സംസ്ഥാനത്തെ കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണ്ണവില കുത്തനെ കൂടുകയായിരുന്നു. ഇത് കല്യാണ പാർട്ടിക്കും മറ്റു സ്വർണ്ണം മഹാനാവശ്യമുള്ള ആളുകൾക്കും വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 70 നു മുകളിൽ തവണയാണ് സ്വർണത്തിന് വിലകൂടിയത്. വില വർദ്ധനവ് കാരണം മിക്ക കല്യാണ ആഘോഷങ്ങൾക്കും സ്വർണം കുറവുമായിരുന്നു.
സ്വർണ്ണത്തിനുള്ള ഈ അപ്രഖ്യാപിത വില വിലക്കയറ്റം കാരണം ആവശ്യക്കാർ പൊറുതിമുട്ടുന്ന അവസ്ഥയായിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലുള്ള ടാക്സ് ഘടനയും ഇന്ത്യയിൽ വലിയ തുക സ്വർണ്ണത്തിന് നൽകുവാൻ പല സാധാരണക്കാർക്കും ഇടയായി. നമ്മൾ കേരളത്തിൽ കല്യാണ ആഘോഷങ്ങൾക്ക് സ്വർണം മിക്ക സമയങ്ങളിലും ഒഴിച്ചുകൂടാൻ പറ്റുന്ന ഒരു വസ്തു അല്ല. ഇതിനാണ് വലിയ തിരിച്ചെടി കഴിഞ്ഞ കുറച്ചുകാലമായി നേരിട്ട് കൊണ്ടിരുന്നത്.
എന്നാൽ കഴിഞ്ഞ കുറച്ചുദിവസമായി കൂടിക്കൊണ്ടിരുന്ന സ്വർണ്ണവില ചെറുതായിട്ട് ഒന്നു കുറഞ്ഞു.സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,600 രൂപയാണ്.
ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഈ മാസം ഇന്നലെ മാത്രമാണ് വർദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി.ഇന്ത്യൻ രൂപ എക്കാലത്തെയും ദുർബലമായ അവസ്ഥയിൽ 84.32 ആണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7200 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5930 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.