വീടുകൾ നമുക്ക് എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്. മിക്ക ആളുകൾക്കും വീട് എന്നത് ഇപ്പോഴും വലിയ സ്വപ്നമാണ്, അതുകൊണ്ടുതന്നെ ആവണം വീടുള്ളവർ ഭാഗ്യവാന്മാർ എന്ന് പണ്ടുള്ള ആളുകൾ പറയുന്നത്. പക്ഷേ നമ്മുടെ നാട്ടിൽ തന്നെ കോടികൾ മൂല്യമുള്ള വീടുകൾ സ്വന്തമാക്കിയ നിരവധി ആളുകൾ ഉണ്ട്. അതിൽ മിക്ക ആളുകളും വലിയ ബിസിനസ് ചെയ്യുന്ന ആളുകളോ അല്ല സിനിമാതാരങ്ങളോ ആണ്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള 10 വീടുകൾ ആരുടേത് എന്ന് നോക്കാം.
10. റൂയ മാൻഷൻ
പത്താം സ്ഥാനത്തുള്ളത് ഡൽഹിയിൽ സ്ഥിതിചെയ്യുന്ന റൂയ മാൻഷൻ എന്ന വീടാണ്. ശശി റൂയയും രവി റൂയയും ആണ് വീടിന്റെ ഉടമസ്ഥർ. യുവർ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ആകെ മൂലം 92 കോടി രൂപയാണ്.
09. ജൽസ
അമിതാബച്ചന്റെ ഉടമസ്ഥതയിലുള്ള ജെൽസ എന്ന വീടാണ് ഒമ്പതാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്. അമിതാബച്ചന് പുറമെ ഭാര്യയായ ജയ ബച്ചൻ, ഐശ്വര്യ റായി ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരും ഈ വീട്ടിൽ തന്നെയാണ് താമസം. സിനിമയിൽ വന്ന ശേഷമാണ് അമിതാബച്ചൻ ഏറെക്കാലത്തെ സ്വപ്നമായി ജെൽസ എന്ന വീട് പണികഴിപ്പിച്ചത്. 120 കോടി രൂപയാണ് ജൽസയുടെ മൂല്യം.
08. ജിൻഡൽ ഹൌസ്
നവീൻ ജിൻഡൽ ആണ് ഈ വീടിന്റെ ഉടമസ്ഥൻ. ഡൽഹിയുടെ ഹൃദയഭാഗത്താണ് വീട് സ്ഥിതി ചെയ്യുന്നത്. 125 മുതൽ 150 കോടി രൂപ വരെ മൂല്യമാണ് വീടിന് കണക്കാക്കപ്പെടുന്നത്. വീട് കാണാൻ പോലും ദിനംപ്രതി നിരവധി ആളുകൾ ക്യൂ ആണ്.
07. ഫെയർ ലോൺ
മിക്ക ആളുകൾക്കും പ്രിയങ്കരനാണ് രതൻ റ്റാറ്റാ. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഫെയർ ലോൺ. 150 കോടി രൂപ മൂല്യമുള്ള ഈ വീട് മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്.
06. സ്കൈ മാൻഷൻ
വിജയ് മല്ലിയുടെ ഉടമസ്ഥതയിലുള്ള സ്പൈ മാൻഷനാണ് ലിസ്റ്റിൽ ആറാം സ്ഥാനത്ത്. ബാംഗ്ലൂരുവിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുംബൈക്കും ബാംഗ്ലൂരിലും പുറത്ത് ലിസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഏക വീട് ഇതാണ്. 160 കോടി രൂപയാണ് വീടിന്റെ ആകെ മൂല്യം.
05. മന്നത്ത്
200 കോടി മൂല്യമുള്ള ഷാരൂഖാന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ മന്നത്താണ് ലിസ്റ്റിൽ അഞ്ചാംസ്ഥാനത്ത്. നിരവധി ആളുകൾ ഈ വീടിന്റെ മുൻവശത്ത് ഷാരൂഖായും വീടും കാണാനായി ക്യു ആണ്.
04. ജാതിയ ഹൗസ്
മുംബൈയിൽ തന്നെ സ്ഥിതി ചെയ്യുന്ന ജദിയ ഹൗസ് ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള ഈ വീടിന്റെ ആകെ മൂല്യം 425 കോടി രൂപയാണ്.
03. ഗുലിത
മുംബൈയിലെ 425 കോടി രൂപ മൂല്യം വരുന്ന ഗുലിത എന്ന ഇഷാ അംബാനിയുടെയും ആനന്ദ് പിറമ്മലിന്റെയും വീടാണ് മൂന്നാം സ്ഥാനത്ത്.
02. ജെ കെ ഹൗസ്
600 കോടി രൂപ മൂല്യമുള്ള ഗൗതം സിംങാനിയയുടെ ഉടമസ്ഥതയിൽ വരുന്ന ജെ കെ ഹൌസ് ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്. ഈ വീടും മുംബൈയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
01. ആന്റില
ഇന്ത്യയിലെ തന്നെ ഏറ്റവും വിലകൂടിയ സൗധം പണിതുയർത്തിയത് മുകേഷ് അംബാനിയാണ്. മുംബൈയിലുള്ള മുകേഷ് അംബാനിയുടെ വീട്ടിൽ പല സൗകര്യങ്ങളുമുണ്ട്. ആഡംബര ഹോട്ടലുകളിൽ ഇല്ലാത്ത അത്ര മുറികളും സൗകര്യങ്ങളുമാണ് ഈ വീട്ടിൽ. പതിനഞ്ചായിരം കോടി രൂപയാണ് ഈ വീടിന്റെ ആകെ മൂല്യം ആയി ഇന്ന് കണക്കാക്കപ്പെടുന്നത്.