ഹോട്ട്സ്റ്റാറും ജിയോയും തമ്മിലുള്ള ലയനം എന്റർടൈൻമെന്റ് വ്യവസായത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ലയനമാണ്. ഇതിനുമപ്പുറം ഒന്നുമില്ല എന്ന് വിചാരിച്ച് സ്ഥലത്ത് മറ്റൊരു ലേലവുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഇത്തവണയും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് തന്നെയാണ് വാർത്തകളിൽ നിറയുന്നത്. ബിസ്മിയുമായി ഉണ്ടായ അത്രക്ക് വലിയ ലയനം ഒന്നുമല്ല എങ്കിലും ബോളിവുഡ് സിനിമ വ്യവസായത്തെ അടിമുടി മാറ്റുവാൻ ഈ ലയനത്തിന് സാധിക്കും.
ധർമ്മ പ്രൊഡക്ഷൻസ് എന്നത് ബോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നാണ്. ധർമ്മ പ്രൊഡക്ഷൻസിന്റെ ഉടമസ്ഥ അവകാശം ബോളിവുഡിലെ പ്രശസ്ത സംവിധായകനായ കരൺ ജോഹറിനാണ്. ഇപ്പോൾ ധർമ്മ പ്രൊഡക്ഷൻ റിലയൻസ് ഏറ്റെടുക്കുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ധർമ്മ പ്രൊഡക്ഷൻസ് വളരുന്നതിന്റെ ഭാഗമായി കൂടുതൽ വിശാലത വരുത്തുന്നതിന് ആയിരിക്കും റിലയൻസ് കൂടി ധർമ്മ പ്രൊഡക്ഷൻസിനൊപ്പം കൂട്ടുന്നത്.
റിലയൻസ് എന്നത് ബോളിവുഡ് വ്യവസായത്തിൽ പയറ്റി തെളിഞ്ഞ ഒരു പ്രൊഡക്ഷൻ കമ്പനി തന്നെയാണ്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പ്രൊഡ്യൂസ് ചെയ്ത സിനിമകൾ ബോളിവുഡിൽ ഉൾപ്പെടെ വന്നിട്ടുമുണ്ട്. പക്ഷേ ബോളിവുഡിൽ തന്നെ ഏറ്റവും പ്രൊഡക്ഷൻ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്റെ വലിയൊരു ഭാഗം ഷെയറുംമുകേഷ് അംബാനി വാങ്ങുവാൻ പോകുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. ഇതോടുകൂടി ധർമ്മ പ്രൊഡക്ഷൻ എന്നത് കറൺ ജോഹറിനോടൊപ്പം തന്നെ മുകേഷ് അംബാനിക്കും കൂടി അവകാശപ്പെട്ടതാകും എന്നതാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ധർമ്മ പ്രൊഡക്ഷൻസിന്റെ 90.2 ശതമാനം ഷെയർ കരൺ ജോഹറിന്റെ കയ്യിലാണ്. ബാക്കിയുള്ള 9% ഷെയർ കരൺ ജോഹറിന്റെ അമ്മയുടെ പേരിലാണ്. ഇതിൽ എത്ര ശതമാനം ഷെയർ ആയിരിക്കും മുകേഷ് അംബാനി വാങ്ങുക എന്നുള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വിനോദ വ്യവസായ കമ്പനിക ളില്‍ നിക്ഷേപിക്കുന്നതിലൂടെ മാധ്യമ സാന്നിധ്യം വിപുലീകരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. നേരത്തെ ബാലാജിയുമായി റിലയന്‍സ് ഇൻഡസ്ട്രി കരാറിൽ എത്തിയിരുന്നു. നിര്‍മാണ ചെലവിലെ വര്‍ധന, ഒടിടിയിലെ ജനപ്രീതി തുടങ്ങിയവ പരിഗണിച്ചാണ് കൂടുതല്‍ നിക്ഷേപ സാധ്യത തേടാന്‍ ധര്‍മ പ്രൊഡക്ഷന്‍സിനെ പ്രേരിപ്പിച്ചത് എന്നതാണ് വാർത്തകളിൽ നിന്നും വ്യക്തമാക്കുന്നത്.