Saturday, May 30, 2026
27.8 C
Kerala

കേരളത്തിലേക്ക് കൂടുതൽ ബിസിനസ് അവസരങ്ങൾ; മന്ത്രി പി രാജീവ്  

ദാവോസിൽ 4 ദിവസം കൊണ്ട് 51 കമ്പനികളുമായി ചർച്ച

19 വർഷത്തിന് ശേഷമാണ് കേരളം വിദേശത്ത് നടക്കുന്ന ഒരു സാമ്പത്തിക ഫോറത്തിൽ ഭാഗമാകുന്നത്. ഇതുതന്നെ കേരളത്തിന്റെ വികസനത്തിന്റെയും ബിസിനസ് ചുറ്റുപാടും മാറുന്നതിന്റെയും ഒരു പോസിറ്റീവായ സൂചനയാണ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന സമ്മേളനത്തിൽ കേരളത്തിലെ മാറുന്ന നിക്ഷേപ അന്തരീക്ഷം ചൂണ്ടിക്കാട്ടി വ്യവസായ മന്ത്രി പി രാജീവ്. ആഗോള നിക്ഷേപകരെ കേരളത്തിൽ നടക്കുന്ന ഇൻവെസ്റ്റ്മൻ്റ് സമ്മിറ്റിലേക്ക് ക്ഷണിക്കാനായതായും അദ്ദേഹം പറഞ്ഞു.

വ്യവസായങ്ങളുടെ വളർച്ച ലക്ഷ്യമിട്ടുള്ളതാണ് സ‍ർക്കാരിൻ്റെ നയങ്ങൾ എന്നും പുതിയ വ്യവസായ നയം നൂതനമായ മേഖലകൾക്ക് ഊന്നൽ നൽകുന്നതായും സൂചിപ്പിച്ചു.2025 ലെ ലോക സാമ്പത്തിക ഫോറം സമാപിക്കുമ്പോൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് പുതിയ തുടക്കമാണ്. കഴിഞ്ഞ നാല് ദിവസം നിരവധി കമ്പനികളുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അതിലൂടെ കേരളത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കിട്ടിയ ഏറ്റവും പ്രധാനപെട്ട ഒരു സന്ദർഭമായി സാമ്പത്തിക ഫോറം മാറി.

പല പ്രമുഖ ഗ്രൂപ്പുകളും കേരളത്തിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലേക്ക് വരുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം കേരള ഗ്ലോബൽ സമിറ്റ് വലിയ പ്രതീക്ഷയാണ്. നിരവധി ഇൻവെസ്റ്റേഴ്സ് പങ്കെടുക്കുന്ന സമ്മിറ്റ് ബിസിനസ് പരമായി കേരളത്തിൽ ഒത്തിരി അധികം നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് മന്ത്രി ഉൾപ്പെടെയുള്ള ആളുകൾ പ്രതീക്ഷിക്കുന്നത്. കാരണം ഒട്ടനവധി ബിസിനസ് സാധ്യതകൾ തുടങ്ങാൻ കെൽപ്പുള്ള ഒരു സംസ്ഥാനമാണ് കേരളം.

പക്ഷേ പൂർണ്ണമായും അത് വികസനത്തിന് ഉതകുന്ന രീതിയിലേക്ക് മാറുന്നില്ല. എന്നാൽ ഫെബ്രുവരി മാസം നടക്കുന്ന ഈ ഗ്ലോബൽ സമ്മിറ്റ് കൂടുതൽ കേരളത്തിലേക്ക് വിദേശ ഇൻവെസ്റ്റേഴ്സിനെ ആകർഷിക്കും എന്നും ഇത് ഒരു മാറ്റത്തിന്റെ തുടക്കമാകും എന്നുമാണ് മന്ത്രി ഉൾപ്പെടെയുള്ള ആളുകൾ പ്രതീക്ഷിക്കുന്നത്.ഫെബ്രുവരി 21 ,22 ൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റിലേക്ക് കൂടുതൽ ലോകോത്തര കമ്പനികളെ എത്തിക്കാൻ കഴിഞ്ഞു എന്നും മന്ത്രി പറയുന്നു.കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനായാൽ ഭാവിയിലെ വ്യവസായങ്ങൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്ന രീതിയിൽ കേരളത്തെ വളർത്തി എടുക്കാനാകും.

2024 നിരവധി പുതിയ സംരംഭങ്ങളാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. വ്യവസായ സൗഹൃദമായ ഒരു അന്തരീക്ഷമല്ല കേരളത്തിലെ ഏത് എന്നുള്ള വാർത്തകൾ മുൻ വർഷങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് ഒരു അപവാദമാവുകയാണ് കഴിഞ്ഞവർഷത്തെ കേരളത്തിൽ ഉണ്ടായ സ്റ്റാർട്ടപ്പുകളുടെ എണ്ണം.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

spot_img

Related Articles

Popular Categories

spot_imgspot_img