Saturday, March 28, 2026
29.8 C
Kerala

ഇനി നോട്ടിന് വിട; പ്രമുഖ പത്രങ്ങളിലെ വാർത്തയുടെ സത്യാവസ്ഥ എന്ത്?

ഇന്ത്യയിൽ ഇനി കറൻസി ഇല്ല. മുഴുവൻ ട്രാൻസാക്ഷൻസും ഡിജിറ്റൽ ആകാൻ പോകുന്നു.ഫെബ്രുവരി ഒന്നു മുതൽ മുഴുവൻ ട്രാൻസാക്ഷസും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു എന്ന രീതിയിൽ ആയിരുന്നു ഇന്നലെ മലയാളത്തിലെ എല്ലാ മുൻ നിര വാർത്താമാധ്യമങ്ങളിലും വന്ന വാർത്ത. കള്ളപ്പണം പൂർണമായും തടയുവാൻ ആണ് ഇത്തരത്തിൽ ഒരു നടപടി എന്നും വാർത്തയിൽ കണ്ട മലയാളികൾ ഞെട്ടി. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു നീക്കം റിസർവ്ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നോ?

കഴിഞ്ഞദിവസം മലയാളത്തിലെ എല്ലാ വാർത്താമാധ്യമങ്ങളിലും കണ്ട കറൻസി നിരോധിച്ചു എന്നുള്ള വാർത്ത പൂർണമായും ഫേക്ക് ആണ്. മാത്രമല്ല ഇതൊരു പരസ്യത്തിന്റെ ഭാഗവും കൂടിയാണ്. ജെയിൻ യൂണിവേഴ്സിറ്റിയുടെ പരസ്യമായിരുന്നു കഴിഞ്ഞദിവസം മിക്ക വാർത്ത മാധ്യമങ്ങളിലും വന്ന നോട്ട് നിരോധന വാർത്ത. മലയാളികളും മിക്ക ആൾക്കാരും ഇത് വിശ്വസിക്കുകയും ആശങ്കപ്പെടുകയും ചെയ്തു. നോട്ട് നിരോധനം ഇതിനു മുമ്പേ നടപ്പിലാക്കിയതിനാൽ തന്നെ ഇത്തരത്തിലൊരു വാർത്ത മലയാളികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. എന്നാൽ ജെയിൻ യൂണിവേഴ്സിറ്റിയുടെ പരസ്യം ഒരു ഇച്ചിരി കടന്ന കൈയായിപ്പോയി.

വലിയ രീതിയിലുള്ള വിമർശനമാണ് ഈ പരസ്യത്തിനെതിരെ ഇപ്പോൾ സമൂഹത്തിലെ വിവിധ ഭാഗത്തുനിന്നും ഉയരുന്നത്. ഇത് കണ്ടു നിരവധി ആളുകൾ വാർത്ത വിശ്വസിച്ചതാണ് പ്രധാനപ്പെട്ട തിരിച്ചടിയായത്. പ്രമുഖ വാർത്ത ചാനലിൽ ഈ വാർത്ത വായിച്ച സത്യാവസ്ഥയാണെന്നുള്ള രീതിയിൽ ഒരു പ്രമുഖ റിപ്പോർട്ടർ പ്രചരിപ്പിക്കുകയും ചെയ്തു. ഇതുകൂടി കണ്ടതോടെ യഥാർത്ഥത്തിൽ നോട്ട് നിരോധനമാണ് എന്നുള്ള കാര്യം മലയാളികൾ മനസ്സിൽ സ്ഥിരീകരിച്ചു. സാധാരണഗതിയിൽ അഡ്വറ്റൊറിയൽ എന്ന് വിളിക്കുന്ന രീതിയിലുള്ള ഫോർമാറ്റിൽ ആണ് പരസ്യം വന്നത്. അതായത് വാർത്ത പോലെയാണ് പരസ്യം പ്രത്യക്ഷപ്പെട്ടത് എന്ന് ചുരുക്കം.

ഈ വാർത്തയുടെ താഴെയായി ജെയിൻ യൂണിവേഴ്സിറ്റിയുടെ അഡ്വർടൈസ്‌മെന്റ് ഉണ്ടായിരുന്നു എങ്കിലും ഇത് രണ്ടും കണക്ട് ചെയ്തു വായിക്കാൻ മിക്ക ആളുകൾക്കും കഴിഞ്ഞില്ല. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപിച്ചു മൂന്ന് പതിറ്റാണ്ടിന് ശേഷം എന്ന് വാർത്തയിലുണ്ട് എങ്കിലും മിക്ക ആളുകളും ശ്രദ്ധിക്കുന്ന രീതിയിലല്ല അത് വാർത്തയിൽ പ്രോജക്ട് ചെയ്തിരിക്കുന്നത്. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ മിക്ക വാട്സപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ കടന്ന കൈക്കെതിരെ ഉണ്ടാകുന്നത്. ഇതിനോടൊപ്പം തന്നെ ഫ്യൂച്ചറിസ്റ്റിക്ക് ആയുള്ള നിരവധി വാർത്തകൾ എല്ലാ പത്രങ്ങളുടെയും ആദ്യ പേജിൽ പ്രത്യക്ഷപ്പെട്ടു. അതിൽ ഏറ്റവും ആളുകൾക്ക് ആശങ്ക ഉയർത്തിയത് പക്ഷേ നോട്ട് നിരോധിക്കുന്നു എന്നുള്ള വാർത്ത തന്നെയാണ്.

പേജിന്റെ തൊട്ടുമുകളിലായി മാർക്കറ്റിംഗ് ഫീച്ചർ എന്ന് എഴുതിയിട്ടുണ്ട് എങ്കിലും മിക്ക ആളുകളും അത് ശ്രദ്ധിക്കുന്ന രീതിയിൽ അല്ല ഉള്ളത്. ആർബിഐ ഗവർണറിന്റെ പേരും ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന്റെ പേരും ഇന്ത്യൻ ധനകാര്യ മന്ത്രിയുടെ പേരും ന്യൂസിൽ തെറ്റിച്ചാണ് കൊടുത്തിരിക്കുന്നത്. എന്തായാലും വലിയ രീതിയിലുള്ള വിമർശനമാണ് ഇതിനെതിരെ ഇപ്പോൾ വരുന്നത്.

Hot this week

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Dream Sports Enters Stock Broking with Dream Street Amid Revenue Pressure

Dream Sports, the parent of Dream11, is set to...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Topics

Rapido Revenue Jumps in FY25, Losses Narrow as Subscription Model Gains Traction

Indian mobility platform Rapido reported a strong financial performance...

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...
spot_img

Related Articles

Popular Categories

spot_imgspot_img