Sunday, May 10, 2026
27.8 C
Kerala

മാർക്കറ്റ് വാണിരുന്ന മൈക്രോമാക്സിന് സംഭവിച്ചത് എന്ത്?

ഒരു സമയം ഇന്ത്യൻ മാർക്കറ്റിൽ ഒന്നാമത് ആരായിരുന്നു എന്നുള്ള ചോദ്യത്തിന് മറിച്ച് ഒരു ഉത്തരമുണ്ടായിരിക്കില്ല. അത് മൈക്രോമാക്സ് ആയിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ ഒരു സമയം ഏറ്റവും കൂടുതൽ ഫോൺ വിറ്റു എന്ന റെക്കോർഡ് സ്വന്തമാക്കിയ കമ്പനിയായിരുന്നു മൈക്രോമാക്സ്. എന്നാൽ കുതിച്ചുയർന്ന ബ്രാൻഡ് അപ്രതീക്ഷിതമായി ഇന്ത്യയിൽ പാടെ നിറം മങ്ങി അസ്തമിക്കുകയായിരുന്നു. അതിരു പിന്നിൽ ഒരു പൊളിറ്റിക്സ് ആയിരുന്നു എന്നു പറഞ്ഞാൽ എത്രപേർ വിശ്വസിക്കും? ചൈനീസ് പൊളിറ്റിക്സ് ആയിരുന്നു മൈക്രോമാക്സിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം.

 ലോക മാർക്കറ്റിന്റെ കണക്കെടുത്തു കഴിഞ്ഞാൽ ഏറ്റവും മികച്ച 10 ബ്രാൻഡുകളിൽ ഉൾപ്പെട്ടിരുന്ന ബ്രാൻഡ് ആയിരുന്നു മൈക്രോമാക്സ് ഒരു സമയത്ത്. ചൈനീസ് ബ്രാൻഡുകൾ ആയിരുന്നു മൈക്രോമാക്സിന്റെ ഇന്റീരിയർ പാർട്സ് നിർമ്മിച്ചിരുന്നത്. ചൈനയിൽ നിന്ന് ഉണ്ടാക്കുന്ന സോഫ്റ്റ്‌വെയർ ഘടിപ്പിച്ചു കൊണ്ടായിരുന്നു മൈക്രോമാക്സ് ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിയിരുന്നത്. മൊബൈൽ നിർമ്മാതാക്കളിൽ പുലികളായിരുന്ന ചൈനക്കാരുടെ മികച്ച കണ്ടുപിടിത്തങ്ങൾ ആ സമയം മൈക്രോമാക്സ് ഫോണുകളിൽ ഉണ്ടായിരുന്നു. ചെറിയ ബഡ്ജറ്റിൽ ഇവർക്ക് വിപണിയിൽ ഫോണുകൾ എത്തിക്കാനും കഴിഞ്ഞിരുന്നു.

 എന്നാൽ മൈക്രോമാക്സ് നേട്ടം കൊയ്യുന്നത് മനസ്സിലാക്കിയ മറ്റ് ചൈനീസ് ഫോൺ നിർമ്മാതാക്കൾ ചൈനീസ് ഫോണിന്റെ പാർട്സ് നിർമ്മാതാക്കളെ കണ്ട് ഒരു കോൺട്രാക്ടിൽ ഒപ്പുവയ്ക്കുന്നു. ആ കോൺടാക്ട്ടിൽ മറ്റു കമ്പനികൾക്ക് പുതിയ ടെക്നോളജി ഉൾപ്പെട്ടിരിക്കുന്ന പാർട്സ് വന്നു കഴിഞ്ഞാൽ നൽകുന്നതിന് പകരം ചൈനീസ് ബ്രാൻഡുകൾക്ക് ആദ്യം നൽകണം എന്നുള്ള കരാർ ഉൾപ്പെട്ടിരുന്നു. ഈ കരാർ ഏറ്റവും കൂടുതൽ ബാധിച്ചത് അന്നത്തെ സമയത്ത് മാർക്കറ്റ് വാണിരുന്ന മൈക്രോമാക്സിനെ ആയിരുന്നു. പുതിയ ടെക്നോളജി അവർക്ക് സമയത്തിനനുസരിച്ച് ലഭിക്കാതെയായി. 

 മാത്രമല്ല ചൈനക്കാരോടൊപ്പം ഇന്ത്യക്കാർക്ക് അതേ ടെക്നോളജി ഉൾപ്പെട്ടിരിക്കുന്ന മൊബൈലിന്റെ സോഫ്റ്റ്‌വെയർ നിർമിക്കാൻ പറ്റാതെയുമായി. ഇതോടുകൂടി പല പുത്തൻ ടെക്നോളജികളും മൈക്രോമാക്സ് ഫോണിൽ ലഭ്യമല്ലാതെ ആയി. ഇതോടൊപ്പം തന്നെ ഫോണിന് മുൻപുണ്ടായിരുന്ന വില കുറവും മെല്ലെയില്ലാതെ ആയി. മെല്ലെ മെല്ലെ മൈക്രോമാക്സ് എന്ന മൊബൈൽ ലോകത്തെ വമ്പന്മാർ ഇന്ത്യയിൽ കൂപ്പു കുത്താൻ തുടങ്ങി. അവർ പാടെ മൊബൈൽ മാർക്കറ്റ് രംഗത്തുനിന്നും അപ്രത്യക്ഷമായി എന്ന് തന്നെ പറയാൻ കഴിയുന്ന വിധത്തിലേക്ക് ഇല്ലാതെയായി.

 ഇപ്പോൾ വീണ്ടും ഒരു തിരിച്ചു വരവിനായി മൈക്രോമാക്സ് ശ്രമിക്കുന്നുണ്ട് എങ്കിലും ഇന്ന് ചൈനീസ് ഫോണുകൾ മാർക്കറ്റ് വാഴുന്ന കാലത്ത് എത്രത്തോളം ആ തിരിച്ചുവരവ് സാധിക്കുമെന്നുള്ള കാര്യം ചോദ്യചിഹ്നമാണ്. മൈക്രോമാക്സ് വിപണിയിൽ നിന്നും ഗുഡ്ബൈ പറഞ്ഞ സ്ഥലത്തേക്ക് ചൈനീസ് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്സും, ഓപ്പോയും, വിവോയും, റിയൽ മി യും, ഐ ക്യുയും ഇന്ത്യൻ മാർക്കറ്റ് പിടിക്കാൻ തുടങ്ങി. ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ഇവർ വലിയ വിപ്ലവം കാഴ്ചവയ്ക്കുമ്പോൾ ഇന്ത്യൻ നിർമാതാക്കൾ പാടെ രംഗത്ത് ഇല്ല എന്ന് തന്നെ പറയാം.

 ഇന്ത്യൻ ഫോൺ നിർമ്മാതാക്കളായ ലാവയും, ഇൻഫിനിക്സും വലിയ രീതിയിൽ ബഡ്ജറ്റ് ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കുന്നുണ്ട് എങ്കിലും ഇവർക്ക് മറ്റുള്ള ചൈനീസ് ഫോൺ നിർമ്മാതാക്കളോടൊപ്പം വളരാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പലയാളുകളും മൈക്രോമാക്സിന്റെ പുത്തൻ നാമധേയമാണ്  xiomi എന്ന് വിചാരിക്കുന്നുണ്ട് എങ്കിലും ഇത് യഥാർത്ഥത്തിൽ ഒരു ചൈനീസ് കമ്പനിയാണ്. മൈക്രോമാക്സ് ഇല്ലാതായിടത്ത് ആദ്യം ഇന്ത്യൻ മാർക്കറ്റ് പിടിച്ചത് xiomi ആയിരുന്നു. മെല്ലെ ഇന്ത്യൻ മാർക്കറ്റിലേക്ക് ഓപ്പോയും വിവോയും വൺപ്ലസും എത്തി. മൈക്രോമാക്സ് ചിത്രത്തിലെ ഇല്ലാതെയായി.

Hot this week

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...

Topics

India’s First 3D Glass Semiconductor Project Launched in Bhubaneswar

India has marked a significant step in strengthening its...

India Set to Introduce E85 Fuel as Next Step in Ethanol Blending Push

The Indian government is preparing to expand its ethanol...

Vedantu reports revenue growth in FY25, losses widen despite exceptional gains

Vedantu recorded a 17.6 percent increase in revenue for...

Revenue Growth and Financial Performance of Bombay Shaving Company in FY25

Indian grooming brand Bombay Shaving Company reported a steady...
spot_img

Related Articles

Popular Categories

spot_imgspot_img