ആസ്റ്റർ മിംസ് ആശുപത്രി പല ജില്ലകളിലും കേരളത്തിൽ വ്യാപിക്കുകയാണ്. ഇതിൽ ഒടുവിലത്തെ നഗരമായി മാറുകയാണ് കാസർകോട്. കാസർകോട്കാർക്ക് നല്ല ഒരു ആശുപത്രി ഇല്ല എന്നതാണ് അവർ നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ആ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായി ആസ്റ്റർ മിംസ് മിൻസ് കഴിഞ്ഞദിവസം കാസർകോട് പ്രവർത്തനം ആരംഭിച്ചു. കാസർകോടുള്ള ആളുകൾ കൂടുതലായി ആശുപത്രിക്കായി ആശ്രയിക്കുന്നത് മംഗലാപുരം എന്ന തൊട്ടടുത്ത് ഉള്ള നഗരമാണ്. നിരവധി ആശുപത്രികൾ മംഗലാപുരത്ത് ഉണ്ട് എങ്കിലും മികച്ച ഒരു ആശുപത്രി കാസർകോട് ഉണ്ടായിരുന്നില്ല.
മംഗലാപുരത്തിനു പുറമേ കണ്ണൂരിലേക്കും നിരവധി ആളുകൾ കാസർകോട് നിന്നും ആശുപത്രിക്കായി ആശ്രയിച്ചു വന്നിരുന്നു. ഇതിൽ വലിയൊരു പരിഹാരമായി കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ച മിംസ് മാറും എന്നാണ് കാസർകോട് നിവാസികളുടെ പ്രതീക്ഷ. 195 കോടി മുടക്കിയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ കാസർകോട് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുമായി എത്തുന്നത്. നിലവിൽ 264 പേർക്ക് ഒരേസമയം ആശുപത്രിയുടെ കിടക്ക സൗകര്യങ്ങൾ ലഭ്യമാക്കി കൊണ്ടാണ് ആശുപത്രി തുടങ്ങിയിരിക്കുന്നത്. 2.1 ലക്ഷം സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ആശുപത്രിയിൽ 31 മെഡിക്കൽ സ്പെഷ്യാലിറ്റികളും 60 നു മുകളിൽ ഡോക്ടർമാരുടെ സേവനം നിലവിൽ ആസ്റ്റർ ഉറപ്പുവരുത്തിയിട്ടുണ്ട്.
600 ഓളം ആളുകൾ സ്റ്റാഫുകൾ ആയി മാത്രം പുത്തൻ ആസ്റ്റർ മിംസിൽ ഉണ്ട്. കഴിഞ്ഞദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി ആസ്റ്റർ മിംസ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. തൊട്ടടുത്തുള്ള സംസ്ഥാനമായ കർണാടകയിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടൂ റാവുവും മിംസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഡയറക്ടർ അനൂപ് മൂപ്പൻ, ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു, മഞ്ചേശ്വരം എംഎൽഎ എംകെഎം അഷറഫ്, എക്സിക്യൂട്ടീവ് ഡയറക്ടറും ഗവൺമെന്റ് ആൻഡ് കോപ്പറേറ്റീവ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡ്മായ ടിജെ വിൽസൺ, കാസർകോട് എംഎൽഎ എൻ എ നെല്ലിക്കുന്ന്, കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്.
അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള എംആർഐ സ്കാനിംഗ് ക്രിട്ടിക്കൽ കെയർ ട്രോമ സ്ട്രോക്ക് പീഡിയാട്രിക് എമർജൻസി വിഭാഗങ്ങൾ കൂടുതൽ ശ്രദ്ധ നൽകിയാണ് ആശുപത്രിയുടെ നിലവിലുള്ള നിർമ്മാണം. 44 ഐ സി യു കിടക്കകളും, 7 മേജർ ഓപ്പറേഷൻ തിയേറ്ററും, രണ്ട് മൈനർ ഓപ്പറേഷൻ തിയേറ്ററും, ഡയാലിസിസ് പ്രത്യേക സംവിധാനവും 24 മണിക്കൂറും 20 ഓളം കിടക്കകൾ പൂർണമായും അത്യാസന വിഭാഗത്തിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ആശുപത്രി ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. ഇന്നലെ മുതൽ ആശുപത്രി പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വികസനത്തിന് വരുംവർഷങ്ങളിൽ കാസർകോടുള്ള ആസർ മിംസ് ആശുപത്രി പ്രാധാന്യം നൽകും.






