എ ഐ എന്നത് നമ്മൾ മലയാളികൾ വളരെ കുറച്ച് കാലങ്ങൾക്ക് മുമ്പേ മാത്രം കേട്ട് തുടങ്ങിയ ഒരു വാക്കാണ്. എന്നാൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മസ്ത മേഖലകളിലും എ ഐ അതിന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുന്നേറുകയാണ്. പല രീതിയിലും പല മേഖലയിലും നിർമ്മിത ബുദ്ധി എന്ന് ആളുകൾ ഉപയോഗിച്ച് വരുന്നു. സമസ്ത മേഖല എന്ന് പറയുമ്പോൾ അടുത്തിടെ മലയാള സിനിമ മേഖലയിൽ ഉൾപ്പെടെ നമ്മൾ എ. ഐ കണ്ടു. അടുത്തു കയറിയ രേഖാചിത്രം എന്ന സിനിമയിൽ മമ്മൂട്ടിയുടെ ചെറുപ്പകാലം ഉൾപ്പെടെ നിർമ്മിത ബുദ്ധിയിൽ ഉണ്ടാക്കി.
തമിഴ് സിനിമകളിൽ വിജയുടെയും സൂര്യയുടെയും കമലഹാസന്റെയും ഉൾപ്പെടെയുള്ള എഐ രൂപം ഇതിനോടകം വന്നു കഴിഞ്ഞു. നമുക്ക് എന്തെങ്കിലും ഒരു സംശയം വന്നു കഴിഞ്ഞാൽ ചാറ്റ് ജിപിടിയോട് ചോദിക്കുന്നത് ഇന്ന് പതിവായി മാറിയിരിക്കുന്നു. അത്തരത്തിലേക്ക് എല്ലാ മേഖലകളും എഐ കേന്ദ്രീകൃതമായി മാറിക്കൊണ്ടു നിൽക്കുകയാണ്. ഇന്ന് നിലമ്പൂരിൽ വോട്ട് എണ്ണിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെ ദേവസേന എന്ന പേരിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അവരുടെ വാർത്ത അവതരണം കൂടുതൽ രസകരമാക്കാൻ ശ്രമിച്ചു.
ചുരുക്കിപ്പറഞ്ഞാൽ ലോകത്ത് മിക്ക മേഖലകളിലും ഇന്ന് എഐതായ സ്ഥാനം പതിപ്പിച്ച മുന്നോട്ടേക്ക് നീങ്ങുന്നു. ഇതിൽ നമ്മൾ മിക്ക ആളുകളും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ നിർമ്മിത ബുദ്ധിയുടെ തരംഗമാണ്. മറ്റുള്ള ഭാഷയിലുള്ള കണ്ടെന്റുകളെക്കാൾ ട്രോളന്മാറും എഡിറ്റർ മാറും മലയാളത്തിൽ എ ഐ കണ്ടുകൾ ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വലിയ രീതിയിലുള്ള തരംഗം ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ എഐ ഉണ്ടാക്കുന്നു.
നിർമ്മിത ബുദ്ധിയിൽ നിർമ്മിച്ച നിരവധി കണ്ടന്റുകളാണ് ഇന്ന് ഇൻസ്റ്റഗ്രാമിൽ കിടന്നു കളിക്കുന്നത്. വളരെ റിയലിസ്റ്റിക് ആയുള്ള ശരിക്കും മനുഷ്യൻ തന്നെയാണോ ഇത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വീഡിയോസ് ആണ് എ ഐ ഉപയോഗിച്ച് നിർമ്മിക്കുന്നത്. തമാശ രൂപത്തിലുള്ള അഞ്ചും പത്തും സെക്കൻഡ് മാത്രമുള്ള ഇത്തരം കണ്ടുകൾ ഇന്ന് വലിയ രീതിയിൽ ജനപ്രിയമാവുകയാണ്. പ്രായമുള്ള മലയാളി സ്ത്രീ ഡിനോസറിന്റെ കൂടെ കളിക്കുന്ന വീഡിയോ കണ്ടത് മില്യൻ കണക്കിന് ആളുകളാണ്.
യുവാക്കളുടെ പേര് പറഞ്ഞ് ട്രെൻഡിനനുസരിച്ചുള്ള കണ്ണാപ്പി എന്ന വാക്ക് ഉപയോഗിച്ചുള്ള വീഡിയോയും, സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ആയുള്ള കണ്ടുകൾ എ ഐ ഉപയോഗിച്ച് റീ ഡിസൈൻ ചെയ്ത വീഡിയോസും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കനത്ത മഴ പെയ്യുമ്പോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറും പിന്നണിയിൽ ബൈക്ക് കുഴിയിൽ പോകുമ്പോൾ ഉണ്ടാകുന്ന രസകരമായ എ ഐ വീഡിയോയും, പ്രായമുള്ള ഒരു അച്ചാച്ചൻ ബൈക്ക് ഉപയോഗിച്ച് ചെത്തായി നടക്കുന്ന വീഡിയോയും തെറി പറയുന്ന യുവാക്കളെ ആകർഷിക്കുന്ന വീഡിയോയും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ.
കഴിഞ്ഞ രണ്ടുമാസമായി ഇത്തരത്തിൽ എഐ വീഡിയോസ് കൂടുതലായി നമ്മൾ മലയാളികൾക്ക് മുമ്പിൽ എത്തുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല എ ഐ ടൂളുകളും ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള വീഡിയോ ഇവർ നിർമ്മിക്കുന്നത്. കാലം എങ്ങോട്ടേക്കാണ് സഞ്ചരിക്കുന്നത് എന്നുള്ള കൃത്യമായ അടയാളപ്പെടുത്തൽ ആണ് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള വീഡിയോകൾ. വരുംകാലത്ത് ഇത്തരത്തിൽ അനവധി കണ്ടന്റ്റുകൾ എത്തും എന്നുള്ള സൂചനയുടെ മുന്നോടിയാണ് ഇത്തരം വീഡിയോകൾ.