ആപ്പിൾ ടിവി എന്നത് ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്. ആയിരക്കണക്കിന് കണ്ടുകളാണ് ആപ്പിൾ ടിവിയിൽ സുലഭമായി ലഭിക്കുന്നത്. എന്നാൽ ആപ്പിൾ ടിവി ഉപയോഗിച്ചിരുന്നത് ഐഫോൺ ഉപഭോക്താക്കൾ മാത്രമായിരുന്നു. ടിവിയിൽ ആപ്പിൾ ടിവി ലഭ്യമാകുമായിരുന്നു എങ്കിലും ആൻഡ്രോയിഡ് ഫോൺ യൂസേഴ്സിന് ആപ്പിൾ ടിവി എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു.
ശക്തമായ സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം ആപ്പിൾ ടിവി ആൻഡ്രോയ്ഡിൽ ലഭിക്കാത്തത് വലിയ നിരാശയായിരുന്നു. മലയാളത്തിൽ ഉൾപ്പെടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആപ്പിൾ ടിവി മികച്ച കൺടെന്റ്റുകൾ വാങ്ങിയിരുന്നു. എന്നാൽ ഇനി ആപ്പിൾ ടിവി സാധാരണക്കാരായ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ഉപയോഗിക്കാം. പിടിവാശിമാറ്റി ആപ്പിൾ ടിവി ഇനി ആൻഡ്രോയ്ഡിലും ലഭ്യമാകും.
ആൻഡ്രോയിഡിൽ ആപ്പിൾ ടിവി ലഭ്യമാകുന്ന നീക്കത്തിലേക്ക് ആപ്പിൾ അധികൃതർ കടന്നു കഴിഞ്ഞു. നിശ്ചിത പാക്കേജ് അളവിൽ ആളുകൾക്ക് സബ്സ്ക്രൈബ് ചെയ്ത് ഇനി ആൻഡ്രോയ്ഡിലും ആപ്പിൾ ടിവി വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. മാറ്റ് മാക്സ് യൂറി പോലുള്ള ഗംഭീര വിദേശ സിനിമകൾ സാധാരണക്കാർക്ക് ലഭ്യമാകുമായിരുന്നില്ല. ഇത് ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തായിരുന്നു ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നം സാധാരണക്കാർക്ക് ഉണ്ടാകില്ല ആപ്പിൾ ടിവി ഇനി ആൻഡ്രോയ്ഡ് ലഭ്യമാണ്.