Thursday, May 7, 2026
24.8 C
Kerala

കുരുമുളക് വിലയിൽ മുന്നേറ്റം; കൊപ്ര തേങ്ങാ വിലയിൽ കഴിഞ്ഞ ആറുമാസത്തിനിടെ ഉണ്ടായത് വൻവർദ്ധനവ്

കുരുമുളക് വില കഴിഞ്ഞ കുറച്ചു ദിവസമായി വലിയ രീതിയിൽ മുന്നേറുകയാണ്. കർഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണിത്. കടുത്ത വേനൽ വരുമെന്നുള്ള കാലാവസ്ഥ പ്രവചനം മുന്നിലിരിക്കെ കർഷകർക്ക് താൽക്കാലിക ആശ്വാസമായി മാറുകയാണ് കുരുമുളകിന്റെ വൻ വില വർദ്ധനവ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി കൃത്യമായ രീതിയിലുള്ള കാലാവസ്ഥ അല്ല കേരളത്തിൽ ഉണ്ടായത് എന്നതിനാൽ തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് കർഷകർക്ക് കുരുമുളക് വിലയെ സംബന്ധിച്ചിടത്തോളം ഉണ്ടായിരുന്നു. ഇതിന് ഏതായാലും താൽക്കാലിക അറുതി വന്നിരിക്കുകയാണ്.

കഴിഞ്ഞ വാരം കുരുമുളക്‌ വില ക്വിൻറലിന്‌ 1000 രൂപ ഉയർന്ന്‌ അൺ ഗാർബിൾഡ്‌ 64,700 രൂപയിൽ വ്യാപാരം നടന്നു എന്നത് കഴിഞ്ഞ കുറച്ചു അധികം മാസങ്ങളെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ്. ഇതേ പോലെ തന്നെ കേരളത്തിൽ തേങ്ങയുടെയും കപ്പയുടെയും വിലയിലും വലിയ രീതിയിലുള്ള വളർച്ച ഉണ്ടായിരിക്കുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് തേങ്ങയിലുള്ള വിലക്കയറ്റം എങ്കിലും കർഷകരെ സമ്മതിച്ചിടത്തോളം ഇടക്കാല ആശ്വാസമാവുകയാണ് വിലവർദ്ധനവ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ സർവകാല റെക്കോർഡിലാണ് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില മാർക്കറ്റിൽ.

ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത് 40ന് മുകളിൽ രൂപയുടെ വർദ്ധനവാണ്. കൊപ്ര ആട്ടി എണ്ണം എടുക്കുന്ന സ്ഥലങ്ങളിൽ ഒരു ലിറ്റർ ശുദ്ധമായ എണ്ണയ്ക്ക് 200 നു മുകളിലാണ് ഇപ്പോൾ വില. കഴിഞ്ഞവർഷം അവസാനമായിരുന്നു വില 200ന് മുകളിൽ കടന്നത്. ഈ വിലയിൽ ഇതുവരെ യാതൊരു കുറവും ഉണ്ടായിട്ടില്ല. വെളിച്ചെണ്ണ തീൻ മേശയിൽ നിന്നും ഒഴിച്ചുകൂടാൻ കഴിയാത്ത മലയാളികൾക്ക് ഇത് വലിയ തിരിച്ചടിയാണ്. പക്ഷേ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മഴയിൽ കുതിർന്ന വേനൽക്കാലവും വേനലിൽ കുതിർന്ന മഴക്കാലവും ഉള്ള സാധാരണ കർഷകർക്ക് വീണുകിട്ടിയ ആശ്വാസം ആകുന്നുണ്ട് പല സാധനങ്ങളുടെയും വിലക്കയറ്റം.

മാർക്കറ്റിൽ മിക്ക സാധനങ്ങളുടെയും വില ഉയർന്നു തന്നെയാണ്. മലയാളികൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത മുരിങ്ങാക്കോലിന്റെ വില സർവകാല റെക്കോർഡിലാണ് കഴിഞ്ഞ രണ്ടു മാസമായി. ഇതേപോലെ തന്നെയാണ് മിക്ക പച്ചക്കറികളുടെയും ഇപ്പോഴത്തെ വില. താരതമ്യേന വില കുറവുണ്ട് എന്ന് പറയാൻ കഴിയുന്നത് കോഴിക്ക് മാത്രമാണ്. ഏലത്തിനും വില കയറ്റം ഉണ്ടായത് കർഷകർക്ക് പ്രചോദനമാണ് എങ്കിലും അനുയോജ്യമല്ല ഇപ്പോഴുള്ള കാലാവസ്ഥ എന്നത് കർഷകർക്ക് ചെറിയ രീതിയിലുള്ള തിരിച്ചടി ആവുന്നുണ്ട്. വെറും ദിവസങ്ങളിലും തേങ്ങയുടെയും കൊപ്രയുടെയും വില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. കയറ്റുമതി ചെയ്യുകയാണ് കർഷകന്റെ ലക്ഷ്യമെങ്കിൽ തേങ്ങയ്ക്ക് നാട്ടിൽ നിൽക്കുന്നതിനേക്കാൾ കൂടുതൽ തുക ലഭിക്കുന്നുണ്ട്. ഇതിന് പ്രധാനപ്പെട്ട കാരണം തേങ്ങയുടെ മറ്റു പ്രധാന ഉത്പാദകരായ ഇൻഡോനേഷ്യയിൽ ഉണ്ടായ അപ്രതീക്ഷിത ഉത്പാദന കുറവാണ്.

കൂടാതെ മറ്റു രാജ്യങ്ങൾ ഇപ്പോൾ വെളിച്ചെണ്ണയുടെ ഗുണം മനസ്സിലാക്കി കൂടുതൽ വെളിച്ചെണ്ണ ഉപയോഗിക്കാൻ തുടങ്ങിയത് വെളിച്ചെണ്ണയുടെ ഡിമാൻഡ് വലിയ രീതിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. സൺഫ്ലവർ ഓയിലിന് പകരമായും റിഫൈൻഡ് പകരമായും മിക്ക ആളുകളും വെളിച്ചെണ്ണ പല രാജ്യത്തും ഉപയോഗിക്കാൻ തുടങ്ങി. ഇതുമൂലം വെളിച്ചെണ്ണയുടെ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലും തെലുങ്കാനയിലും ഉള്ളതുപോലെ വലിയ രീതിയിലുള്ള തേങ്ങ ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഇല്ല എന്നതും മറ്റു രാജ്യങ്ങൾ അധികമായി തേങ്ങ ഉത്പാദിപ്പിക്കുന്നില്ല എന്നതും വലിയ രീതിയിലുള്ള കോക്കനട്ട് ഓയിൽ ക്രൈസിസ് ഉണ്ടാക്കിയിരിക്കുകയാണ്.

ഇതാണ് വിലക്കയറ്റത്തിന് മറ്റൊരു കാരണം. ഏതായാലും മാർക്കറ്റിൽ മിക്ക സാധനങ്ങൾക്കും വില ഉയർന്നുനിൽക്കുന്നത് കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി തിരിച്ചെടി നേരിട്ടുകൊണ്ടിരിക്കുന്ന കർഷകർക്ക് വലിയ പ്രചോദനവും ആത്മവിശ്വാസവും നൽകുന്ന കാര്യമാണ്. ഒട്ടുമിക്ക എല്ലാ സാധനങ്ങളും കൃഷി ചെയ്യുന്ന കേരളത്തിലെ കർഷകർക്കും ഒട്ടുമിക്ക എല്ലാ സാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാകുന്നത് ആശ്വാസമാണ്. പക്ഷേ നമ്മൾ മിക്ക ആളുകളും ഇപ്പോഴും പല പച്ചക്കറികൾക്കും അന്യസംസ്ഥാനത്തിന് ആശ്രയിക്കുന്ന സമ്പ്രദായം നിലവിലുണ്ട്. എന്നാൽ കൂടുതൽ സ്വന്തമായ കർഷകരെ ആശ്രയിക്കുന്നതും സ്വയം കൃഷി ചെയ്യുന്നതും നാട്ടിലെ കർഷകരെ പ്രോത്സാഹിപ്പിക്കാൻ സഹായകരമാകും എന്ന് അഭിപ്രായം ഉയരുന്നുണ്ട്. വിലക്കയറ്റം കർഷകർക്ക് ആശ്വാസമാണ് എങ്കിലും സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img