റഷ്യക്ക് വേണ്ടി കപ്പൽ നിർമ്മിക്കാനുള്ള കരാർ ഇന്ത്യ സ്വന്തമാക്കി. നാലു കപ്പലുകൾ നിർമ്മിക്കാനുള്ള അനുമതിയാണ് ചൈനയെ മതികടന്ന് നമ്മുടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. കപ്പൽ നിർമ്മിക്കാനായി ചൈനയായിരുന്നു ഏറ്റവും മുന്നിൽ. പക്ഷേ ചൈനയ്ക്ക് മുകളിൽ റഷ്യ അനുമതി ഇന്ത്യക്ക് നൽകിയത് എല്ലാവർക്കും വലിയ അത്ഭുതമാണ്. കപ്പൽ നിർമ്മാണ രംഗത്ത് ഇന്ത്യയുടെ കൃത്യമായ സാന്നിധ്യം തെളിയിക്കുന്നതാണ് റഷ്യ കരാർ ഇന്ത്യക്ക് നൽകുവാനുള്ള മുന്നേറ്റം.
ഇന്ത്യക്ക് കപ്പൽ നിർമ്മിക്കാനുള്ള നേട്ടം ഭൗമരാഷ്ട്രീയ, സാമ്പത്തിക തലങ്ങളിൽ വലിയ കരുത്തുമാണ്. ഏകദേശം 6,000 കോടി രൂപയുടെ കരാറാണിത്. നോൺ ന്യൂക്ലിയർ ഐസ് ബ്രേക്ക് ഷിപ്പുകൾ ആണ് ഇന്ത്യ നിർമിക്കേണ്ടത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഐസിനെ മുറിച്ചു കീറിക്കൊണ്ട് മുന്നോട്ടേക്ക് നീങ്ങുവാൻ കെൽപ്പുള്ള കപ്പലുകളാണ് ഇന്ത്യ നിർമ്മിക്കേണ്ടി വരിക. മഞ്ഞു കുട്ടികൾ കൊണ്ടു നിറഞ്ഞുനിൽക്കുന്ന അന്റാർട്ടിക്കയിലേക്ക് പര്യവേക്ഷണത്തിനും മറ്റും ആവശ്യമായ കപ്പലുകളാണ് നോൺ ന്യൂക്ലിയർ ഐസ് ബ്രേക്ക് ഷിപ്പുകൾ.
നിലവിൽ പ്രതിരോധ മേഖലയിലേക്ക് ഉൾപ്പെടെയുള്ള കപ്പലുകളുടെ നിർമാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യയിൽ മുൻനിരയിലുള്ള സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡ്. റഷ്യയുമായുള്ള കരാർ പ്രകാരമുള്ള ഓർഡർ കൊച്ചിൻ ഷിപ്പ്‍യാർഡിനും ലഭിച്ചേക്കാം. എന്നാൽ, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. റഷ്യ എന്ന വലിയ രാജ്യത്തുനിന്നുള്ള കരാർ ഇന്ത്യക്ക് ലഭിച്ചതിനാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇത്തരത്തിലുള്ള കപ്പൽ നിർമ്മാണത്തിനുള്ള കരാർ ഇന്ത്യയ്ക്ക് ലഭിക്കാനുള്ള സാധ്യതയും ഏറുകയാണ്.
ഈ ശ്രേണിയിലും രാജ്യാന്തരതലത്തിൽ നിന്ന് കൂടുതൽ ഓർഡറുകൾ സ്വന്തമാക്കാൻ ഇന്ത്യക്ക് മുന്നിൽ അവസരങ്ങൾ ഉയരുകയാണെന്നതും കൊച്ചിൻ ഷിപ്പ്‍യാർഡിന് നേട്ടമായേക്കും. റഷ്യയുടെ കരാർ ഇന്ത്യക്ക് ലഭിച്ചതിനാൽ തന്നെ സാമ്പത്തികപരമായി വലിയ നേട്ടം ഇന്ത്യക്ക് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ. ഇതിന് കാരണമായി പറയുന്നത് റഷ്യ വലിയ രീതിയിലുള്ള മുന്നേറ്റം ഉള്ള രാജ്യമാണ്. അതുകൊണ്ടുതന്നെ ഈ രാജ്യം ഇന്ത്യയെ പരിഗണിച്ചത് മറ്റു ചെറു രാജ്യങ്ങൾ കൂടി ഇന്ത്യയെ കപ്പൽ നിർമ്മാണ രംഗത്ത് പരിഗണിക്കാൻ കാരണമാകാൻ സാധ്യത കൂടുതലാണ്.