ഇന്ത്യ മുഴുവൻ വളർന്നുനിൽക്കുന്ന ബ്രാൻഡ് ആണ് ഉജാല. നീലം എന്ന വാക്കിന് പകരം ഉപയോഗിക്കുന്ന വാക്കായി വരെ ഉജാല മാറി. ഇന്ന് ജ്യോതി ലാബ് എന്നത് വലിയ വിശ്വസ്തതയുള്ള ബ്രാൻഡ് ആയി മാറി അതിന് പിന്നിലാകട്ടെ തൃശ്ശൂർ സ്വദേശിയായ എം പി രാമചന്ദ്രൻ എന്ന മനുഷ്യനും. ഉജാല എന്ന ബ്രാൻഡ് ഇന്ന് ആളുകൾ സംസാരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഉജാല ഉജാലയായ കഥ.
എം പി രാമചന്ദ്രൻ എന്ന തൃശ്ശൂർ സ്വദേശി മുംബൈയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ വെള്ളനിറത്തിൽ ആയിരുന്നു. വെള്ള പാന്റും വെള്ള ഷർട്ടും എന്നു വേണ്ട സർവ്വത്ര വെള്ളമയം. അങ്ങനെ സ്ഥിരമായി ഓഫീസ് ജോലി ചെയ്തുകൊണ്ടിരുന്ന രാമചന്ദ്രൻ ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടമായി. ജോലി നഷ്ടമായതിനോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ടും വലിയ രീതിയിൽ രൂക്ഷമായി. കാരണം രാമചന്ദ്രനെ പ്രതീക്ഷിച്ചു കഴിയുന്ന ഒരു കുടുംബം തൃശ്ശൂരിൽ ഉണ്ടായിരുന്നു.
സാമ്പത്തികപരമായി വലിയ പ്രതിസന്ധിയിൽ ആയപ്പോൾ ഇനിയെന്ത് എന്നുള്ള ചിന്ത അദ്ദേഹത്തിന്റെ തലയിൽ തോന്നി. അന്നത്തെ കാലത്ത് വെള്ള വസ്ത്രം കഴുകിയിരുന്നത് നീലത്തിന്റെ കട്ട വെള്ളത്തിൽ അലിയിച്ച് ചേർത്ത ശേഷമാണ്. അത് അലിയിച്ച് അതിൽ മുക്കിയായിരുന്നു വെള്ള വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ വസ്ത്രങ്ങളും അന്നത്തെ കാലത്ത് നനച്ചിരുന്നത്. നീലക്കട്ട വെള്ളത്തിൽ അലിയിച്ചെടുക്കുന്ന തന്നെ വലിയ ഒരു ജോലിയാണ്.
അപ്പോഴാണ് രാമചന്ദ്രൻ ചിന്തിച്ചത് ഈ നീല കട്ടയ്ക്ക് പകരം തുള്ളിയായി നീലം ലഭിച്ചിരുന്നു എങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമായേനെ എന്ന്. ആ ചിന്ത അദ്ദേഹത്തിനെ വല്ലാതെ അലട്ടി. ആ ചിന്തയോടൊപ്പം നീലക്കട്ട എങ്ങനെ വെള്ളത്തുള്ളി ആക്കാം എന്നുള്ള പരീക്ഷണവും അദ്ദേഹത്തിനുണ്ടായി. അങ്ങനെ പരീക്ഷണത്തിനോടുവിൽ വിജയം കണ്ടു. വെറും 5000 രൂപ മാത്രം മൂലധനമായി അദ്ദേഹം ജ്യോതി തുടങ്ങി.
അദ്ദേഹത്തിന്റെ പരീക്ഷണത്തിനോടുവിൽ രൂപം കൊണ്ട ഉജാല ജ്യോതി ലാബിൽ നിന്നും ആദ്യത്തെ പ്രൊഡക്ട് ആയി പുറത്തിറങ്ങി. തുടക്കകാലത്ത് വലിയ ബുദ്ധിമുട്ട് അനുഭവിച്ചു എങ്കിലും ഉജാല മെല്ലെ മെല്ലെ ആളുകൾ ഏറ്റെടുക്കാൻ തുടങ്ങി. 1983 ഇൽ ബ്രാൻഡ് ആരംഭിക്കുമ്പോൾ രാമചന്ദ്രൻ പോലും വിചാരിച്ച് കാണില്ല നീലത്തിനു പകരം ആളുകൾ ഉപയോഗിക്കുന്ന പേരായി വരെ ഉജാല മാറുമെന്ന്. അത്രത്തോളം ആയി ഇന്ന് ഉജാലയുടെ ജനപ്രീതി. പിന്നീട് കൃത്യമായ പരസ്യവും പ്രമോഷനും പ്രോഡക്റ്റിന്റെ ക്വാളിറ്റിയും കാരണം മെല്ലെ മെല്ലെ ഉജാല മാർക്കറ്റ് പിടിച്ചു വാങ്ങി.
കടയിൽ ചെന്ന് തുണി കഴുകാനായി ഇന്ന് ഉജാല വേണം എന്നാണ് മിക്ക ആളുകളും പറയാറ്. മറ്റു ബ്രാൻഡിന്റെ സാധനങ്ങൾ വാങ്ങുമ്പോൾ പോലും ഉജാല തന്നേക്കൂ എന്നുള്ള രീതിയിൽ കടയിൽ പോയി സംസാരിക്കുന്ന വലിപ്പത്തിൽ ഉജാല വളർന്നു. അതിന് പിന്നിലാവട്ടെ എല്ലാം തകർന്നു നിൽക്കുന്ന സമയത്ത് എം പി രാമചന്ദ്രൻ എന്ന തൃശ്ശൂരുകാരന്റെ തലയിൽ ഉദിച്ച ഒരു ചിന്തയും. ജ്യോതി ലബോറട്ടറിസ് എന്നത് ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡ് ആയി.
ജ്യോതി ലബോറട്ടറി ഇന്ന് നിരവധി പ്രൊഡക്ടുകൾ മാർക്കറ്റിൽ എത്തിച്ചു. കേരളത്തിലെ തൃശ്ശൂർകാരനാണ് ഇന്ന് ജ്യോതി ലബോറട്ടറിന്റെയും ഉജാലയുടെയും പിന്നിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ മിക്ക ആളുകൾക്കും അത്ഭുതമാണ്. അത്രത്തോളം ആണ് ജോലി ലബോറട്ടറിന്റെ വളർച്ച. കൃത്യമായ മാർക്കറ്റ് പഠനം ഒരു പ്രോഡക്റ്റിന് എത്രത്തോളം വളർത്താം എന്നതിന്റെ ഉദാഹരണമാണ് ഉജാല.