ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ക്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ജിയോ സിനിമ. മിക്ക ക്രിക്കറ്റ് ആരാധകരും ലൈവ് ആയി കളി കാണുന്നത് ജിയോ സിനിമയിലുള്ള ലൈവ് സ്ട്രീമിംഗ് മുഖേനയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് മത്സരം അടക്കം ജിയോ സിനിമയിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടാകുന്നുണ്ട്. എന്നാൽ ജിയോ സിനിമ പ്രവർത്തനം നിർത്തുകയാണ് എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
ജിയോ ഡിസ്നിയുമായി അടുത്തിടെ ഏറ്റവും വലിയ ലയനങ്ങളിൽ ഒന്ന് സ്വന്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ലയനങ്ങളിൽ ഒന്നായിരുന്നു ജിയോയും ഡിസ്നിയുമായി അടുത്തിടെ നടന്നത്. 2024 ഫെബ്രുവരിയിലാണ് റിലയൻസും- വാൾട്ട് ഡിസ്‌നിയും ഇന്ത്യയിലെ മീഡിയ ബിസിനസുകൾ തമ്മിൽ 8.5 ബില്യൺ ഡോളറിന്റെ ലയനം പ്രഖ്യാപിച്ചത്. ഈ സംയുക്ത സംരംഭം രണ്ട് പ്രധാനപ്പെട്ട സ്ട്രീമിംഗ് സേവനങ്ങളെയും, 120 -ലധികം ടിവി സ്റ്റേഷനുകളെയും ഉൾക്കൊള്ളുന്നതാണ്.
ഒരേ സ്വഭാവമുള്ള രണ്ടു കമ്പനികൾ വ്യത്യസ്തമായി പ്രവർത്തിപ്പിക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് അധികൃതർക്കുള്ളതെന്നു വിദഗ്ധർ വിശ്വസിക്കുന്നു. ഇതു കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നും, ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും അധികൃതർ പറയുന്നു. കൂടാതെ കമ്പനികൾക്കുള്ളിലെ ഇത്തരമൊരു മത്സര സാഹചര്യം എതിരാളികൾ മുതലെടുത്തേക്കുമെന്ന ഭയവും സൂചിപ്പിക്കപ്പെടുന്നു.
അതേസമയം വിഷയത്തിൽ ഇതുവരെ കമ്പനികളോ, അധികൃതരോ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ഹോട്ട്‌സ്റ്റാറിന് തത്സമയ സ്പോർട്സ് ഇവന്റുകൾ സ്ട്രീം ചെയ്യാനുള്ള കഴിവും, മികച്ച സാങ്കേതികവിദ്യയും, ടാർഗെറ്റുചെയ്ത പരസ്യങ്ങൾ നൽകാനുള്ള കഴിവും തീരുമാനങ്ങളെ സ്വാധീനിച്ചുവെന്നാണ് വിവരം. ജിയോ സിനിമയേക്കാൾ വിപണി സ്വാധീനവും ഹോട്ട്‌സ്റ്റാറിന് കൂടുതലാണ്.
ഇന്ത്യയുടേതായി നടക്കുന്ന ഭൂരിഭാഗം ക്രിക്കറ്റ് മത്സരങ്ങളും ജിയോ സിനിമയിലോ ഹോട്ട്സ്റ്റാറിലോ ആണ് സംപ്രേഷണം ചെയ്യുന്നത്. ഇത് രണ്ടും കൂടി ഒന്നാകുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്തയാണ്. കാരണം ഒരേ സമയത്ത് രണ്ട് ആപ്ലിക്കേഷൻ ഫോണിലോ ടിവിയിലോ വെക്കേണ്ടതായി ഇല്ല. ഇതുകൂടാതെ ജിയോയിൽ ക്രിക്കറ്റ് മത്സരങ്ങൾ ഫ്രീ ആയി കാണാം. മാർഗത്തിൽ ഇരുകമ്പനികളും ഒന്നായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആകുമ്പോൾ പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വരാൻ സാധ്യതയുണ്ട്.
ഇന്ത്യയിലെ മിക്ക സിനിമകളും വാങ്ങിക്കൂട്ടുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. ജിയോ ഡിസ്നിയിൽ കൈവെച്ചതിനാൽ മിക്ക സിനിമകളുടെയും സംരക്ഷണ അവകാശം അംബാനിക്ക് സ്വന്തമാകും. അംബാനി കൈവരിച്ചതിൽ പിഴച്ച മേഖല സിനിമ പ്രൊഡക്ഷൻ മാത്രമാണ്. പക്ഷേ സിനിമ പ്രൊഡക്ഷൻ അല്ലാതെ നിരവധി സിനിമകൾ അംബാനിയുടെ കൈയിൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോം വഴി എത്തപ്പെടും. ഇരു പ്ലാറ്റ്ഫോമും ഒന്നാകുന്നത് വഴി കാണികൾക്കും സിനിമ പ്രേമികൾക്കും ക്രിക്കറ്റ് പ്രേമികൾക്കും ചുരുക്കിപ്പറഞ്ഞാൽ ഒരു ആപ്ലിക്കേഷൻ കയ്യിൽ വച്ചാൽ മതിയെന്ന് അർത്ഥം.