ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രമാണ് “ദി ലേഡി കില്ലർ”. ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ നായകനായി അഭിനയിച്ച സിനിമയാണിത്. ഒരു താരപുത്രന്റെ സിനിമ. ബോളിവുഡിൽ തന്നെ അടുത്ത താരോദയം എന്ന് ഒരു സമയത്ത് വാഴ്ത്തപ്പെട്ട നടനാണ് അർജുൻ കപൂർ. എന്നാൽ അടുത്തിടെ അദ്ദേഹം നായകനായി വരുന്ന സിനിമകളൊക്കെ തീയേറ്ററിൽ അവസ്ഥയാണ്. സിനിമ കാണാൻ പോലും തിയേറ്ററിൽ ആളില്ല. അടുത്തിടെ ഇറങ്ങിയ സിങ്കം ത്രീ എന്ന സിനിമയിൽ അദ്ദേഹം വില്ലനായി എത്തി.
ഈ സിനിമയിൽ ഏറ്റവും മോശം പ്രകടനമായി പറയപ്പെടുന്നതും അർജുന്റെതാണ്. അജയ് ദേവ് കൊണ്ടാണ് സിനിമയിൽ പ്രധാന കഥാപാത്രം. ഇദ്ദേഹത്തിന് പുറമേ അക്ഷയ് കുമാർ, ടൈഗർ ഷറഫ്, രൺബീർ സിംഗ് തുടങ്ങി പ്രമുഖ താരങ്ങളൊക്കെ സിനിമയിൽ എത്തുന്നതിനാൽ സിനിമ അത്യാവശ്യം കലക്ഷനോടെ മുന്നോട്ടേക്ക് പോകുന്നുണ്ട്. എന്നാൽ അർജുൻ മാത്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമകളുടെ അവസ്ഥ ഇതല്ല.
അത്തരത്തിൽ തിയേറ്ററിൽ തകർന്നടിഞ്ഞ സിനിമയാണ് അർജുൻ കപൂർ നായകനായ ‘ദി ലേഡി കില്ലർ’ 2023 നവംബർ മൂന്നിന് ഇറങ്ങിയ പടം ആകെ നേടിയത് 60,000 ത്തോളം രൂപ മാത്രമാണ്. സിനിമ ഇറങ്ങി ആദ്യദിനം വിറ്റുപോയ 293 ടിക്കറ്റും മാത്രമാണ് ആകെ തുകയിൽ സിനിമയ്ക്കായി വിറ്റുപോയത്. രണ്ടാം ദിനം സിനിമ ഒരു തിയേറ്ററിലും ഉണ്ടായില്ല. ബുക്ക് മൈ ഷോയിൽ ഉൾപ്പെടെ വളരെ താഴ്ന്ന റേറ്റിംഗ് ആണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമ കണ്ട ഒന്നോ രണ്ടോ റിവ്യൂ എഴുതുക്കാർ മാത്രം സിനിമയെ കുറിച്ച് എഴുതി.
ഏകദേശം 99.9% ആണ് സിനിമയുടെ ആകെ നഷ്ടം. ഈ സിനിമയോടു കൂടി അർജുൻ കപൂറിനു അത്യാവശ്യം നല്ല ചീത്തപ്പേരും ബോളിവുഡിൽ ലഭിച്ചു. പ്രമുഖമായ ഒരു ഓ ടി ടി പ്ലാറ്റ്ഫോമിന്റെ സിനിമ വിറ്റു പോയെങ്കിലും സിനിമയുടെ മോശം പ്രകടനം ഓ ടിടി പ്ലാറ്റ്ഫോമിനെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു. അതോടെ ആ ബിസിനസും ഇല്ലാതായി. ഇന്ത്യയിൽ ഇറങ്ങിയ സിനിമയുടെ ലോസ് അനുപാതം എടുത്തു കഴിഞ്ഞാൽ ഏറ്റവും മുകളിൽ ഇപ്പോൾ ഈ അർജുൻ കപൂർ സിനിമ തന്നെ.
ഗത്യന്തരമില്ലാതെ സിനിമ ഒടുവിൽ പ്രൊഡക്ഷൻ കമ്പനി യൂട്യൂബിൽ ഇറക്കി. യൂട്യൂബ് ഇറക്കിയപ്പോൾ സിനിമ കാണാൻ കാഴ്ചക്കാരും ഉണ്ടായി. ഇത്രയും മോശം സിനിമ ഒന്ന് കണ്ടു കളയാം എന്ന് കരുതി മൂന്ന് മില്യൻ അധികം ആളുകൾ ഇതിനോടകം സിനിമ കണ്ടു. വളരെ മോശം അഭിപ്രായമാണ് കാണുന്ന ആളുകൾ യൂട്യൂബ് കമന്റ്സിൽ രേഖപ്പെടുത്തുന്നത്. യൂട്യൂബിൽ കാഴ്ചകൾ ഉള്ളതിനാൽ തന്നെ സിനിമയുടെ മുടക്ക് മുതലിന്റെ ഏതെങ്കിലും ഒരു അംശമെങ്കിലും തിരിച്ചുപിടിക്കാം എന്നുള്ള ചിന്തയിൽ ആയിരിക്കും പ്രൊഡ്യൂസർസ്. അർജുൻ കപൂർ പുറമേ ഭൂമി പട്ട്നേക്കർ ആണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
അജയ് ഭാലാണ് സിനിമ സംവിധാനം ചെയ്തത്. ബോളിവുഡിൽ തന്നെ പ്രമുഖ നിർമ്മാണ കമ്പനിയായ ടി സീരിസും കർമ്മ പ്രൊഡക്ഷന്സുമാണ് സിനിമ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. താരങ്ങളുടെ ഡേറ്റിന്റെ പ്രശ്നം മൂലം സിനിമ ഏറെ കാലമെടുത്താണ് ഷൂട്ട് ചെയ്തത്. ഇതുകൂടാതെ ചില സീനുകൾ മാറ്റിയെടുക്കണമെന്ന് സംവിധായകൻ ആഗ്രഹിച്ചു എങ്കിലും ഡേറ്റിന്റെ പ്രശ്നം കാരണം അതും നടന്നില്ല.
റീ ഷൂട്ട് നടക്കാത്തതിനാൽ തന്നെ സീനുകളും തമ്മിൽ കണ്ടിന്യൂയിറ്റി ഇല്ലാത്ത അവസ്ഥയിലാണ്. ഇതുതന്നെയാണ് സിനിമയുടെ പ്രധാനപ്പെട്ട പരാജയ കാരണങ്ങളിൽ ഒന്ന്. എന്തായാലും ഇന്ത്യ കണ്ട ഏറ്റവും വലിയ ഫ്ലോപ്പ് സിനിമ എന്നുള്ള പേര് ഇപ്പോൾ ദി ലേഡി കില്ലറിന് സ്വന്തം. യൂട്യൂബിൽ ഉള്ള പ്രധാന കമന്റുകൾ ‘5 മിനിറ്റിനുള്ളിൽ സിനിമ കണ്ടു തീർത്തു’, ‘പടം തീരുന്ന രണ്ട് മണിക്കൂർ പത്താമത്തെ മിനിട്ടാണ് ഏറ്റവും ഗംഭീരം’, ‘എല്ലാവർക്കും ഡിസ്ലൈക്ക് ഇടാം’ എന്നിവയൊക്കെയാണ്. അത്ര മോശം സിനിമയാണ് ഇത് എന്ന് പ്രേക്ഷകർ തന്നെ യൂട്യൂബിൽ കണ്ടു വിലയിരുത്തുന്നു.