Sunday, May 10, 2026
28.8 C
Kerala

ആനന്ദ് മഹീന്ദ്രയുടെ ഭാര്യയെ കുറിച്ചുള്ള വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ!

മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനും പ്രശസ്ത വ്യവസായിയുമായ ആനന്ദ് മഹീന്ദ്ര തന്റെ ഭാര്യ അനുരാധ മഹീന്ദ്രയോടുള്ള ഇഷ്ടത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു. അടുത്തിടെ അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഭാര്യയെ കുറിച്ചുള്ള മനോഹരമായ ഒരു സന്ദേശം അദ്ദേഹം പങ്കുവെച്ചു. “എന്റെ ഭാര്യ വിസ്മയം , അവളെ നോക്കിയിരിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്” എന്ന രീതിയിൽ അർത്ഥം വരുന്നതായിരുന്നു ആ ട്വീറ്റിന്റെ ഉള്ളടക്കം.

ആനന്ദ് മഹീന്ദ്രയുടെ ഈ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയും നിരവധി റീ ട്വീറ്റ് പോവുകയും ചെയ്തു. വ്യക്തിപരമായ ജീവിതം പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിൽ അദ്ദേഹം കാണിച്ച തുറന്ന മനോഭാവത്തെ എല്ലാവരും ഒരേ സ്വരത്തിൽ പ്രശംസിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് പിന്തുണ അറിയിച്ചത്. എന്നാൽ ആനന്ദ് മഹിന്ദ്ര യഥാർത്ഥത്തിൽ ഭാര്യയെ ഉൾപ്പെടുത്തിക്കൊണ്ട് ഇട്ട ട്വീറ്റിൽ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു.

പലയാളുകളും അതിനെ കൃത്യമായി രീതിയിൽ അല്ല വായിച്ചെടുത്തത്. ട്വിറ്ററിൽ ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തി പങ്കുവെച്ച ഒരു ട്വീറ്റ് പിടിച്ചുപറ്റിയുള്ള സംവാദത്തിനിടെയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വന്നത്. 70 മണിക്കൂറോളം ആഴ്ചയിൽ ജോലി ചെയ്യണം എന്ന ട്വീറ്റിനിടെ ആയിരുന്നു സംവാദം. ജോലിയുടെ സമയത്തിന് ഉപരി ചെയ്യുന്ന ജോലിയുടെ ക്വാളിറ്റി ആണ് പ്രധാനം എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ വാദം. എന്റെ ഭാര്യ വളരെ വണ്ടർഫുൾ ആണ് എന്നും ഞാൻ അവരെ നോക്കിയിരുന്നാണ് കൂടുതൽ സമയം കളയുന്നത് എന്നുമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റിലൂടെ പങ്കുവെച്ചത്. പക്ഷേ താൻ വർക്ക് ചെയ്യുന്ന സമയത്ത് കൃത്യമായി ഫോക്കസ് ആയാണ് വർക്ക് ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

എനിക്ക് നാരായണമൂർത്തിയോടും മറ്റു പ്രമുഖരോടും വലിയ ബഹുമാനമുണ്ട് എന്നും പക്ഷേ ഇതുമായി ബന്ധപ്പെട്ടു വന്ന റി ട്വീറ്റിലെ പല കാര്യങ്ങളും ശരിയായ ദിശയിലേക്കല്ല പോകുന്നത് എന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു. ഒരാൾ 48 മണിക്കൂർ ജോലി ചെയ്താലും 60 മണിക്കൂർ ജോലി ചെയ്താൽ 70 മണിക്കൂർ ജോലി ചെയ്താലും കാര്യമില്ല എന്നും എന്ത് ജോലി ചെയ്യുന്നു അതിൽ ക്വാളിറ്റി ഉറപ്പുവരുത്തുക എന്നതാണ് താൻ ഇതിലൂടെ ഉദ്ദേശിച്ചത് എന്നും പിന്നീട് ആനന്ദ് മഹീന്ദ്ര വെളിപ്പെടുത്തി. എന്നാൽ അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ അല്ല പല മാധ്യമങ്ങളും ട്വീറ്റ് റിപ്പോർട്ട് ചെയ്തത്.

പല രാജ്യങ്ങളിലും നാല് ദിവസം മാത്രം ആഴ്ചയിൽ ജോലി ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു എന്നും കൃത്യമായ കാര്യങ്ങൾ ചെയ്യുവാനും മികച്ച തീരുമാനങ്ങൾ എടുക്കുവാനും അവിടെ ലീഡേഴ്സ് ഉണ്ട് എന്നും ആനന്ദ് മഹീന്ദ്ര പറയുന്നു. അതുകൊണ്ടുതന്നെ ജോലിയുടെ സമയത്തിലുപരി എത്ര മണിക്കൂർ ജോലി ചെയ്താലും അതിൽ വ്യക്തമായ ക്വാളിറ്റി ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത് എന്നതാണ് താൻ പ്രധാനമായും ഉദ്ദേശിച്ചത് എന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img