കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മൾ പണം വിനിയോഗിക്കുന്ന വിധം പൂർണ്ണമായും മാറിയിരിക്കുന്നു. ഓൺലൈൻ വഴി പണം നൽകുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്ത് നിന്നും ഇന്ന് എല്ലാം ഓൺലൈനായിരിക്കുന്ന കാലത്തേക്ക് എത്തിനിൽക്കുകയാണ്. ഓൺലൈൻ ട്രാൻസാക്ഷൻ കേരളത്തിൽ വളരെ വിദൂരമായ കാലത്ത് നിന്നും ഇന്ന് പ്രായമുള്ള ആളുകൾ വരെ ഓൺലൈൻ പെയ്മെന്റിൽ അഭയം പ്രാപിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.
ക്യു ആർ കോഡ് വഴി സ്കാൻ ചെയ്യുവാനുള്ള എല്ലാ വഴിയും ഇന്ന് മിക്ക ആളുകളും മനസ്സിലാക്കിയിരിക്കുന്നു. മിക്ക കടകൾക്കു മുമ്പിലും ക്യു ആർ കോഡ് വഴിയുള്ള പേമെന്റിന്റെ വേണ്ട ക്യൂ ആർ കോഡ് കാണുവാൻ കഴിയും. ഒരു എട്ടു വർഷങ്ങൾക്കു മുമ്പ് ക്യു ആർ കോഡ് എന്താണെന്ന് ചോദിച്ചാൽ വരെ മിക്ക ആളുകൾക്കും അറിയുമായിരുന്നില്ല. എന്നാൽ ഇന്ത്യ സംബന്ധിച്ചിടത്തോളം നമ്മൾ പൂർണ്ണമായും ഓൺലൈൻ പേമെന്റ് സംവിധാനത്തിലേക്കും മാറിയിരിക്കുന്ന സമയമായി ഇത്.
പണം കൊടുത്ത് സാധനങ്ങൾ വാങ്ങിച്ച സമയത്ത് നിന്നും ഓൺലൈൻ വഴി പെയ്മെന്റ് നടത്തിയ സാധനം വാങ്ങിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പെട്ടെന്ന് തന്നെ മാറി. കോവിഡ് വന്നത് ഇതിന്റെ വേഗത കൂട്ടി എന്ന് തന്നെ പറയേണ്ടിവരും. ഗൂഗിൾ പേയും, ഫോൺ പേയും, പേടിഎമ്മും ആമസോൺ പേയും, എന്ന് വേണ്ട വിവിധ വിധത്തിൽ ഓൺലൈൻ പെയ്മെന്റുകൾ ഇന്ന് നമ്മൾ സുലഭമായി ഉപയോഗിക്കുവാൻ തുടങ്ങി. കാലത്തിനൊത്ത മാറ്റമാണ് ഇത് എന്ന് തന്നെ പറയേണ്ടിവരും.
ആദ്യം കാടു വടിയുള്ള പേമെന്റ് ആണ് പുതിയ പേമെന്റ് തരംഗം തുടങ്ങിയത് എങ്കിൽ ഇന്ന് അത് ഫോൺ വഴിയുള്ള പേമെന്റിലേക്ക് എത്തിനിൽക്കുന്നു. ഇതിനായി ഇന്റർനെറ്റിന്റെ ആവശ്യം എല്ലാ ഫോണുകൾക്കും കൂടിയേ തീരുകയുള്ളൂ. ദിവസവും 10 എം ബി വെച്ച് റീചാർജ് ചെയ്തിരിക്കുന്ന കാലം പോയി ഇന്ന് ഒന്നും രണ്ടും ജീവി എല്ലാവരും ഫോണിൽ ഉപയോഗിക്കുന്ന കാലത്തേക്ക് എത്തി. വലിയൊരു തരംഗമാണ് ടെക്നോളജിക്കൽ പരമായി നമ്മുടെ ജീവിതത്തിൽ കഴിഞ്ഞ 10 വർഷമായി ഉണ്ടായത് എന്ന് തന്നെ പറയേണ്ടിവരും.
ഇന്ന് യുപിഐ ട്രാൻസാക്ഷൻ യുപിഐ ലൈറ്റിലേക്ക് മാറുകയാണ്. വളരെ എളുപ്പത്തിൽ പേമെന്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ യുപിഎ പെയ്മെന്റ് കൂടുതൽ സിമ്പിൾ ആക്കുന്ന വിധമാണ് യുപിഐ പേമെന്റ്.ചെറിയ തുകയുടെ ഇടപാടുകൾ വേഗത്തിലും കാര്യക്ഷമമായും നടത്താനാണ് ഇത് ഉപയോഗിക്കുന്നത്. സാധാരണ UPI സംവിധാനം ചെറിയ തുക മുതൽ വലിയ സംഖ്യകൾ വരെ അയക്കാൻ ഉപയോഗിക്കുമ്പോൾ, ചെറിയ തുകകൾ എപ്പോഴും കൈകാര്യം ചെയ്യുന്നത് സെർവർ ലോഡ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയിൽ പ്രശ്നങ്ങളുണ്ടാക്കാം.
മൊബൈൽ പെയ്മെന്റ് സംവിധാനങ്ങളിൽ വലിയ മാറ്റമാണ് UPI Lite കൊണ്ടുവരുന്നത്. പരമ്പരാഗതമായ യു.പി.എ സംവിധാനത്തിനുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇത് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഓഫ് ലൈൻ സേവനങ്ങൾ, വേഗത്തിലുള്ള ഇടപാടുകൾ, മൈക്രോ പെയ്മെന്റുകളിലുള്ള ശ്രദ്ധ എന്നിവ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഡിജിറ്റൽ പെയ്മെന്റുകൾ നടത്താൻ സഹായിക്കും. Bajaj Finserv പോലെയുള്ള ആപ്പുകൾ UPI Lite സംവിധാനത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ ഇന്ത്യയുടെ മൊബൈൽ പെയ്മെന്റ് സംവിധാനത്തിൽ വലിയ പങ്കാണ് UPI Lite വഹിക്കുക.
പച്ചക്കറി വാങ്ങുമ്പോഴോ, ബസ്സിൽ ടിക്കറ്റെടുക്കുമ്പോഴോ, ചെറിയ സാധനങ്ങൾ വാങ്ങുമ്പോഴോ എല്ലാം UPI Lite ഉപയോഗിച്ച് പെയ്മെന്റ് ചെയ്യാം. ക്യാഷ് എടുക്കാനോ ഇന്റർനെറ്റിനായി കാത്തിരിക്കാനോ ഒന്നും നിൽക്കേണ്ട. UPI lite വഴി ഇനി പിൻകോഡ് നൽകാതെ തന്നെ ഇത്തരത്തിൽ ചെറുകിട ട്രാൻസാക്ഷനുകൾ ഇനി സാധ്യമാകും. കൂടാതെ ഉപയോഗം ഓഫ് ലൈനായും പെയ്മെന്റുകൾ ചെയ്യാൻ സഹായിക്കും. അതായത് നമ്മൾ റേഞ്ച് ഇല്ലാത്ത സ്ഥലത്താണെങ്കിൽ വരെ ചെറിയ രീതിയിലുള്ള പേമെന്റ് സാധ്യമാകും.
വയനാട്, ഇടുക്കി, കണ്ണൂർ – കോഴിക്കോട് ജില്ലകളിലെ മലയോര പ്രദേശങ്ങൾ പോലുള്ള സ്ഥലങ്ങളിൽ ഇപ്പോഴും ഇന്റർനെറ്റ് കണക്ടിവിറ്റി വളരെ ശോകമാണ്. ഈ സ്ഥലങ്ങളിലൊക്കെ ചെറിയ പേമെന്റുകൾ നടത്താൻ ഇനി യുപിഐ ലൈറ്റ് മതിയാകും.ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഡിജിറ്റൽ അടിസ്ഥാനസൗകര്യവികസനം വരുന്നുണ്ട്. പക്ഷേ, ഇന്റർനെറ്റ് ഇനിയും എത്തിയിട്ടില്ലാത്ത ഗ്രാമീണ മേഖലകളിൽ UPI Lite വളരെ പ്രയോജനം ചെയ്യും.
UPI Lite ഉപയോഗിക്കുന്നതിൽ സുരക്ഷയാണ് മറ്റൊരു പ്രധാന ഘടകം. കടുത്ത സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് UPI Lite പ്രവർത്തിക്കുന്നത്. ഓഫ് ലൈനായാണ് പെയ്മെന്റ് നടക്കുക എങ്കിലും വാലറ്റ് ഉണ്ടാക്കാനും ടോപ് അപ് ചെയ്യാനും UPI PIN വേണം. ഇതിലൂടെ അനുമതിയുള്ളവർക്ക് മാത്രമാണ് UPI Lite ബാലൻസ് ലോഡ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ യുപിഐ ലൈറ്റ് പുതിയ തരംഗമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
UPI Lite വഴികഴിഞ്ഞ 10 വർഷത്തിനിടെ മാറിയ മനുഷ്യന്റെ പണം ഉപയോഗത്തിന് പുതിയ മാനം നൽകുമെന്നാണ് കരുതുന്നത്. കാരണം നമ്മളൊക്കെ ഇന്ന് യുപിഐ സുലഭമായി ഉപയോഗിക്കുന്നു. പക്ഷേ ഇതിന്റെ ഒരു ലൈറ്റ് വേർഷൻ വരുന്നത് യുപിഐയെ തന്നെ മറ്റൊരു വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കാൻ കഴിയും. ഇത് മറ്റൊരു മാറ്റത്തിന് തുടക്കമാണ് എന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. എന്തായാലും പുത്തൻ പേയ്മെന്റ് രീതി മലയാളികളും ഇന്ത്യക്കാരും സ്വീകരിക്കാൻ പോകുന്നു എന്നുള്ള സൂചനയാണ് ഇപ്പോൾ വരുന്നത്.