റബർ വിലയിൽ കുറച്ച് അധിക ദിവസമായി മാറ്റം ഒന്നുമില്ലാതെ തുടരുകയായിരുന്നു. ഇത് റബ്ബർ കർഷകർക്ക് വലിയ ബാധ്യതയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൃഷ്ടിച്ചുകൊണ്ടിരുന്നത്. വലിയ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി ചെയ്യുന്ന റബ്ബർ കർഷകർക്ക് റബ്ബർ വില താഴുകയും വിലയിൽ മാറ്റമില്ലാതെ തുടരുന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കുറച്ച് അധികം ദിവസങ്ങൾക്ക് ശേഷം റബ്ബർ കർഷകർക്ക് ആശ്വാസമുള്ള ഒരു വാർത്തയാണ് വരുന്നത്.
റബ്ബർ കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷകളുടെ കണിക സമ്മാനിച്ച് വിലയിൽ നേരിയ വർധന. ആർഎസ്എസ്-4ന് ഒരു രൂപ വർധിച്ച് വില 181 രൂപയിലെത്തി. വെളിച്ചെണ്ണ വില 20,000 രൂപയായി ഉയർന്നു. കുരുമുളക്, ഇഞ്ചി, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും ഉയരത്തിലാണ് നിലവിൽ വെളിച്ചെണ്ണ വിലയുള്ളത്.
റബ്ബറിന്റെ വിലനിലവാരം കണക്കിലെടുക്കുന്നതിന്റെ ആസ്ഥാനം കോട്ടയമാണ്. കോട്ടയത്ത് റബ്ബറിന്റെ അടിസ്ഥാനവില ഇപ്പോൾ കിലോയ്ക്ക് 167 മുതൽ 180 രൂപയാണ്. ആർഎസ്എസ് 4 റബ്ബറിന്റെ വിലയാണിത്. 100 കിലോയുടെ കണക്കെടുത്തു കഴിഞ്ഞാൽ ഏകദേശം ശരാശരി 1800 രൂപ ആർഎസ്എസ് നാലിന് ലഭിക്കും. ആർഎസ്എസ് അഞ്ചാണെങ്കിൽ ഇതിൽ നിന്നും 300ഓ 400 ഓ കുറവാണ് 100 കിലോയ്ക്ക് ലഭിക്കുന്നത്.
പക്ഷേ കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളെ അപേക്ഷിച്ച് വിലവർധനം ഉണ്ടായിട്ടുള്ളത് കർഷകർക്ക് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്. ഏറ്റവും ആശ്വാസമുള്ളത് വെളിച്ചെണ്ണ ഉത്പാദകർക്കാണ്. കാരണം വിപണിയിലെ ഏറ്റവും ഉയർന്ന വിലക്കാണ് ഇന്ന് വെളിച്ചെണ്ണ നൽകുന്നത്. കുരുമുളകിനും മറ്റ് പദാർത്ഥങ്ങൾക്കും കാര്യമായ വിലക്കയറ്റം ഉണ്ടായില്ലെങ്കിലും കർഷകർക്ക് വലിയ നഷ്ടം ഇല്ല എന്നതുതന്നെ വിപണി ഉണരുന്നതിന് കാരണമാണ്.