നമ്മുടെ ചുറ്റുമുള്ള നിരവധി സെലിബ്രിറ്റികൾ അവരുടേതായി ബിസിനസ് ലോകം പടുത്തുയർത്തിയിട്ടുണ്ട്. മിക്ക സെലിബ്രിറ്റികൾക്കും ബാക്കപ്പ് ഓപ്ഷനായി വലിയ രീതിയിലുള്ള ബിസിനസ് ആണ് നിലവിലുള്ളത്. മലയാളത്തിലെ സൂപ്പർതാരങ്ങൾ ഉൾപ്പെടെയുള്ള വാക്കുകൾക്കാണ് ഇത്തരത്തിൽ വലിയ ബിസിനസ് ഉള്ളത്. ഇന്ന് മലയാളത്തിലെ മിക്ക നടൻമാർക്കും സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി എന്നത് കൂടപ്പിറപ്പാണ്. സിനിമക്ക് പുറമെ ചില നടി നടന്മാർ പല പദവികളും അലങ്കരിക്കുന്നുണ്ട്. ചിലർക്ക് ചില ബിസിനസുകളും ഉണ്ട്. ഇത്തരത്തിൽ മറ്റ് ബിസിനസുകൾ സ്വന്തമായുള്ള ചില പ്രമുഖർ ആരൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.
1. ദിലീപ്
ദിലീപിന് നിരവധി ബിസിനസുകൾ ആണ് സിനിമയ്ക്ക് പുറമേ ഉള്ളത്. അതിൽ ഏറ്റവും പ്രമുഖവും എല്ലാവർക്കും അറിയുന്നതും ദിലീപിന്റെ സ്വന്തം ദേ പുട്ട് എന്ന റസ്റ്റോറന്റ് ആണ്. പല രാജ്യത്തും ദേവുട്ടിന് ഇപ്പോൾ ഔട്ട്ലെറ്റുകൾ ഉണ്ട്. എന്നാൽ ദേവൂട്ടിനു പുറമേ ദിലീപിന് മറ്റു ചില ബിസിനസുകൾ കൂടിയുണ്ട്. ഒന്നിൽ കൂടുതൽ പ്രൊഡക്ഷൻ കമ്പനിയിൽ ദിലീപ് പങ്കാളിയാണ്. സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ചെയ്യാൻ കഴിയുന്ന സ്റ്റുഡിയോ ദിലീപിനുണ്ട്. ഇന്ന് പല സ്ഥലത്തും വ്യാപിച്ചു വരുന്ന ഡി സിനിമാസ് എന്ന തിയേറ്റർ ശൃംഖലയുടെ ഉടമകളിൽ ഒരാൾ ദിലീപ് തന്നെ. ഇതുകൂടാതെ മറ്റ് ചില ബിസിനസുകളും ദിലീപിനുണ്ട്.
2. നാദിർഷ
ദിലീപ് എന്ന പേര് പറയുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ദിലീപിന്റെ ഉറ്റ സുഹൃത്താണ് നാദിർഷ. ദിലീപിന്റെ പേരിൽ അറിയപ്പെടുന്ന ദേ പുട്ട് എന്ന റസ്റ്റോറൻസ് സിംങ്കലയിൽ നാദിർഷയും ഒരു ഭാഗമാണ്. ഗൂഗിൾ വിവരപ്രകാരം നാദര്ഷ സ്വന്തമായി നാദിർഷ ഫിറോസ്ഷാ എന്ന് ഉപ്പ് വ്യാപാരത്തിനായുള്ള ഒരു കമ്പനിയും ഉണ്ട് എന്ന് പറയപ്പെടുന്നു.
3. മോഹൻലാൽ
മോഹൻലാൽ എന്ന സൂപ്പർതാളത്തിൽ സിനിമയുടെ പല മേഖലകളിലും അഭിനയത്തിന് പുറമേ കൈയുണ്ട്. മാക്സ് ലാബ് എന്ന പോസ്റ്റ്ഡക്ഷൻ സ്റ്റുഡിയോ ഉൾപ്പെടെ മോഹൻലാലിന്റെ പേരിലുണ്ട്. ദുബായിൽ മോഹൻലാലിന് സ്വന്തമായി ഒരു റസ്റ്റോറന്റ് ഉണ്ട്. മുൻപ് മോഹൻലാൽ ടേസ്റ്റ് എന്ന ഒരു ബിസിനസും മോഹൻലാൽ ഉണ്ടായിരുന്നു. ട്രാവൻകൂർ കോർട്ട് എന്ന ഫോർസ്റ്റാർ ഹോട്ടലിൽ മോഹൻലാൽ ബന്ധപ്പെട്ട് കിടക്കുന്നതായി വാർത്തകൾ ഉണ്ട്. ഇതിനുപുറമേ ദിലീപിനെ കൊണ്ട് പറഞ്ഞതുപോലെ ഇന്ന് പല സ്ഥലത്തും വ്യാപിക്കുന്ന ആശിർവാദ് സിനിമാസ് എന്ന തിയേറ്റർ ശൃംഖലയിൽ മോഹൻലാലിന് പാർട്ട്ണർഷിപ്പ് ഉണ്ട്.
4. മമ്മൂട്ടി
ഇന്ന് ചില ആരോഗ്യ കാരണങ്ങളാൽ മമ്മൂട്ടി മലയാള സിനിമയിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് എങ്കിലും സിനിമയിലെ പല മേഖലകളിലും മമ്മൂട്ടി സജീവമാണ്. പ്ലേ ഹൗസ് എന്ന പേരിൽ മമ്മൂട്ടിക്ക് മുൻപ് പ്രൊഡക്ഷൻ കമ്പനിയും ഡിസ്ട്രിബ്യൂഷൻ കമ്പനിയും ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് മമ്മൂട്ടി കമ്പനി എന്ന പേരിൽ മമ്മൂട്ടി സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ഇതിന് പുറമേ മലയാളത്തിലെ പ്രമുഖ ചാനലായ കൈരളി ടിവി കൈരളി ന്യൂസ് കൈരളി വി എന്നീ ചാനലുകളുടെ ചെയർമാനാണ് മമ്മൂട്ടി. ഇത് കൂടാതെ പല സ്ഥലങ്ങളിലും മമ്മൂട്ടിക്ക് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റുകൾ ഉണ്ട് എന്നും പറയുന്നുണ്ട്.
5. കുഞ്ചാക്കോ ബോബൻ
പണ്ടുള്ള പ്രമുഖ പ്രൊഡ്യൂസർ ആയ കുഞ്ചാക്കോയുടെ കൊച്ചുമകനാണ് ഇന്ന് അറിയപ്പെടുന്ന താരമായ കുഞ്ചാക്കോ ബോബൻ. അപ്പൂപ്പന്റെ പ്രൊഡക്ഷൻ കമ്പനി വീണ്ടും റീലോഞ്ച് ചെയ്ത് ഇപ്പോൾ ഉദയ പിച്ചേഴ്സ് ആയി കുഞ്ചാക്കോ ബോബൻ കൊണ്ടുനടക്കുന്നുണ്ട്. ഇതുകൂടാതെ സിനിമയിൽ നിന്നും മുൻപ് ചെറിയ ഒരു ഇടവേള എടുത്തശേഷം കുഞ്ചാക്കോ ബോബൻ റിയൽ എസ്റ്റേറ്റ് മേഖലകളിൽ സജീവമായിരുന്നു. ഇന്ന് ഡ്യൂബേക്സ് എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും ടർക്കോയ്‌സ് ബിൽഡേഴ്സ് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാണ് ഇദ്ദേഹം.
6. പൃഥ്വിരാജ്
പല നടന്മാരെയും പോലെ ഇദ്ദേഹത്തിനും റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ്മെന്റുകൾ ഉണ്ട് എന്നാണ് ഗൂഗിൾ നൽകുന്ന വിവരം. ഇതിനുപുറമേ മുൻപ് ഓഗസ്റ്റ് സിനിമാസ് എന്ന പ്രമുഖ പ്രൊഡക്ഷൻ കമ്പനിയിൽ പൃഥ്വിരാജിന് പാർട്ട്ണർഷിപ്പ് ഉണ്ടായിരുന്നു. ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന സ്വന്തം പ്രൊഡക്ഷൻ കമ്പനിയും ഡിസ്ട്രിബ്യൂഷൻ കമ്പനിയും ഇദ്ദേഹത്തിന് ഉണ്ട്. മറ്റുപല ബിസിനസ്സുകളിലും ഇദ്ദേഹത്തിന് ഇൻവെസ്റ്റ്മെന്റ് ഉണ്ട് എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.
7. റിമ കല്ലിങ്കൽ
മുൻപു മലയാള സിനിമകളിൽ സജീവമായ നടിയായിരുന്നു റിമ കല്ലിങ്കൽ. ഇന്ന് അവർക്ക് മാമാങ്കം എന്ന പേരിൽ സ്വന്തമായി ഒരു ഡാൻസ് ഇൻസ്റ്റിറ്റ്യൂഷൻ ഉണ്ട്. കൊച്ചിയിലെതന്നെ പ്രമുഖമായ ഡാൻസ് ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഒന്നാണ് ഇപ്പോൾ മാമാങ്കം. നിരവധി സ്റ്റേജ് പരിപാടികളും ഡാൻസ് ഷോകളും മാമാങ്കം നടക്കുന്നു. ഇതുകൂടാതെ റീമ കല്ലിങ്കൽ പ്രൊഡക്ഷൻ മേഖലകളിലും സജീവമാണ്.
8. ആസിഫ് അലി
സിനിമാ നടൻ എന്നതിലുപരി നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ ആയ ആസിഫലി സ്വന്തമായി ബിസിനസും ചെയ്തുവരുന്നു. ഇതിനുപുറമേ മുൻപ് ചില സിനിമകൾ ആസിഫ് അലി മകന്റെ പേരിലുള്ള പ്രൊഡക്ഷൻ കമ്പനിയുടെ ഭാഗമായി നിർമ്മിച്ചിരുന്നു. കണ്ണൂർ വാരിയർസ് എന്ന ഫുട്ബോൾ ടീമിന്റെ കോ ഓണർ കൂടിയാണ് ആസിഫലി. ഇതുകൂടാതെ ഹോട്ടൽ മേഖലകളിലും ഇദ്ദേഹത്തിന് ഇൻവെസ്റ്റ്മെന്റ് ഉള്ളതായി പറയപ്പെടുന്നു.
9. നമിത പ്രമോദ്
നടി എന്നുള്ള നിലയിൽ നിരവധി സിനിമകൾ ചെയ്ത ഇവർ ഇന്ന് ബിസിനസ് മേഖലകളിലും സജീവം. കൊച്ചിയിൽ സ്വന്തമായി ഒരു കഫെ ഇവർ ഇന്ന് നടത്തിക്കൊണ്ടുവരുന്നു. സമ്മർ ടൗൺ എന്ന പേരിലാണ് ഇവർ കൊച്ചിയിൽ കഫെ നടത്തുന്നത്. നിരവധി പ്രമുഖർ ഇതിനോടകം ഈ കഫയിൽ ചെല്ലുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.
10. ജയറാം
മലയാളികളുടെ പ്രിയതാരമായ ജയറാം എന്ന അഭിനയിക്കുന്നത് അന്യഭാഷ സിനിമകളിലാണ്. മറ്റുള്ള നടന്മാരെ പോലെ ജയറാം സിനിമ പ്രൊഡ്യൂസ് ചെയ്തതായി മിക്ക ആളുകളും കേട്ടിട്ടുണ്ടാവില്ല. എന്നാൽ ജയറാം എന്ന കൃഷിക്കാരനെ കുറിച്ച് ആർക്കും ചിന്തിക്കാൻ പറ്റുന്നുണ്ടോ? കൃഷിയുടെ പേരിൽ അവാർഡ് അടക്കം വാങ്ങിച്ച ഒരു കർഷകനാണ് നടൻ ജയറാം. ഇന്ന് തമിഴ്നാട്ടിൽ 6 acre ഓളം വരുന്ന സ്ഥലത്ത് ആനന്ദ് ഫാംസ് എന്ന ഡയറി ഫാം ജയറാമിനുണ്ട്. ഇതുകൂടാതെ നിരവധി കൃഷിയും ഇദ്ദേഹത്തിനു ഉണ്ട്. റിയൽ എസ്റ്റേറ്റ് മേഖലകളിലും ജയറാം സജീവമാണ്. ഇതിനുപുറമേ റാമ്രാജ് കോട്ടൻസിന്റെ ബ്രാൻഡ് അംബാസിഡർ ആണ് ഇദ്ദേഹം. സിനിമ അഭിനയത്തിന് പുറമേ പല അമ്പലങ്ങളിലും ചെണ്ട കൊട്ടാനും ജയറാം എത്തും. ഒരുപക്ഷേ ബാക്കി നടന്മാരെകാൾ വ്യത്യസ്തകരമായ ഒരു രുചിയാണ് ഇദ്ദേഹത്തിന്.