എല്ലാ കണ്ണൂരുകാർക്കും അഭിമാനമായിരുന്നു ബൈജു രവീന്ദ്രൻ. കണ്ണൂർ ജില്ലയിലെ കൂടാളി സ്വദേശി. മലയാളികൾക്ക് ഒരു സമയത്ത് ഏറെ അഭിമാനം ഉണ്ടാക്കിയ വളർച്ചയായിരുന്നു കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രന്റേത്. അത്രയധികം ഉയരത്തിലാണ് ബൈജൂസ് ആപ്പ് കൊണ്ട് അദ്ദേഹം സാമ്പത്തികപരമായും സാമൂഹികപരമായും വളർന്നത്. വളരെ പെട്ടെന്നുണ്ടായതായിരുന്നു ബൈജൂസ് ആപ്പിന്റെ വളർച്ച.
ബൈജൂസ് ആപ്പ് എന്നത് കുട്ടികൾക്ക് വളരെ പെട്ടെന്ന് തന്നെയാണ് പ്രിയങ്കരമായത്. അതിന് കൃത്യമായ മാർക്കറ്റ് പഠനവും മാർക്കറ്റ് സാമ്പിളിംങ്ങും അവർ നടത്തിയിരുന്നു. 2015 ഓഗസ്റ്റിൽ തുടങ്ങിയതായിരുന്നു എങ്കിലും കോവിഡ് സമയത്ത് കുട്ടികൾ പഠനം വീട്ടിൽ ആക്കിയത് ആപ്പിന് ടേർണിങ് പോയിന്റായി. ഇത് ആപ്പിന്റെ വളർച്ച ഇരട്ടിയായി. അതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഉൾപ്പെടെ പ്രധാനപ്പെട്ട സ്പോൺസറുമായി ബൈജൂസ്. ഒരുപക്ഷേ സഹാറ എന്ന് എഴുതിയിരുന്ന ടീഷർട്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വളരെ പ്രിയമായിരുന്നു. ആസ്ഥാനം വരെ ബൈജൂസ് നേടിയെടുത്തു.
പക്ഷേ തളർച്ച അപ്രതീക്ഷിതമായിരുന്നു. കൃത്യമായ പ്ലാനിങ് ഇല്ലായ്മ ബൈജൂസിനെ കൊണ്ടെത്തിച്ചത് തകർച്ചയുടെ പടുകുഴിയിൽ ആണ്. 2022 ബില്യൺ ഡോളർ ആയിരുന്നു ബൈജൂസിന്റെ മൂല്യം എങ്കിൽ. ഇന്ന് അത് പൂജ്യത്തിലേക്ക് എത്തി നിൽക്കുന്നു. കൃത്യമായി തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുവാൻ പോലും ബൈജൂസ് എന്ന സ്ഥാപനത്തിന് കഴിയുന്നില്ല. അടുത്തിടെ കമ്പനി ഉടൻതന്നെ തിരിച്ചുവരുമെന്ന് തൊഴിലാളികൾക്ക് എഴുതിയ കത്തിൽ ബൈജു രവീന്ദ്രൻ പറയുന്നുണ്ട് എങ്കിലും അത് എത്രത്തോളം സാധ്യമാണ് എന്നത് ഇപ്പോഴും ചോദ്യമാണ്. കാരണം ബൈജൂസിന് അടച്ചു തീർക്കാൻ അത്രയധികം ബാധ്യതകൾ ബാക്കിയുണ്ട്.
ഒരു സമയത്ത് എല്ലാം ഉണ്ടായിരുന്ന ഒരു ബിസിനസുകാരൻ. വളരെ പെട്ടെന്ന് ഇന്നോവേറ്റീവ് ആയ ഐഡിയ കൊണ്ട് മാർക്കറ്റിൽ സ്ഥാനം പിടിച്ച ബൈജൂസ് കൃത്യമായ പ്ലാനിങ് ഇല്ലായ്മയും ധൂർത്തും കാരണം ഇന്ന് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബൈജൂസ് ആപ്പ് തുടങ്ങിയതിനു പിന്നാലെ കുറെയധികം ലേർണിംഗ് ആപ്പുകൾ കോവിഡ് സമയത്ത് നാട്ടിലെത്തി. മികച്ച ഓഫർ ബൈജൂസിനെ അപേക്ഷിച്ച് മിക്ക ആപ്പുകളും നൽകുന്നതിനാൽ തന്നെ ബൈജൂസ് വിട്ട് നിരവധി കുട്ടികൾ മറ്റ് ആപ്പുകളിലേക്ക് ചേക്കേറി. പക്ഷേ കോവിഡ് കഴിഞ്ഞ് സ്കൂൾ സമയം പഴയതുപോലെ ആയപ്പോൾ മിക്ക ആപ്പുകൾക്കും വിദ്യാർത്ഥികളെ നഷ്ടപ്പെട്ടു. പിന്നീട് വിദ്യാർഥികളെ തിരിച്ചുപിടിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് പോയി. ബൈജൂസിനെ പോലെ ആ സമയത്ത് തുടങ്ങിയ മിക്ക ലേണിംഗ് ആപ്പുകളും വലിയ നഷ്ടത്തിലാണ്.
പണം അടയ്ക്കാൻ കഴിയാത്ത കുട്ടികളോടും മൃദു സമീപനം സൂക്ഷിക്കാതെ ഭീഷണിയുടെ സ്വരത്തിൽ സമീപിച്ചു എന്നുള്ള പരാതികൾ അടക്കം ബൈജൂസ് ആപ്പിനെതിരെ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഭീഷണിപ്പെടുത്തി കുട്ടികളെ ആപ്പിലേക്ക് ചേർക്കുന്നു എന്നുള്ള പരാതികൾ അടക്കം ബൈജൂസ് ആപ്പിനെതിരെ ഉണ്ടായി. പരസ്യം കൊണ്ട് ഈ പ്രശ്നങ്ങൾ മറക്കാൻ ശ്രമിച്ചു എങ്കിലും നിരവധി കുട്ടികൾ ബൈജൂസ് ആപ്പിൽ നിന്നും മാറി ചിന്തിക്കുന്നതിന് ഇതും ഒരു കാരണമായി എന്ന് തന്നെ പറയണം. കോവിഡ് സമയത്ത് ഉണ്ടായിരുന്ന ഉപഭോക്താക്കൾ മാറിപ്പോയതിന്റെ നഷ്ടം അവർക്ക് ഒരിക്കലും നികത്താൻ പറ്റുന്നതായിരുന്നില്ല. പോയ വിദ്യാർത്ഥികളെ തിരിച്ച് ആപ്പിലേക്ക് കൊണ്ടുവരാനായി ബൈജൂസിന് കഴിഞ്ഞില്ല.
പക്ഷേ അനാവശ്യമായി പല രീതിയിലും പണം വക ബൈജൂസിന് കടം ഇപ്പോൾ വീട്ടാൻ പോലും കഴിയാത്ത അത്ര പ്രതിസന്ധിയിലേക്ക് കൊണ്ട് എത്തിച്ചിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട കാരണം ബൈജൂസ് എന്ന പേര് ആഘോഷിക്കപ്പെട്ടത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസർ ആയതാണ്. അതുതന്നെയായിരുന്നു ബൈജൂസിന്റെ തകർച്ചയ്ക്കുള്ള മറ്റൊരു പ്രധാനപ്പെട്ട കാരണം. പണം അടയ്ക്കാൻ കഴിയുമോ എന്ന് ഉറപ്പു പോലും ഇല്ലാതെ വലിയ തുകയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. ഒടുവിൽ ആ പണം അടക്കാൻ പറ്റാത്ത സാഹചര്യവും ഉണ്ടായി. ഒരുപക്ഷേ കുറച്ചുകൂടി കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നെങ്കിൽ ബൈജൂസ് ആപ്പിന് ഇന്ന് ഈ ഗതി വരില്ല. ബിസിനസ് തുടങ്ങി സക്സസുള്ള ആയാൽ മാത്രം പോരാ കൃത്യമായ പ്ലാനിങ്ങും ഫണ്ട് വകയിരുത്തരും വേണമെന്നുള്ളതിന് ഉത്തമ തെളിവാവുകയാണ് ഇന്ന് ബൈജൂസ് ആപ്പ്.
ഇനി മാർക്കറ്റിലേക്ക് ഒരു തിരിച്ചുവരവും വേണമെങ്കിൽ ആദ്യം വീണ്ടും കൃത്യമായ ഒരു മാർക്കറ്റ് പഠനം ബൈജൂസിന് ആവശ്യമാണ്. കാരണം കുട്ടികൾ പണ്ടുള്ളതിനപ്പുറം ഇന്ന് സ്കൂൾ പഠനം ആഗ്രഹിക്കുന്നുണ്ട്. അടച്ച മുറിയിൽ കോവിഡ് സമയത്ത് പഠനം നടത്തിയത് അവർക്ക് ഏറെ നഷ്ടബോധവും ഉണ്ട് എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. മാർക്കറ്റ് പഠനത്തിനോടൊപ്പം വലിയൊരു തുക ബൈജൂസ് ആപ്പിന് തിരിച്ചുവരാനായി ആവശ്യവുമാണ്. കാരണം അത്രയേറെയുണ്ട് അവർക്ക് തീർക്കേണ്ടതായി ബാക്കിയുള്ള കടബാധ്യതകൾ.
പല ആവർത്തി ബൈജൂസ് തകർച്ചയിലാണ് എന്നുള്ള വാർത്തകൾ വരുമ്പോഴും തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്ന് ബൈജു രവീന്ദ്രൻ പറയുന്നുണ്ടായിരുന്നു. പക്ഷേ നാളിതുവരെ ബൈജൂസ് ആപ്പിന് തിരിച്ചുവരായി കഴിഞ്ഞില്ല. അതിനു പ്രധാന പ്രശ്നമായി പറയുന്നത് കൃത്യമായ രീതിയിൽ ഫണ്ട് റെയ്സ് ചെയ്യാൻ പറ്റാത്തതാണ്. കാരണം തകർച്ചയിൽ ആയ കമ്പനിയെ വിശ്വസിച്ച് ഫണ്ട് നൽകാൻ ആളുകളില്ല. വീഴ്ചയിൽ ആരും കൂടെയുണ്ടാവില്ല എന്നുള്ളതിന്റെ പാഠമാണ് മിക്ക ആളുകൾക്കും ഇത്. നമ്മുടെ ചിരിക്കുന്ന മുഖം കാണാൻ എല്ലാവരും ഉണ്ടാകും നമ്മൾ ഒന്നു വീണു കഴിഞ്ഞാൽ കൂടെ ആരും ഉണ്ടാവില്ല എന്നുള്ളതിന്റെ തെളിവാവുകയാണ് ബൈജൂസിന്റെ ഈ ദുരവസ്ഥ.
ബൈജു രവീന്ദ്രൻ തൊഴിലാളികൾക്ക് ഈയിടെ അയച്ച കത്തിൽ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം എ ഐ എന്ന ഏറ്റവും പുതിയ ഫീച്ചർ ഉപയോഗിച്ച് ബൈജൂസ് 3.0 എന്നുള്ള പേരിൽ റീ ലോഞ്ച് ചെയ്യാൻ ബൈജൂസ് ആപ്പ് തയ്യാറെടുക്കുന്നു എന്നാണ്. പക്ഷേ വിദഗ്ധരുടെ വിലയിരത്തിൽ പ്രകാരം തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാത്തതിനാൽ അവരെ കമ്പനിയിലേക്ക് പിടിച്ചു നിർത്താൻ വേണ്ടി മാത്രമുള്ള അവകാശം വാദം മാത്രമായിരിക്കാം ഇത് എന്നാണ്. ഇനി അല്ല ബൈജൂസ് യഥാർത്ഥത്തിൽ തിരിച്ചുവരികയാണ് എങ്കിൽ തന്നെ വീണ്ടും കുട്ടികളെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തി ബൈജൂസ് ആപ്പിലേക്ക് കൊണ്ടുവരിക എന്നുള്ളത് ഇന്നത്തെ കാലത്ത് അപ്രാപ്യമാണ്. അതുകൊണ്ടുതന്നെ ബൈജു തിരിച്ചുവരികയാണെങ്കിൽ എങ്ങനെ തിരിച്ചു മാർക്കറ്റിലേക്ക് എത്തും എന്നുള്ള കാര്യം സൂക്ഷ്മമായി വീക്ഷിക്കുകയാണ് ബിസിനസ് ലോകം.