മിക്ക എഡിറ്റർ മാറും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഫോട്ടോഷോപ്പ് ഉപയോഗിക്കാൻ നൽകേണ്ടി വരുന്ന തുകയാണ്. അതിന് പല ക്രാക്ക് വേർഷനുകളും ഉണ്ട് എങ്കിലും അനധികൃതമായാണ് ഇന്ന് മിക്ക ആളുകളും പണം ചെലവാക്കാതെ ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നത്. എന്നാൽ വലിയൊരു മാറ്റം ഫോട്ടോഷോപ്പ് മേഖലയിൽ ഉണ്ടാകുന്നു എന്നുള്ളതാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. ലോകത്ത് ഏറ്റവും മികച്ച ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയി പറയപ്പെടുന്ന അഡോബി ഫോട്ടോഷോപ്പിന്റെ ബീറ്റാ പതിപ്പ് ഇനി ഫ്രീയായി ലഭിക്കും.
ആൻഡ്രോയിഡ് ഫോണുകളിൽ ആളുകൾ പിക്സ് ആർട്ട് പോലുള്ള ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇതുവരെ എഡിറ്റ് ചെയ്തു വന്നിരുന്നത്. എന്നാൽ ആൻഡ്രോയ്ഡ് ഫോണുകളിലും ഇനി ഫോട്ടോഷോപ്പ് ലഭിക്കും എന്നുള്ള വാർത്തകളാണ് അഡോബി പുറത്തേക്ക് വിടുന്നത്. തലമുറ മാറ്റത്തിന് അനുസരിച്ചാണ് എഡോബി പുത്തൻ മാറ്റും ഉൾക്കൊള്ളാൻ തയ്യാറാക്കുന്നത്. ലെയേഴ്‌സ് ആന്‍ഡ് മാസ്‌കിങ്, സെലക്ഷന്‍ ടൂള്‍സ്, ബ്രഷ് ടൂള്‍സ്, ജനറേറ്റിവ് ഫില്‍ (ഫയര്‍ഫ്‌ളൈ എഐ ഉപയോഗിച്ചുള്ള എഡിറ്റിങ് ലീലകള്‍), അഡ്ജസ്റ്റ്‌മെന്റ് ലെയേഴ്‌സ് ആന്‍ഡ് ബ്ലെന്‍ഡ് മോഡ്‌സ്, ഫ്രീ അഡോബി സ്‌റ്റോക് അസറ്റ്‌സ് എന്നിങ്ങനെ വിപുലമായ ടൂളുകളും ആന്‍ഡ്രോയിഡ് ഫോണ്‍, ടാബ് ഉടമകള്‍ക്കായി ഹ്രസ്വകാലത്തക്കാണെങ്കിലും തുറന്നിട്ടിരിക്കുകയാണ് അഡോബി.
മൊബൈൽ ഫോണിന് പുറമേ ടാബ് ഉപയോഗിക്കുന്ന ആളുകൾക്കും ഫോട്ടോഷോപ്പ് ഇനി ഉപയോഗിക്കാം. തുടക്കത്തിൽ മാത്രമായിരിക്കും ഫ്രീയായി ഉപയോഗിക്കാൻ കഴിയുക എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത് എങ്കിലും താൽക്കാലികമായി ഫോട്ടോ എഡിറ്റ് ചെയ്യുന്ന ആളുകൾക്ക് ഇനി ആൻഡ്രോയിഡ് ഫോണുകളിൽ സുലഭമായി ഫോട്ടോഷോപ്പ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നതു പോലെ തന്നെ ഉപയോഗിക്കാം. എന്നാൽ ഉപയോഗിക്കുമ്പോൾ ഹാങ്ങ് ആവാതിരിക്കാൻ പുത്തൻ രീതിയിലുള്ള വലിയ മെമ്മറിയുള്ള ഫോൺ ഉപയോഗിച്ചാൽ മാത്രമായിരിക്കും ആൻഡ്രോയിഡ് ഫോണുകളിൽ ഫോട്ടോഷോപ്പ് ലഭ്യമാക്കുക.