കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിൽ ഓൺലൈൻ വ്യാപാരം ഏകദേശം ഇരട്ടി ആയിരിക്കുകയാണ്. സാധാരണ കടകളിലെ അപേക്ഷിച്ച് ചെറിയ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ കഴിയും എന്നതാണ് മിക്ക ആളുകളെയും ഓൺലൈൻ മുഖേന സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. കൂടാതെ കടയിലേക്ക് പോയി സാധനം വാങ്ങുന്ന സമയം ഉൾപ്പെടെ ലാഭിക്കാനും കഴിയും. തിരക്കുള്ള ലോകമായതിനാൽ തന്നെ മിക്ക ആളുകളും ഇന്ന് ഓൺലൈനിൽ സാധനങ്ങൾ ബുക്ക് ചെയ്യുകയും വാങ്ങുകയും ചെയ്യുന്നത് പതിവായി.
ഓൺലൈനിൽ സാധനം വാങ്ങുന്നത് പതിവാകുന്നതിനാൽ വലിയ തിരിച്ചടി നേടുകയാണ് ചെറുകിട കച്ചവടക്കാരും സൂപ്പർമാർക്കറ്റ് ഉള്ള ആളുകളും. കണക്കുപ്രകാരം കേരളത്തിൽ ചെറുകിട കച്ചവടക്കാരിൽ നിന്നും സൂപ്പർമാർക്കറ്റിൽ നിന്നും സാധനം വാങ്ങുന്നത് വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മിക്ക ആളുകളും പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഒഴികെ മറ്റു സാധനങ്ങൾ വാങ്ങാൻ ഇന്ന് ഓൺലൈൻ മാർക്കറ്റാണ് തിരഞ്ഞെടുക്കുന്നത്.
ദീപാവലി ദിനം വരുന്നതിനാൽ തന്നെ ഓൺലൈനിൽ വലിയ ഓഫറിൽ സാധനങ്ങൾ വാങ്ങാൻ കഴിയും. ബിഗ് ബില്യൺ സെയിലും, ആമസോൺ സെയിലും എന്നിങ്ങനെ ഓരോ ദിവസങ്ങളിലും വലിയ സെയിലുകളാണ് നടക്കുന്നത്. വലിയ രീതിയിലുള്ള പരസ്യം ഈ സെയിലുകൾക്ക് ടിവിയിലും ഓൺലൈൻ സൈറ്റുകളിലും വരുന്നതിനാൽ മിക്ക ആളുകളും സെയിൽ വരുന്ന ദിവസം കാത്തിരുന്ന് സാധനം വാങ്ങുന്നത് പതിവായിരിക്കുകയാണ്. ഇത് സാധാരണ കച്ചവടക്കാർക്ക് വലിയ തിരിച്ചടി ആകുന്നത്.
പക്ഷേ ഒരു സാധാരണക്കാരന് സംബന്ധിച്ച് എടുത്തോളം ഓഫറിൽ അതേ സാധനം വാങ്ങുവാൻ കഴിയുന്നു എന്നത് ഓൺലൈനിൽ സാധനം വാങ്ങാൻ പ്രേരിപ്പിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഹോം ഡെലിവറിയായി സാധനം വീട്ടിലേക്ക് ഓൺലൈൻ സൈറ്റുകളിൽ നിന്ന് എത്തിക്കാനും കഴിയും. കടയിൽ പോയി സാധനം വാങ്ങുകയാണെങ്കിൽ മണിക്കൂറുകൾ അതിനായി ഒരാൾ മാറ്റി വെക്കേണ്ടി വരും. തിരക്കുള്ള ലോകമായി മാറുന്നതിനാൽ മിക്ക ആളുകളും അതിനു മുതിരാതെ ഓൺലൈൻസൈറ്റുകളിൽ നിന്ന് സാധനം വാങ്ങാൻ മുതിരുന്നു.
ഇടനിലക്കാർ ഇല്ലാത്തതിനാൽ തന്നെ ഓൺലൈൻ സൈറ്റുകളിൽ വലിയ വിലക്കുറവിൽ സാധനം നൽകുവാൻ അവർക്ക് കഴിയുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ, മിന്ത്ര, മീഷോ, അജിയോ, ഇന്ത്യ മാർട്ട് തുടങ്ങി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ ആറുമാസത്തിനിടെ വൻവർദ്ധനവ് ഉണ്ടായിരിക്കുന്നതിന്റെ തെളിവാണ് ആളുകൾ ഓൺലൈൻ വ്യാപാരം സാധാരണ വ്യാപാരത്തെ അപേക്ഷിച്ചു കൂടുതലായി ഉപയോഗിക്കുന്നു എന്നത്.
സൂപ്പർ മാർക്കറ്റുകളിൽ ഇന്ന് ആളുകൾ പോകുന്നത് വിരളമായിരിക്കുന്നു. മാളുകളിൽ സായാഹ്നം ചെലവഴിക്കാനായി മാത്രമാണ് ആളുകൾ പോകുന്നത് എന്നാണ് കണക്കുകൾ മനസ്സിലാക്കി തരുന്നത്. സായാഹ്നം ചിലവഴിക്കാനായി പോകുമ്പോൾ സാധനം വാങ്ങിയിട്ട് വരും എന്നല്ലാതെ സാധനം വാങ്ങാനായി മാളുകളിലേക്ക് പോകുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. വീട്ടിൽ പച്ചക്കറിയും പഴവർഗങ്ങളും കഴിഞ്ഞാൽ പോയി തൊട്ടടുത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങിച്ചു വരും എന്നതിനപ്പുറം ചെറുകിട കച്ചവടക്കാരെ സാധനങ്ങൾ വാങ്ങാൻ തീർത്തും ജനങ്ങൾ ഉപേക്ഷിച്ച മട്ടാണ്. വില കൂടുതൽ തന്നെയാണ് ഇവിടെ കാരണം.
പല ഇടനിലക്കാരും കഴിഞ്ഞ് ചെറുകിട കടയിലേക്ക് സാധനം എത്തിക്കഴിഞ്ഞാൽ ഓൺലൈനിൽ കൊടുക്കാൻ കഴിയുന്ന വിലയ്ക്ക് അവർക്ക് കൊടുക്കാൻ കഴിയില്ല. തുണിത്തരങ്ങൾ വാങ്ങുന്നതിലും വലിയ രീതിയിലുള്ള മാറ്റം എന്നു ഉണ്ടായിട്ടുണ്ട്. ഇന്ന് വിശേഷ ദിവസങ്ങളിൽ മാത്രമാണ് വലിയ തിരക്ക് തുണിക്കടകളിൽ അനുഭവപ്പെടുന്നത്. അല്ലാത്ത സമയങ്ങളിൽ മിക്ക ആളുകളും ഓൺലൈനിൽ അവരുടെ സമയവും സന്ദർഭവും അനുസരിച്ച് വാങ്ങുന്ന പതിവിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളും ഓൺലൈൻ മുഖേന വാങ്ങുന്ന ട്രെൻഡിലേക്ക് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുകയാണ്.
ഓൺലൈൻ വ്യാപാരത്തിൽ കൃത്യമായ ഇടപെടാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് മിക്ക ചെറുകിട കച്ചവടക്കാരും ആവശ്യപ്പെടുന്നുണ്ട് എങ്കിലും കൃത്യമായ നിയന്ത്രണം ഇതുവരെ ഓൺലൈൻ കച്ചവടത്തിൽ ഇന്ത്യയിൽ ഇല്ല. ഒരു ദിവസം 300 രൂപക്ക് വാങ്ങിച്ച സാധനം ഓൺലൈനിൽ തൊട്ടടുത്ത ദിവസം 200 രൂപയ്ക്ക് കാണാൻ കഴിയും. തോന്നിയ രീതിയിലാണ് മിക്ക സാധനങ്ങൾക്കും ഓൺലൈനിൽ വില എന്നിരുന്നാലും വലിയ രീതിയിലുള്ള വില കുറവ് കടകളിൽ നിന്നും അപേക്ഷിക്കുമ്പോൾ ഓൺലൈനിൽ ഉണ്ട്.
കാലം മാറുമ്പോൾ കോലവും മാറണം എന്നുള്ള രീതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുകയാണ്. മുമ്പ് ഓൺലൈൻ വ്യാപാരം എന്നത് തട്ടിപ്പാണ് എന്ന് കരുതുന്ന ആളുകൾ ഇന്ന് ഓൺലൈനിലേക്ക് മാറിയിരിക്കുന്നു. കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ തുടങ്ങിയ നഗരപ്രദേശങ്ങളിൽ മാത്രമായിരുന്നു മുമ്പ് ഓൺലൈൻ വ്യാപാരം സുലഭമായിരുന്നത്.എന്നാൽ ഇന്ന് ചെറിയ മുക്കിലും മൂലയിലും വരെ ഓൺലൈൻ വ്യാപാരത്തിൽ സാധനങ്ങൾ എത്തുന്നു.
വീട്ടിലിരുന്ന് സാധനം വാങ്ങിച്ചാൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ എത്ര ആണെങ്കിലും സാധനം വീട്ടിൽ തന്നെ എത്തും എന്നർത്ഥം. തുണിത്തരങ്ങളാണ് വാങ്ങുന്നതെങ്കിൽ ക്യാമറയും എഐയും ഉപയോഗിച്ച് ആ വേഷം നമുക്ക് ചേരുമോ എന്ന് നോക്കുവാനുള്ള സംവിധാനം വരെ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇന്ന് എത്തിയിരിക്കുന്നു. മാത്രമല്ല സാധനം വീട്ടിലെത്തി നമുക്കത് ഇഷ്ടപ്പെട്ടില്ല എങ്കിൽ തിരിച്ചു കൊടുക്കാനോ അല്ല നമ്മൾ മുടക്കിയ പണം തിരികെ വാങ്ങുവാൻ ഉള്ള സംവിധാനം ഓൺലൈനിൽ ഉണ്ട്.
ഒരു കടയിൽ നിന്ന് ഇത്തരത്തിൽ തിരിച്ചുകൊടുക്കാതെ നമ്മൾ ചെന്നു കഴിഞ്ഞാൽ മിക്ക കടകളും ബില്ല് ഇല്ലെങ്കിൽ സാധനം തിരിച്ചെടുക്കുകയില്ല. കൂടാതെ കടക്കാരന്റെ ചുളിഞ്ഞ മുഖവും കാണേണ്ടിവരും. ഓൺലൈനിൽ ഈ പ്രശ്നങ്ങളില്ല. ബില്ലിംഗ് ഓൺലൈൻ ആയതിനാൽ തന്നെ ആവശ്യാനുസരണം ബിൽ നമ്മുടെ മെയിലിലോ വാട്സാപ്പിലോ അല്ലെങ്കിൽ ആ ബുക്ക് ചെയ്ത സൈറ്റിലോ വന്നു കിടപ്പുണ്ടാകും. അത് എടുത്ത് കാണിച്ചാൽ മാത്രം മതി സാധനം തിരിച്ചുകൊണ്ടുപോകും പുതിയ സാധനം വീട്ടിലെത്തും അല്ലെങ്കിൽ പണം തിരികെ എത്തും.
എല്ലാംകൊണ്ടും ഒരു സമയത്ത് ഇന്ത്യയിലെ ആളുകൾ മുഖം തിരിച്ചു ഓൺലൈൻ വ്യാപാരം വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ വിജയിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇത് സൂപ്പർമാർക്കറ്റും ചെറുകിട കച്ചവടവും ചെയ്യുന്ന കച്ചവടക്കാർക്ക് വലിയ തിരിച്ചടിയാണെങ്കിലും സാധാരണക്കാർക്ക് ഓൺലൈൻ വ്യാപാരത്തിൽ സാധനം വാങ്ങുന്നു എന്നത് അവരുടെ പോക്കറ്റ് കാലിയാവാതിരിക്കാൻ ഉള്ള ഒരു മാർഗ്ഗമായി മാറുകയാണ്. വരും വർഷങ്ങളിൽ എങ്ങനെ ചെറുകിട കച്ചവടക്കാർ ഇന്ത്യയിൽ നിലനിൽക്കും എന്നുള്ളതാണ് ഇപ്പോൾ വരുന്ന ഏറ്റവും വലിയ ചോദ്യം.
ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്നു പറയുന്നതുപോലെ കാലങ്ങൾക്കിപ്പുറം ഓരോ സംഭവവും അവസാനിപ്പിക്കുമ്പോഴും മറ്റു പുതിയ സംഭവം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലത്തിന്റെ അനിവാര്യത എന്നതുപോലെ മാറ്റം ചെറുകിട കച്ചവടക്കാർക്കും സൂപ്പർമാർക്കറ്റുകളിലും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. എങ്ങനെയാണ് ഈ മാറ്റം ഉണ്ടാകുന്നത് എന്നുള്ളതിൽ ഇപ്പോഴും വിദഗ്ധർക്ക് കൃത്യമായ ഉത്തരമില്ല എങ്കിലും ചെറുകിട കച്ചവടക്കാരും സൂപ്പർമാർക്കറ്റും പുതിയ രീതിയിലേക്ക് മാറി ഇവിടെ നിലനിൽക്കും എന്നാണ് കരുതുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഓൺലൈൻ വ്യാപാരം വരും വർഷങ്ങളിൽ വളരും അതേപോലെതന്നെ മറ്റുള്ളവരും ആ വളർച്ചയിൽ നില നിന്ന് പോകും.