Tuesday, May 12, 2026
25.8 C
Kerala

പ്രമോഷനാണ് സാറേ ഇവരുടെ മെയിൻ; പരസ്യവാചകം കൊണ്ട് ട്രെൻഡിങ് ആയ ക്ലിനിക്!

“The truth about life is that shit happens everyday!

 Talk to us if it doesn’t” ഈ കാണുന്ന വാചകങ്ങൾ ഒരു ക്ലിനിക്കിന്റെ പ്രമോഷൻ അടിസ്ഥാനത്തിൽ വന്ന അഡ്വർടൈസിങ്ങിലെ വാചകങ്ങളാണ്. ക്രിയേറ്റിവിറ്റിയുടെ മറ്റൊരു തലമായി മാറുകയാണ് ഈ പ്രമോഷൻ വാചകങ്ങൾ. മുകളിലുള്ള സ്ഥിരമായി ആളുകൾ പറയുന്ന വാചകങ്ങൾ വലിയ അക്ഷരത്തിൽ കൊടുത്ത ശേഷം താഴെ ചെറുതായി Talk to us if it doesn’t എന്നാണ് പ്രമോഷൻ വാചകങ്ങൾ അവർ കൊടുത്തിരിക്കുന്നത്. സ്ഥിരമായി എല്ലാവരും പറയുന്ന വാചകങ്ങൾക്ക് മറ്റൊരു അർത്ഥതലം സമ്മാനിക്കുകയാണ് ഈ ക്ലിനിക്കിന്റെ പ്രമോഷൻ ടീം.

 ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസന ക്ലിനിക്കിന്റെ പ്രമോഷൻ ആണിത്. കോളൻ ഹൈഡ്രോ തെറാപ്പിയും ഗട്ട് ക്ലൻസ് പ്രോഗ്രാമും ആണ് ഈ ക്ലിനിക് ഓഫർ ചെയ്യുന്ന പ്രധാനപ്പെട്ട സേവനങ്ങൾ. ഇതിലും മനോഹരമായ രീതിയിൽ ഒരു കമ്പനിക്ക് എങ്ങനെയാണ് പരസ്യം നൽകാൻ കഴിയുക? സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഈ ക്ലിനിക്കിന്റെ പരസ്യം ഇപ്പോൾ വൈറലാണ്. ഇവരുടെ പ്രമോഷൻ സ്ട്രാറ്റജിയാണ് മിക്ക ആളുകളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുകഴ്ത്തുന്നത്.

 കോളറക്ടൽ ആൻഡ് റോബോട്ടിക് സർജനായ ഡോക്ടർ വെങ്കിടേഷ് മുനി കൃഷ്ണൻ ആണ് ആസനയുടെ ഫൗണ്ടർ. ഇദ്ദേഹത്തിനോടൊപ്പം തന്നെ സുജാത എന്ന പ്രൊഫഷണൽ ലൈഫ് കോച്ചും ആസനയുടെ കോ – ഫൗണ്ടറാണ്. ഉദരസംബന്ധമായ രോഗങ്ങൾക്ക് കൃത്യമായ രീതിയിൽ പരിഹാരം നൽകുന്ന ഒരു ക്ലിനിക് ആണ് ആസന. ചെന്നൈയിലെ മൈലാപ്പൂരിലാണ് ക്ലിനിക് സ്ഥിതി ചെയ്യുന്നത്. ഉദരസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഈ ക്ലിനിക് പരിഹാരം നൽകുന്നു.

 കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ള പ്രമോഷൻ ടെക്നിക്കുകളും മാറ്റണം എന്നുള്ളതിന് ഉദാഹരണമാവുകയാണ് ആസന എന്ന ക്ലിനിക് പുറത്തെടുത്ത ഈ പ്രമോഷൻ ടെക്നിക്. വെറും ഒറ്റ ഫ്ലക്സ് ബോർഡ് കൊണ്ടാണ് ആസന ഇപ്പോൾ ആളുകൾക്കുള്ളിൽ സംസാര വിഷയമായിരിക്കുന്നത്. കൃത്യമായ രീതിയിൽ എങ്ങനെ പ്രമോഷൻ ചെയ്യാം എന്നതിന് ഒരു ഉദാഹരണം കൂടിയായി മാറുകയാണ് ഈ ക്ലിനിക്. പ്രധാനമായും ആളുകൾ സംസാരിക്കുന്ന ഒരു വാചകത്തിന്റെ കൂടെ നാലോ അഞ്ചോ വാക്കുകൾ മാത്രം ചേർത്തുകൊണ്ട് അവരുടെ ക്ലിനിക്കിനെ പറ്റിയുള്ള എല്ലാ വശങ്ങളും ഈ പരസ്യവാചകത്തിലൂടെ അവർ ജനങ്ങളുമായി സംവദിക്കുന്നു.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img