ഗൗതം അദാനി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പണക്കാരനായി വളരുകയാണ്. എന്നാൽ വർഷങ്ങൾക്കു മുമ്പേ നിരസിക്കപ്പെട്ട കോളേജിൽ ഇന്ന് അദ്ദേഹം എത്തിയത് അതിഥിയായി. ആയിരങ്ങളെ സാക്ഷിയാക്കി കോളേജ് അദ്ദേഹത്തെ ആദരിച്ചു. കാലചക്രം തിരിയുന്നത് പോലെയായിരുന്നു അദാനിയുടെ ഈ മാസ് തിരിച്ചുവരവ്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പണക്കാരനെ അദ്ദേഹം ഉയരുന്നതിനോടൊപ്പം തന്നെ പണ്ട് തഴയപ്പെട്ട സ്ഥലങ്ങളിലൊക്കെ സ്വീകരിക്കപ്പെടുകയാണ്.
വളരെ ഏറെ പ്രതീക്ഷകളുമായി 1977 -ല്‍, തന്റെ 16-ാം വയസില്‍ മുംബൈയിലെ പ്രശസ്തമായ ജയ് ഹിന്ദ് കോളജില്‍ പ്രവേശന അപേക്ഷ നല്‍കുന്ന ഒരു പയ്യന്‍. എന്നാല്‍ അവന്റെ അപേക്ഷ കോളജ് തള്ളി. അതിനുള്ള പ്രധാനകാരണം അന്നത്തെ അവന്റെ സാമ്പത്തിക സ്ഥിതി തന്നെയായിരുന്നു. പഠിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും പഠനത്തോട് വിടപറഞ്ഞ് ആ പയ്യന്‍ ഒരു സംരംഭകത്വ യാത്ര ആരംഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസുകാരനിലേയ്ക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.
ഇന്ന് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ ബിസിനസുകാരിൽ ഒരാളായി മാറിയശേഷം അയാൾക്ക് അപ്രതീക്ഷിതമായി ആ കോളേജിൽ നിന്നും വിളിയെത്തി. ആദരിക്കണം! മധുര പ്രതികാരം എന്ന വണ്ണം 40 വർഷങ്ങൾക്കിപ്പുറം പണ്ട് തഴയപ്പെട്ട കോളേജിൽ നിന്നും വിളി എത്തിയപ്പോൾ ഗൗതം അദാനി മറ്റൊന്നും ചിന്തിക്കാതെ വരാമെന്നു പറഞ്ഞു.അധ്യാപക ദിനത്തിൽ അദ്ദേഹത്തിന് മുഖ്യ അതിഥിയുടെ സീറ്റും ലഭിച്ചു. അദ്ദേഹം പ്രസംഗം തുടങ്ങിയത് വർഷങ്ങൾക്കു മുമ്പേ തഴയപ്പെട്ട കോളേജിൽ വീണ്ടും ഞാൻ എത്തി അതും അതിഥിയായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു.
ഏതൊരു സാധാരണക്കാരനും വളരെയധികം ഉത്തേജനം നൽകുന്നതാണ് അദാനിയുടെ ഈ യഥാർത്ഥ ജീവിതകഥ. അന്ന് ആ കോളേജിൽ നിന്നും പ്രവേശനം നിരസിക്കപ്പെട്ട അദാനി, മുംബൈയില്‍ ഒരു ഡയമണ്ട് സോര്‍ട്ടറായി ജോലി ആരംഭിച്ചു. അവിടെ നിന്ന് ബിസിനസിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. അധികം വൈകാതെ സ്വദേശമായ ഗുജറാത്തിലേയ്ക്കു മടങ്ങി. അവിടെ സഹോദരന്റെ പാക്കേജിംഗ് ഫാക്ടറി കൈകാര്യം ചെയ്തു. ആ കോളേജിൽ അഡ്മിഷൻ ലഭിച്ചിരുന്നു എങ്കിൽ കരിയർ തന്നെ മാറിപ്പോയേനെ. . ‘ജീവിതമാണ് ഏറ്റവും വലിയ അധ്യാപകന്‍. ഒരു സംരംഭകന്‍ അതിവേഗം മുന്നേറണമെന്നും, അതിരുകള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ തയ്യാറാകണമെന്നും നേരത്തെ മനസിലാക്കിയിരുന്നു.’ എന്നായിരുന്നു കോളേജിൽ എത്തി അദ്ദേഹം കൂട്ടിച്ചേർത്ത മറ്റു പ്രധാനപ്പെട്ട വാക്കുകൾ.