടെക്നോളജി പ്രകാരം വാഹനം പ്രവർത്തിപ്പിക്കാതെയും എസി മാത്രം പ്രവർത്തിപ്പിക്കാൻ കഴിയും. മാത്രമല്ല ഇന്ധന ചിലവ് കാര്യമായി ഉണ്ടാകാത്ത രീതിയിലാണ് എസി ബസുകളുടെ നിർമ്മാണം. 6 ലക്ഷത്തോളം രൂപയായിരിക്കും ഒരു ബസ് എസി ആക്കാൻ ആയി ചെലവിടേണ്ടി വരിക. 

 പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായി  ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തുന്നത്. പദ്ധതി വലിയ വിജയമാകും എന്നാണ് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്. നിലവിൽ വലിയ രീതിയിലുള്ള മുന്നേറ്റം കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ മുന്നേറ്റവും കെഎസ്ആർടിസി ബസുകൾക്ക് ഒരിടവേളക്ക് ശേഷം ആളുകളുടെ ഇടയിൽ പ്രിയം കൂടുന്നതും ആണ് പദ്ധതി നടപ്പിലാക്കാൻ കെഎസ്ആർടിസിക്ക് പ്രേരണയായത്. 

Hot this week

ശബരി റെയിൽപാത യാഥാർഥ്യമാകുമ്പോഴും എല്ലാവരും മറക്കുന്ന തലശ്ശേരി – മൈസൂർ റെയിൽപാത!

കണ്ണൂർ : ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്ന ശബരി റെയിൽ പാതയ്ക്ക് ഒടുവിൽ...

മരുന്ന് നിർമ്മാണത്തിൽ ഇന്ത്യയിൽ വൻ വളർച്ച ; കൂടുതൽ ഉൽപാദനത്തിന് പുതിയ പദ്ധതികൾ

ഇന്ത്യയിൽ മരുന്ന് നിർമ്മാണത്തിനായുള്ള പ്രധാന കച്ചവട വസ്തുക്കളുടെ (ബൾക്ക് ഡ്രഗ്സ്) ഉത്പാദനം...

ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻവളർച്ച; കൂടുതൽ നിക്ഷേപം ക്ഷണിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ വ്യോമയാന മേഖലയിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, അന്താരാഷ്ട്ര...

കാശ്മീരിൽ പുത്തൻ വന്ദേ ഭാരത് ഈയാഴ്ച എത്തും; വിനോദ് സഞ്ചാരത്തിൽ ഉണ്ടായിരിക്കുന്നത് വലിയ കുറവ്

തീവ്രവാദി ആക്രമത്തിനുശേഷം കാശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മലയാളികൾ...

കണ്ണൂർ വിമാനത്താവളം മെല്ലെ വളരുന്നു..

യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസിന്റെ എണ്ണത്തിലുംവർദ്ധനവ് വന്നതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം...

Topics

മറ്റൊരു അധ്യയന വർഷം കൂടി തുടങ്ങി ; സ്കൂൾ എന്ന ബിസിനസിന്റെ വരുമാനം!

മറ്റൊരു അദ്ധ്യാന വർഷം കൂടി ഇന്ന് ആരംഭിച്ചിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികൾ ആണ്...

വെളിച്ചെണ്ണക്ക് റെക്കോർഡ് വില ; വിപണിയിൽ താരമായി തേങ്ങ

കഴിഞ്ഞ കുറച്ച് അധികകാലമായി വെളിച്ചെണ്ണയ്ക്ക് വൻ വില വർധനവാണ് ഉണ്ടാകുന്നത്. മിക്ക...

നേരത്തെ എത്തിയ മഴ; ലോട്ടറി അടിച്ചത് ഓൺലൈൻ വ്യാപാരികൾക്ക്

ഇക്കുറി നേരത്തെ എത്തിയ കാലവർഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സാധാരണക്കാരായ കച്ചവടക്കാർക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img