ഇൻഫോസിസിൽ വൻ അഴിച്ചു പണി നടക്കുകയാണ്. കൂട്ട പിരിച്ചുവിടലാണ് കമ്പനിയിൽ നടക്കുന്നത്. 45 പേരെയാണ് ഒടുവിൽ പിരിച്ചുവിട്ടത്. കഴിഞ്ഞമാസം 400 ട്രെയിനികളെ ആയിരുന്നു കമ്പനി പുറത്താക്കിയത് ഇതിനെ കൂട്ടുപിടിച്ചുകൊണ്ട് ഇപ്പോൾ മൈസൂര് ക്യാമ്പസിൽ നിന്ന് 45 പേരെ കൂടി ഇൻഫോസിസ് പുറത്താക്കി എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ പരിശീലനത്തിന്റെ ഭാഗമായി ഇൻഫോസിസ് പരീക്ഷ സംഘടിപ്പിച്ചിരുന്നു ഈ പരീക്ഷയിൽ വിജയിക്കാത്ത ആളുകൾക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
എന്നാൽ പെട്ടെന്നുള്ള ഉദ്യോഗാർത്ഥികളുടെ പുറത്താക്കൽ ഉദ്യോഗാർത്ഥികൾക്ക് വലിയ രീതിയിലുള്ള കേട് ഭാവിയിൽ ഉണ്ടാക്കരുത് എന്നുള്ള ഉറപ്പിന്റെ ബലത്തിൽ അവർക്കായി മറ്റ് ട്രെയിനിങ് പ്രോഗ്രാമുകൾ ഇൻഫോസിസ് തന്നെ നടത്തും. സൗജന്യമായി 12 ആഴ്ചത്തെ പരിശീലനം ഇവർക്ക് നൽകും. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ ഇൻഫോസിസ് തൊഴിൽ നിയമം ലംഘിച്ചിട്ടില്ലെന്ന് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതിന് പിന്നാലെ തൊഴിൽ വകുപ്പ് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു.
കൂട്ട് പിരിച്ചുവിടൽ കമ്പനിയിൽ ഉണ്ടായതിനാൽ പുതിയ ആളുകളെ കമ്പനി കൂടെ കൂട്ടാനും നടപടി സ്വീകരിച്ചു വരുന്നു. ഇതിനായി പല പ്രമുഖ കോളേജുകളിൽ ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് ഉൾപ്പെടെ നടത്താൻ കമ്പനി ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. ഐടി തൊഴിലാളി സംഘടന നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) പരാതി നൽകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള അന്വേഷണം ഇൻഫോസിസിന്റെ കൂട്ടപിലിച്ചു വിടലിന് പിന്നാലെ നടന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ കമ്പനിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.